Sadhika Venugopal: ‘സിനിമ ഗ്ലാമറസ് ഇന്‍ഡസ്ട്രിയാണ്, ചൂടുവെള്ളം മുഖത്തേക്ക് വീണാല്‍ തീരാവുന്നതേയുള്ളൂ’
Sadhika Venugopal about film field: മോശം കമന്റുകള്‍ ആദ്യമൊക്കെ കാണുമ്പോള്‍ വലിയ പ്രശ്‌നമായിരുന്നു. ഇപ്പോള്‍ അത് ശീലമായി തുടങ്ങി. പേഴ്‌സണല്‍ സ്‌പേസിലേക്ക് മീഡിയ കയറുന്നത് നല്ലതല്ലെന്നും സാധിക. എപ്പോഴും സപ്പോര്‍ട്ട് ആയിട്ട് ഒരാളുണ്ടാകും കൂടെ. തന്റെ ജീവിതത്തിലും നല്ല സപ്പോര്‍ട്ടായിട്ടുള്ള ആള്‍ക്കാരുണ്ടെന്നും താരം
ടിവി ഷോകളിലും, സിനിമകളിലും സജീവമാണ് സാധിക വേണുഗോപാല്‍. 2012ല്‍ റിലീസ് ചെയ്ത ‘ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്’ ആണ് ആദ്യ ചിത്രം. സീരിയലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. എംബിഎ (എച്ച്ആര്‍) ബിരുദധാരിയാണ് സാധിക. സൈക്കോളജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മോഡലിങിലും താരം ശ്രദ്ധേയമാണ്. സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റ് രംഗങ്ങളിലും താന്‍ ചുവടുറപ്പിക്കുന്നതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സാധിക തുറന്നുപറഞ്ഞു.
”നമ്മള്‍ ഈ നില്‍ക്കുന്ന ഫീല്‍ഡ് ഒരിക്കലും സ്ഥിരമല്ലെന്ന് നന്നായി അറയിാം. ഇത് ഗ്ലാമറസ് ഇന്‍ഡസ്ട്രിയാണ്. ഒന്നുങ്കില്‍ ഗ്ലാമര്‍ പോകുന്നതുവരെയുള്ളൂ. അല്ലെങ്കില്‍ ചൂടുവെള്ളം നമ്മുടെ മുഖത്തേക്ക് വീണ് കഴിഞ്ഞാല്‍ തീരാവുന്നതേയുള്ളൂ. ഫേസിലാണ് നില്‍ക്കുന്നത്. അതില്‍ എന്തെങ്കിലും പറ്റിയാല്‍ തീരാവുന്ന കാര്യമേയുള്ളൂ. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഒരു പണിയുമില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരും. എന്നാല്‍ കരിയറുണ്ടെങ്കില്‍ അത് എപ്പോഴും കൂടെയുണ്ടാകും”- സാധിക പറഞ്ഞു.
ഡിഗ്രിയുടെ സമയത്ത് ഈ ചിന്തയൊന്നുമുണ്ടായിരുന്നില്ല. ഡിഗ്രി എന്തായാലും വേണമെന്നും, അത് കഴിഞ്ഞ് എന്ത് വേണമെങ്കിലും ചെയ്‌തോളൂവെന്നും അച്ഛനാണ് പറഞ്ഞത്. ഡിഗ്രി കഴിഞ്ഞപ്പോള്‍ എംബിഎ എടുക്കണമെന്ന് വാശിയായിരുന്നു. അതിനുശേഷം ജോലി ചെയ്തു. ഇതിനിടയില്‍ ഏവിയേഷന്‍ കരിയറും ചെയ്തുവെന്ന് താരം വ്യക്തമാക്കി.




Read Also: Unni Mukundan: ‘എൽ ഫോർ ലവ്’; വിവാദങ്ങൾക്കിടെ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ
കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നയാളാണ്
എപ്പോഴും തനിക്കൊരു കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. അത് വന്ന് ഭവിക്കുക എന്നുള്ളതാണ്. എപ്പോഴും സപ്പോര്‍ട്ട് ആയിട്ട് ഒരാളുണ്ടാകും കൂടെ. തന്റെ ജീവിതത്തിലും നല്ല സപ്പോര്‍ട്ടായിട്ടുള്ള ആള്‍ക്കാരുണ്ടെന്നും താരം പറഞ്ഞു.
മോശം കമന്റുകള്‍ ആദ്യമൊക്കെ കാണുമ്പോള്‍ വലിയ പ്രശ്‌നമായിരുന്നു. ഇപ്പോള്‍ അത് ശീലമായി തുടങ്ങി. പേഴ്‌സണല്‍ സ്‌പേസിലേക്ക് മീഡിയ കയറുന്നത് നല്ലതല്ലെന്നും സാധിക വ്യക്തമാക്കി. റിലീസ് ചെയ്യാനിരിക്കുന്ന ‘തഗ് സിആര്‍ 143/24’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാധിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.