ഞാന്‍ പേടികൊണ്ട് കോണ്‍ഗ്രസുകാരനായ ആള്‍, കൂടുതല്‍ സ്‌നേഹിച്ചത് ഇടതുപക്ഷക്കാര്‍; സലീം കുമാര്‍ അന്ന് പറഞ്ഞത്

Salim Kumar's about his Politics : കോണ്‍ഗ്രസുകാരനാണെന്ന് തുറന്ന് പറയാന്‍ ഒരു മടിയും കാണിക്കാത്ത കലാകാരാനായിരുന്നു സലീം കുമാര്‍. താനെങ്ങനെ കോണ്‍ഗ്രസുകാരനായി എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ കൃത്യമായി അക്കാര്യം വിവരിക്കുന്നുണ്ട് സലീം കുമാര്‍. പേടിയില്‍ നിന്നുണ്ടായ ഒരു ഭ്രാന്താണ് തന്നെ കോണ്‍ഗ്രസുകാരനാക്കിയത്. ചെറുപ്പത്തിലെ എന്തോ കണ്ട് പേടിച്ചതാണ് എന്നൊക്കെ പറയുന്നത് പോലെ.

ഞാന്‍ പേടികൊണ്ട് കോണ്‍ഗ്രസുകാരനായ ആള്‍, കൂടുതല്‍ സ്‌നേഹിച്ചത് ഇടതുപക്ഷക്കാര്‍;  സലീം കുമാര്‍ അന്ന് പറഞ്ഞത്

Salimkumar Actor

Updated On: 

07 Jun 2026 | 02:31 PM

താനൊരു കോണ്‍ഗ്രസുകാരനാണെന്ന് തുറന്ന് പറയാന്‍ ഒരു മടിയും കാണിക്കാത്ത കലാകാരാനായിരുന്നു സലീം കുമാര്‍. താനെങ്ങനെ കോണ്‍ഗ്രസുകാരനായി എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൃത്യമായി അക്കാര്യം വിവരിക്കുന്നുണ്ട് സലീം കുമാര്‍. തന്റെ പിതാവ് ഒരു കോണ്‍ഗ്രസുകാരനായിരുന്നു. നോര്‍ത്ത് പറവൂരിലെ ചിറ്റാറ്റുകരയിലാണ് വീട്. അന്നത്തെ കാലത്ത് ആ വാര്‍ഡില്‍ ആകെ ആറ് കുടുംബങ്ങള്‍ മാത്രമേ കോണ്‍ഗ്രസുകാരായിട്ടുള്ളൂ. ഉറച്ച കമ്മ്യൂണിസ്റ്റ് കോട്ടയായ ആ വാര്‍ഡില്‍ ഒരിക്കലെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കണമെന്നത് അച്ഛന്റെ ജീവിതാഭിലാഷമായിരുന്നു. പക്ഷേ അതുണ്ടായില്ല.

പേടിയില്‍ നിന്നുണ്ടായ ഭ്രാന്ത് തന്നെ കോണ്‍ഗ്രസുകാരനാക്കി

തിരഞ്ഞെടുപ്പ് ഫലമൊക്കെ വന്ന് കഴിയുമ്പോള്‍ വിജയാഹ്ലാദവുമായി ഇടതുപക്ഷത്തിന്റെ ജാഥ വരും. ഒരു ചെങ്കടല്‍ പോലെയാണ് അത് എത്തുക. അച്ഛന്‍ കോണ്‍ഗ്രസുകാരനായതുകൊണ്ട് തന്റെ വീടിന്റെ മുന്നിലെത്തുമ്പോള്‍ ഈ ജാഥയുടെ വേഗതയൊന്ന് കുറയും, മുദ്രാവാക്യം വിളിയുടെ ശബ്ദം വല്ലാതെ വര്‍ദ്ധിക്കും, മുന്നിലിട്ട് പടക്കം പൊട്ടിക്കും. അതിനപ്പുറം ഒന്നും അവര്‍ ചെയ്യില്ല എങ്കിലും കുട്ടിയായ എന്നെ സംബന്ധിച്ചിടത്തോളം അതൊരു പേടിപ്പെടുത്തുന്ന കാര്യമായിരുന്നു. ആ ശബ്ദവും അച്ഛന്റെ വിഷമിച്ച മുഖവും എല്ലാം വല്ലാത്ത അവസ്ഥയാണ് തന്നിലുണ്ടാക്കിയിരുന്നത്.

