Sajna Noor-Resul Pookutty: സജ്‌ന നൂര്‍ മൂന്നുമാസം ഗര്‍ഭിണി; റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

Sajna Noor and Resul Pookutty Share Joyful Pregnancy Update with Fans: മാഷാ അല്ലാഹ് എന്ന അടിക്കുറിപ്പോടെയാണ് സജ്‌നയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചത്. ബേബി ബംപും അതോടൊപ്പം റസൂല്‍ പൂക്കുട്ടിയോടൊപ്പമുള്ള ഫോട്ടോയും ചേര്‍ത്തുള്ള കൊളാഷ് ആയാണ് പോസ്റ്റ്. ഇതാദ്യമായാണ് ഇപ്പോള്‍ എത്രമാസമാണ് എന്നെല്ലാമുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത്.

Sajna Noor-Resul Pookutty: സജ്‌ന നൂര്‍ മൂന്നുമാസം ഗര്‍ഭിണി; റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

സജ്‌ന നൂര്‍, റസൂല്‍ പൂക്കുട്ടി

Updated On: 

04 Jun 2026 | 08:42 AM

9 ആഴ്ച ഗര്‍ഭിണിയാണെന്ന് അറിയിച്ച് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയും ടെലിവിഷന്‍ താരവുമായ സജ്‌ന നൂര്‍. ഏറ്റവുമൊടുവില്‍ താരം പങ്കിട്ട സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബേബി ബംപിന്റെയും പങ്കാളിയായ റസൂല്‍ പൂക്കുട്ടിയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഗര്‍ഭിണിയാണെന്ന വിവരം സജ്‌ന ആരാധകരുമായി പങ്കുവെച്ചത്. നിരവധിയാളുകള്‍ ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.

മാഷാ അല്ലാഹ് എന്ന അടിക്കുറിപ്പോടെയാണ് സജ്‌നയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചത്. 9 ആഴ്ച ഗര്‍ഭിണിയാണെന്നാണ് സജ്‌ന വ്യക്തമാക്കിയിരിക്കുന്നത്. ബേബി ബംപും അതോടൊപ്പം റസൂല്‍ പൂക്കുട്ടിയോടൊപ്പമുള്ള ഫോട്ടോയും ചേര്‍ത്തുള്ള കൊളാഷ് ആയാണ് പോസ്റ്റ്. ഗര്‍ഭിണിയാണെന്ന കാര്യം നേരത്തെ സജ്‌ന വെളിപ്പെടുത്തിയിരുന്നുവെങ്കിലും, ഇതാദ്യമായാണ് ഇപ്പോള്‍ എത്രമാസമാണ് എന്നെല്ലാമുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത്.

സജ്‌ന നൂറും റസൂല്‍ പൂക്കുട്ടിയും വിവാഹിതരോ?

സജ്‌ന പങ്കുവെച്ച പോസ്റ്റ് വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ടെങ്കിലും ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകര്‍. വിവാഹവുമായി ബന്ധപ്പെട്ട ഒരു വിവരവും ഇരുവരും പങ്കുവെക്കാത്തത് ആരാധകരുടെ സംശയം ഇരട്ടിയാക്കുന്നുണ്ട്. വിവാഹം കഴിഞ്ഞോ എന്ന ചോദ്യങ്ങളും സജ്‌നയുടെ പോസ്റ്റിന് താഴെ എത്തുന്നു.

സജ്‌ന നൂറിന്റെ പോസ്റ്റ്‌

ഫിറോസ് ഖാനുമായുള്ള വിവാഹം

ആദ്യഭര്‍ത്താവ് ഫിറോസ് ഖാനുമൊത്ത് ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാന്‍ എത്തിയത് മുതലാണ് സജ്‌നനൂര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഷോ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും തമ്മില്‍ വേര്‍പിരിയുകയും ചെയ്തു. അതിന് ശേഷവും റസൂല്‍ പൂക്കുട്ടിയും സജ്‌നയും തമ്മില്‍ അടുപ്പത്തിലാകുന്നതെന്നാണ് വിവരം.

Also Read: Sajna Noor: എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്, എന്ത് മോശമാണ്; ആഞ്ഞടിച്ച് സജ്‍ന നൂർ

ഏറെനാള്‍ പ്രണയിച്ച് വിവാഹം ചെയ്ത സജ്‌നയുടെയും ഫിറോസിന്റെയും വേര്‍പിരിയല്‍ വലിയ വാര്‍ത്തയായിരുന്നു. റസൂല്‍ പൂക്കുട്ടി കാരണമാണോ ബന്ധം തകര്‍ന്നതെന്ന തരത്തില്‍ ആളുകള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്.

എന്നാല്‍ ഫിറോസിനൊപ്പം ഉണ്ടായിരുന്നത് താന്‍ പ്രതീക്ഷിച്ചത് പോലൊരു ദാമ്പത്യമായിരുന്നില്ല എന്നും, ഒരുപാട് ബുദ്ധിമുട്ടുകളും വേദനകളും തനിക്ക് സഹിക്കേണ്ടതായി വന്നിരുന്നുവെന്നും സജ്‌ന വെളിപ്പെടുത്തിയിരുന്നു. ഫിറോസ് ഖാന്‍ തന്നെ ശാരീരികവും സാമ്പത്തികവും ലൈംഗികവുമായി ഉപദ്രവിച്ചുവെന്ന തരത്തിലും സജ്‌ന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

തന്നെയും കുട്ടികളെയും കൊലപ്പെടുത്താന്‍ പോലും ഫിറോസ് മടിക്കില്ല. തന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും പേരിലാണ് ഫിറോസ് ഖാനുമായി പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ആ വസ്തു അവന്റെ പേരിലേക്ക് എഴുതികൊടുത്താല്‍ വിവാഹമോചനം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ അത് പറ്റില്ലെന്ന് താന്‍ പറഞ്ഞുവെന്നും സജ്‌ന വെളിപ്പെടുത്തിയിരുന്നു. ഫിറോസ് ഖാനുമായുള്ള ബന്ധത്തില്‍ രണ്ട് മക്കളാണ് സജ്‌നയ്ക്കുള്ളത്. എന്നാല്‍ സജ്‌നയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതാണ് വേര്‍പിരിയാന്‍ കാരണമെന്നാണ് ഫിറോസിന്റെ ആരോപണം. ഇത് സജ്‌ന നിഷേധിക്കുകയും ചെയ്തു.

English Summary

Actress Sajna Noor has announced that she is three months pregnant. The actress shared heartwarming photos with her partner, Resul Pookutty, including pictures showcasing her baby bump, delighting fans and well-wishers on social media.

Loading...
Unable to load recommendations.
Follow Us
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം