AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saiju Kurup: തിയേറ്റര്‍ വിസിറ്റ് എനിക്ക് ടെന്‍ഷന്‍ തരുന്ന ഏര്‍പ്പാടാണ്, നമ്മള്‍ ചെല്ലുന്നത് ചിലപ്പോള്‍ തിരിച്ചടിയായാലോ: സൈജു കുറുപ്പ്

Saiju Kurup About His Anxiety: ലൈറ്റ് വര്‍ക്ക് ആകാത്ത തിയേറ്ററുകളുണ്ട്. ചിലപ്പോള്‍ നമ്മള്‍ കയറിച്ചെല്ലുന്ന സമയത്ത് ലൈറ്റ് കത്താതിരുന്നാല്‍ എന്താകും അവസ്ഥയെന്ന് ചിന്തിക്കാറുണ്ട്. രണ്ടരമണിക്കൂര്‍ സിനിമ കണ്ട് ഇനി വീട്ടില്‍ പോകാമെന്ന് ചിന്തിക്കുന്നവരുണ്ടാകും.

Saiju Kurup: തിയേറ്റര്‍ വിസിറ്റ് എനിക്ക് ടെന്‍ഷന്‍ തരുന്ന ഏര്‍പ്പാടാണ്, നമ്മള്‍ ചെല്ലുന്നത് ചിലപ്പോള്‍ തിരിച്ചടിയായാലോ: സൈജു കുറുപ്പ്
സൈജു കുറുപ്പ്Image Credit source: Saiju Kurup Facebook
shiji-mk
Shiji M K | Published: 13 Jul 2025 11:24 AM

വില്ലനായും നടനായും സഹനടനായുമെല്ലാം എത്തി മലയാളികളുടെ മനസില്‍ തന്റേതായ ഇടം നേടിയ നടനാണ് സൈജു കുറുപ്പ്. മയൂഖം ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. സീരിയസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറുന്നതിനിടെയാണ് മിഥുന്‍ മാനുവല്‍ തോമസ് ആടിലെ അറക്കല്‍ അബു എന്ന കഥാപാത്രം അദ്ദേഹത്തിന് നല്‍കുന്നത്. അബുവിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചു.

ജൂലൈ 18ന് തിയേറ്ററുകളിലെത്തുന്ന ഫ്‌ളാക്‌സ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകൡലാണ് താരമിപ്പോള്‍. എന്നാല്‍ സിനിമ റിലീസായതിന് ശേഷം തിയേറ്ററുകളില്‍ പ്രൊമോഷന് വേണ്ടി പോകുന്നത് തനിക്ക് പേടിയുള്ള കാര്യമാണെന്നാണ് സൈജു പറയുന്നത്. റെഡ് എഫ് എമ്മിനോടാണ് പ്രതികരണം.

പ്രൊമോഷനും തിയേറ്റര്‍ വിസിറ്റിനുമൊക്കെ പോകാന്‍ തനിക്ക് പേടിയാണ്. ഇന്റര്‍വ്യൂവിന് വരാന്‍ കുഴപ്പമില്ല. എന്നാല്‍ തിയേറ്റര്‍ വിസിറ്റ് തനിക്ക് ടെന്‍ഷന്‍ തരുന്ന ഏര്‍പ്പാടാണ്. സിനിമ കളിക്കുന്ന തിയേറ്ററില്‍ സിനിമ അവസാനിക്കുമ്പോള്‍ നമ്മള്‍ കയറിച്ചെല്ലുന്നത് തിരിച്ചടിയായാലോ എന്ന താന്‍ ആലോചിക്കാറുണ്ടെന്ന് സൈജു കുറുപ്പ് പറയുന്നു.

ലൈറ്റ് വര്‍ക്ക് ആകാത്ത തിയേറ്ററുകളുണ്ട്. ചിലപ്പോള്‍ നമ്മള്‍ കയറിച്ചെല്ലുന്ന സമയത്ത് ലൈറ്റ് കത്താതിരുന്നാല്‍ എന്താകും അവസ്ഥയെന്ന് ചിന്തിക്കാറുണ്ട്. രണ്ടരമണിക്കൂര്‍ സിനിമ കണ്ട് ഇനി വീട്ടില്‍ പോകാമെന്ന് ചിന്തിക്കുന്നവരുണ്ടാകും. അവര്‍ നമ്മളെ കണ്ടാല്‍ എന്ത് വിചാരിക്കും എന്നെല്ലാം ആലോചിച്ച് ടെന്‍ഷന്‍ വരും.

Also Read: Shruti Haasan: ‘തെന്നിന്ത്യൻ താരങ്ങൾ വിനയത്തോടെ പെരുമാറുന്നതിന് കാരണം ഭയം’; വിജയ്, പ്രഭാസ് എന്നിവരെ കുറിച്ച് ശ്രുതി ഹാസൻ പറഞ്ഞത്

മാത്രമല്ല നമ്മള്‍ അവരോട് സംസാരിക്കണമല്ലോ, സിനിമ കണ്ടവരോട് എങ്ങനെയുണ്ട്, ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുമ്പോള്‍ ആരെങ്കിലും ഒന്നുമല്ലാതാക്കാന്‍ വേണ്ടി ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ എന്നും സൈജു കൂട്ടിച്ചേര്‍ത്തു.