Also Read: Salim Kumar: ട്രോളുകളിലും നിത്യജീവിതത്തിലും നിറഞ്ഞുകത്തുന്ന കഥാപാത്രങ്ങൾ, കോമാളി ഇമേജ് തകർത്ത പകർന്നാട്ടങ്ങൾ

ആ പേടിയില്‍ നിന്നുണ്ടായ ഒരു ഭ്രാന്താണ് തന്നെ കോണ്‍ഗ്രസുകാരനാക്കിയത്. ചെറുപ്പത്തിലെ എന്തോ കണ്ട് പേടിച്ചതാണ് എന്നൊക്കെ പറയുന്നത് പോലെ. ചെറുപ്പത്തില്‍ ഇതൊക്കെ കണ്ട് പേടിച്ചാണ് താന്‍ കോണ്‍ഗ്രസുകരാനായത്. അല്ലാതെ കോണ്‍ഗ്രസുകാര്‍ ഇവിടെ തേനും പാലും ഒഴുക്കുമെന്ന് കരുതിയിട്ടോ, ആദര്‍ശത്തില്‍ ആവേശം കൊണ്ടിട്ടോ ഒന്നുമല്ല എന്നും സലീം കുമാര്‍ ആ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഏറ്റവും കൂടതല്‍ സ്‌നേഹിച്ചത് കമ്മ്യൂണിസ്റ്റുകാര്‍

കോണ്‍ഗ്രസുകാരനാണെങ്കിലും തന്റെ നാട്ടില്‍ എനിക്ക് കോണ്‍ഗ്രസുകാരായ ഒരു കൂട്ടുകാരന്‍ പോലും ഇല്ലായിരുന്നെന്നും സലീം കുമാര്‍ പറഞ്ഞിട്ടുണ്ട്. തന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചതും പിന്തുണച്ചതും കൂടുതല്‍ സൗഹൃദങ്ങള്‍ ഉള്ളതുമെല്ലാം കമ്മ്യൂണിസ്റ്റ് പക്ഷത്തുനിന്നാണ്. കലാകാരന്മാരെ പ്രോത്സാഹിപ്പക്കുന്ന കാര്യത്തില്‍ ഇടതുപക്ഷമാണ് മുന്നില്‍ നില്‍ക്കുന്നത്, അതില്‍ യാതൊരുവിധ സംശയവും ഇല്ല. കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുമ്പോഴും തനിക്ക് രാഷ്ട്രീയമോഹങ്ങള്‍ ഒട്ടും ഉണ്ടായിരുന്നില്ല. ആരെയും ഒന്നിനും വേണ്ടി സമീപിച്ചിട്ടില്ല. പാര്‍ട്ടിക്ക് അധികാരം കിട്ടുമ്പോള്‍ അകന്ന് നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഒരു കോണ്‍ഗ്രസ്സുകാരനാണെന്ന് തുറന്ന് പറയാന്‍ ഒരു പേടിയും ഉണ്ടായിട്ടില്ല.

രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ്, കുടുംബത്തെ സംബന്ധിക്കുന്നതല്ല. അതുകൊണ്ട് തന്നെ തന്റെ രാഷ്ട്രീയം ഒരിക്കലും കുടുംബത്തെ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമില്ല. വ്യക്തിപരമായി ഈ ആള്‍ക്ക് വോട്ട് ചെയ്യണം എന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. ചാലക്കുടിയില്‍ ഇന്നസെന്റ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ ഭാര്യയും മക്കളും അദ്ദേഹത്തിന് വേണ്ടി വോട്ട് തേടി ഇറങ്ങിയിട്ടുണ്ടെന്നും സലീം കുമാര്‍ പറഞ്ഞിട്ടുണ്ട്.

English Summary

Years ago, actor Salim Kumar revealed how he became a congressman. Nothing but fear was the motivation. Despite his political affiliation, he noted that it was actually the communists showered him with the most love and support.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