Priya Prakash Varrier: ‘നല്ലപോലെ പണി കിട്ടി, മുഖമടിച്ചാണ് വീണത്’; അപകടത്തെപ്പറ്റി പ്രിയ വാര്യര്‍
Priya Prakash Varrier Opens Up About Health Issue: ചിത്രത്തിലെ ആ സ്റ്റണ്ട് ചെയ്യുന്ന സമയത്ത് തനിക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് ആരോടും പറഞ്ഞിരുന്നില്ല. കാരണം തനിക്ക് അത് ചെയ്യണമായിരുന്നുവെന്നാണ് പ്രിയ പറയുന്നത്.
ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി പ്രിയ വാര്യർ. കേരളവും ഇന്ത്യയും കടന്ന് രാജ്യാന്തര തലത്തിലാണ് പ്രിയയുടെ കണ്ണുറക്കല്‍ വൈറലായത്. പിന്നീട് മലയാളത്തിനു പുറമെ അന്യഭാഷകളിലും നടി തിളങ്ങി. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ചിത്രം ബോക്സ് ഓഫിസിൽ നിറഞ്ഞാടുകയാണ്. ചിത്രത്തിൽ പ്രിയ വാര്യരുടെ അഭിനയപ്രകടനം മികച്ച കൈയ്യടി നേടുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സിമ്രന്‍ തകര്‍ത്താടിയ തൊട്ട് തൊട്ട് പേസും എന്ന ഡാന്‍സ് നമ്പറില്‍ പ്രിയ വാര്യർ ഗുഡ് ബാഡ് അഗ്ലിയില്‍ റീക്രിയേറ്റ് ചെയ്തത് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പ്രിയയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനിടെയിൽ ചിത്രത്തിൽ നിന്നുള്ള പ്രിയയുടെ ഒരു ബിടിഎസ് വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ആക്ഷന്‍ രംഗത്തിന്റെ വീഡിയോയാണ് വൈറലായത്.സിനിമയുടെ ചിത്രീകരണത്തിനിടെ നടിക്ക് ഒരു അപകടം സംഭവിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അപകടത്തെക്കുറിച്ചും നേരത്തെ തന്നെ തന്നെ ബാധിച്ചിരുന്ന ആരോഗ്യ പ്രശ്‌നത്തെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയ വാര്യര്‍. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
Also Read:രേണുവിന് പുതിയ പ്രണയം? തൽക്കാലം പേര് വെളിപ്പെടുത്തുന്നില്ലെന്ന് പോസ്റ്റ്; ആശംസ അറിയിച്ച് കമന്റുകൾ
തനിക്ക് സ്ലിപ്പ് ഡിസ്‌ക് എന്ന് പ്രശ്നം ഉണ്ടെന്നും ഒരിക്കൽ സംഭവിച്ചാൽ വീണ്ടും അത് സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും നടി പറയുന്നു. ഇത് കൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചാണ് മുന്നോട്ട് പോകുന്നത്. തനിക്ക് ഭാരം എടുക്കാൻ സാധിക്കില്ലെന്നും ഏത് പോയന്റിലാണ് ആ ജെര്‍ക്ക് വീണ്ടും സംഭവിക്കുക എന്ന് പറയാനാകില്ലെന്നും പ്രിയ പറയുന്നു. ചിത്രത്തിലെ ആ സ്റ്റണ്ട് ചെയ്യുന്ന സമയത്ത് തനിക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് ആരോടും പറഞ്ഞിരുന്നില്ല. കാരണം തനിക്ക് അത് ചെയ്യണമായിരുന്നുവെന്നാണ് പ്രിയ പറയുന്നത്.
തനിക്ക് ഉയരം പേടിയാണ്. സുപ്രീം സുന്ദര്‍ ആണ് സ്റ്റണ്ട് മാസ്റ്റര്‍.അദ്ദേഹത്തിനൊപ്പം ചെയ്യാനുള്ള ആകാംഷയിൽ താനത് ചെയ്യാമെന്ന് ഏൽക്കുകയായിരുന്നു. രണ്ടാമത് ചെയ്തതിന്റെ ബിടിഎസ് ആണ് സോഷ്യൽ മീഡിയയിൽ കണ്ടതെന്നാണ് നടി പറയുന്നത്. എന്നാൽ നല്ല പണി കിട്ടി. മുഖമടിച്ചാണ് വീണത്. ബാക്കിന് ജർക്ക് കിട്ടി. എന്നാൽ ലോവര്‍ ബാക്കിലല്ല ജെര്‍ക്ക് സംഭവിച്ചതെന്നും നടി പറയുന്നു. ഇവിടെ വന്ന് അതിനു ഫിസിയോ ചെയ്തു. ഈ സംഭവത്തിനു ശേഷം കുറച്ച് സമയം ഷൂട്ട് തുടർന്നില്ലെന്നും എല്ലാവരും തന്റെ ചുറ്റിലുമായിരുന്നുവെന്നും താരം പറയുന്നു.