Jana Nayagan: സ്വന്തമായി എന്തെങ്കിലുമുണ്ടോ? ഇത് ‘ഭഗവന്ത് കേസരി’ തന്നെ; വിജയ് ചിത്രം ‘ജനനായകൻ’ കോപ്പിയെന്ന് ആരാധകർ
Jana Nayagan Trailer Analysis: ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജനനായകൻ എന്നതാണ് പ്രധാന ചർച്ച. ഇരു സിനിമകളിലേയും സാമ്യതകൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഒൻപതാം തീയതിയാണ് തീയറ്ററുകളിൽ എത്തുന്നത്. വിജയ് അവസാനമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രം എന്ന വിശേഷണത്തോടെയാണ് സിനിമ പുറത്തിറങ്ങുന്നത്. മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെ വ്യാപക ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജനനായകൻ എന്നതാണ് പ്രധാന ചർച്ച. ഇരു സിനിമകളിലേയും സാമ്യതകൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കൊണ്ട് നിരവധി പേർ എത്തുന്നത്. നേരത്തെ കേസരിയുടെ നേരിട്ടുള്ള റീമേക്കായിരിക്കില്ല ജനനായകൻ എന്ന് സംവിധായകൻ പറഞ്ഞിരുന്നു. എന്നാൽ അത് ശരിയല്ലെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.സിനിമയിലെ മമിതയുടെ കയറക്ടർ ഭഗവന്ത് കേസരിയിൽ ശ്രീലീല അവതരിപ്പിച്ച കഥാപാത്രവുമായി നല്ല സാമ്യം പുലർത്തുന്നുണ്ട്. ചിത്രത്തിൽ 80 ശതമാനവും ഭഗവന്ത് കേസരിയുടെ റീമേക്കാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
Also Read:സൂക്ഷിച്ചൊന്ന് നോക്കിക്കേ കാണാം ആ വിവരക്കേട്; ജനനായകൻ ട്രെയിലറിന് ട്രോളോട് ട്രോൾ
70.9M+ real time cumulative views for the sensational trailer🔥
Youtube real time cumulative views – 44.3 M
Instagram views – 26.6 MTamil ▶️ https://t.co/L01w8OaHLq
Telugu ▶️ https://t.co/RfdIWprmUu
Hindi ▶️ https://t.co/nkrUMfIzBx#JanaNayaganTrailer #JanNetaTrailer… pic.twitter.com/yHCuYx2YFj
— KVN Productions (@KvnProductions) January 4, 2026
ഇതോടെ പ്രതീക്ഷയിലായിരുന്നു ആരാധകരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ ട്രെയ്‌ലറിലെ ഒരു രംഗത്തിൽ ഗൂഗിൾ ജെമിനി എഐയുടെ ലോഗോയും വലിയ രീതിയലിള്ള വിമർശനങ്ങൾക്ക് വഴിവച്ചു. ട്രെയ്‌ലറിന്റെ 23-ാമത്തെ സെക്കന്റിൽ വരുന്ന വിജയ് തോക്ക് ലോഡ് ചെയ്യുന്ന ഫ്രെയിമിലാണ് ജെമിനിയുടെ ലോഗോ വരുന്നത്. സിനിമ തന്നെ റീമേക്കാണ്. അതിൽ പോലും എഐ, ഇങ്ങനെ ചെയ്യുന്നത് സിനിമയോട് തന്നെ അപമാനിക്കലാണെന്നാണ് ആരാധകർ പറയുന്നത്. സ്വന്തമായിട്ട് എന്തെങ്കിലും ഉണ്ടോ എന്നും ഇവർ ചോദിക്കുന്നു.
അതേസമയം ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം പൊങ്കൽ റിലീസായാണ് എത്തുന്നത്. ചിത്രത്തിൽ വിജയ്ക്കുപുറമെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.