Salman Khan: അതങ്ങ് നീക്കം ചെയ്തേക്കൂ, കാര്യങ്ങൾ നിയമത്തിൻ്റെ വഴിക്ക് തന്നെ നടക്കട്ടെ; സൽമാൻ ഖാൻ്റെ അയൽവാസിയോട് ബോംബെ ഹൈക്കോടതി
Bombay HC asks Salman Khan’s neighbour to delete controversial posts: സൽമാൻ ഖാൻ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചു എന്നും തൻ്റെ വസ്തുവിലേക്കുള്ള വഴി തടസ്സപ്പെടുത്തി എന്നും ആരോപിച്ച് കേതൻ സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം കണ്ടൻ്റുകൾ പോസ്റ്റ് ചെയ്തു. കൂടാതെ യൂട്യൂബ് ചാനലുകൾക്ക് അഭിമുഖങ്ങളും നൽകി.
സൽമാൻ ഖാനെതിരെ സാമൂഹ്യ മാധ്യമങ്ങളിലുടെ പങ്കുവച്ച പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യുന്നത് പരിഗണിക്കണം എന്ന് അദ്ദേഹത്തിൻ്റെ അയൽക്കാരന് നിർദ്ദേശം നൽകി ബോംബെ ഹൈക്കോടതി. സൽമാൻ ഖാൻ്റെ മഹാരാഷ്ട്ര പൻവേലിലുള്ള ഫാംഹൗസുമായി ബന്ധപ്പെട്ട് കേതൻ കാക്കട് എന്ന വ്യക്തിയുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഈ തർക്കവും പിന്നീടുണ്ടായ സംഭവങ്ങളുമാണ് കോടതിയുടെ ഇപ്പോഴത്തെ നിർദ്ദേശത്തിലേക്ക് എത്തിച്ചത്.
സംഗതി അതിർത്തി തർക്കമാണെന്ന് പറയാം. നമ്മുടെ നാട്ടിലൊക്കെ ഇത് സർവ്വ സാധാരണമാണല്ലോ. എന്നാൽ തർക്കം സൽമാൻ ഖാൻ്റെ ഭൂമിയുമായി ബന്ധപ്പെട്ടാകുമ്പോൾ അത് ഒരു വലിയ വാർത്തയായി തന്നെ മാറും എന്ന് മാത്രം. പൻവേലിലെ വസ്തുവുമായി ബന്ധപ്പെട്ട് സൽമാൻ ഖാനും കേതൻ കാക്കടും തമ്മിൽ നിയമ പോരാട്ടം നടക്കുകയാണ്. ഈ കേസ് കോടതിയിൽ നിലനിൽക്കെ തന്നെ കേതൻ സൂപ്പർ തരത്തിനെതിരെ സമുഹ്യ മധ്യമങ്ങളിലൂടെ രംഗത്തെത്തിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.
സൽമാൻ ഖാൻ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചു എന്നും തൻ്റെ വസ്തുവിലേക്കുള്ള വഴി തടസ്സപ്പെടുത്തി എന്നും ആരോപിച്ച് കേതൻ സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം കണ്ടൻ്റുകൾ പോസ്റ്റ് ചെയ്തു. കൂടാതെ യൂട്യൂബ് ചാനലുകൾക്ക് അഭിമുഖങ്ങളും നൽകി. ഇതോടെ സൽമാൻ ഖാൻ നിയമപരമായി തന്നെ നീങ്ങുകയായിരുന്നു, കേതനിൻ്റെ പോസ്റ്റുകളും പ്രസ്താവനകളും തന്നെ അപകിർത്തിപ്പെടുത്തുന്നതാണെന്നും. സോഷ്യൽ മീഡിയ പോസ്റ്റുകൾ മതവിദ്വേഷത്തിലേക്ക് നയിക്കുന്നതാണെന്നും കാട്ടി താരം മാനനഷ്ട കേസ് ഫയൽ ചെയ്തു.
Also Read: Actor Raghava Lawrence : താന്‍ രാഷ്ട്രീയത്തിലേക്ക് വരണോ? ജനങ്ങളോട് ചോദ്യവുമായി രാഘവ ലോറന്‍സ്
എന്നാൽ കേസിൽ കീഴ് കോടതിയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാതെ വന്നതോടെ സൽമാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമിപിക്കുകയായിരുന്നു. ഇതോടെ താരത്തിന് അനുകൂലമായി തന്നെ വിധിയുണ്ടായി. കേസുമായി ബന്ധപ്പെട്ട ട്വീറ്റുകളും പോസ്റ്റുകളും വീഡിയോകളും ഉൾപ്പടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേതൻ കാക്കടിനോട് കോടതി ആവശ്യപ്പെട്ടു. നിയമ വ്യവഹാരം നിലനിൽക്കുന്ന കേസുകളിൽ കക്ഷികൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രശ്നം തീർപ്പാക്കാൻ ശ്രമിക്കരുത് എന്ന് ജസ്റ്റിസ് ഷർമിള ദേശ്മുഖ് നിർദ്ദേശം നൽകി.
ഇത്തരം ഉള്ളടക്കങ്ങൾ നിരന്തരം സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. വീഡിയോകൾ ഓൺലൈനിൽ തുടരണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നതിന് കോടതിയുടെ വിലപ്പെട്ട സമയം ചിലവാക്കേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, മൂന്നാം കക്ഷികൾ പങ്കുവച്ച കണ്ടറ്റുകളിലും കോടതിയെ സമീപിക്കേണ്ടതില്ല എന്നും അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് കക്ഷികൾക്ക് അവ നീക്കം ചെയ്യാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കേസ് വിണ്ടും ജൂലൈ ആറിന് പരിഗണിക്കും.
English Summary
The Bombay High Court has directed Ketan Kakkad, a neighbor of Salman Khan’s Panvel farmhouse, to consider deleting his controversial social media posts and videos against the actor. Hearing Khan’s defamation appeal, the court stated that social media access does not entitle anyone to defame individuals or celebrities.