AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samantha Ruth Prabhu: എല്ലാം അതീവ രഹസ്യമായി! വിവാഹത്തിനായി സമാന്ത ഈ തീയതി തന്നെ തിരഞ്ഞെടുക്കാൻ കാരണമുണ്ട്

Samantha Raj Nidimoru Wedding Date:നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹം കഴിഞ്ഞുള്ള ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയാണ് സമാന്തയും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

Samantha Ruth Prabhu: എല്ലാം അതീവ രഹസ്യമായി! വിവാഹത്തിനായി സമാന്ത ഈ തീയതി തന്നെ തിരഞ്ഞെടുക്കാൻ കാരണമുണ്ട്
Samantha
sarika-kp
Sarika KP | Published: 01 Dec 2025 18:35 PM

തെന്നിന്ത്യൻ താരം നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായി എന്ന് കേട്ടതിന്റെ ഞെട്ടലിലാണ് ആരാധകർ. സംവിധായകൻ കൂടിയായ രാജ് നിദിമോരുവാണ് വരൻ. ഇന്ന് രാവിലെ കോയമ്പത്തൂര്‍ ഇഷ യോഗ സെന്‍ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എത്തിയിരുന്നു. ഡിസംബര്‍ 1, 2025 ഈ ഡേറ്റ് മാത്രമായിരുന്നു ക്യാപ്ഷനായി നല്‍കിയത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ്.

ഇതോടെ ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നുണ്ട്. വിവാഹത്തിനായി സമാന്ത ഈ തീയതി തന്നെ തിരഞ്ഞെടുക്കാൻ കാരണമുണ്ടെന്നാണ് പലരും പറയുന്നത്. ഇതിനു കാരണമായി ചൂണ്ടികാട്ടുന്നത് നാഗചൈതന്യയുടെ ഒന്നാം വിവാഹവാർഷികമാണ്. നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹം കഴിഞ്ഞുള്ള ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയാണ് സമാന്തയും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായത്.

Also Read:മനം പോലെ മംഗല്യം! സമാന്തയും രാജ് നിദിമോരുവും വിവാഹിതരായി; വിവാഹച്ചിത്രങ്ങളുമായി താരം

നടൻ ​നാ​ഗ ചൈതന്യയുമായി സാമന്തയുടെ പ്രണയവിവാഹമായിരുന്നു. എന്നാൽ അധികം വൈകാതെ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. എന്നാൽ ഒരിക്കൽ പോലും പിരിഞ്ഞതിന്റെ കാരണം ഇരുവരും തുറന്നുപറഞ്ഞിരുന്നില്ല. പിരിഞ്ഞതിന് ശേഷം താന്‍ ഡിപ്രഷനിലായിരുന്നു എന്നും സമാന്ത പറഞ്ഞിരുന്നു. ഇവരെന്തിന് പിരിഞ്ഞു എന്നായിരുന്നു ആരാധകർ ചോദിച്ചത്. സാമന്തയുമായി പിരിഞ്ഞതിന് ശേഷമായിരുന്നു നാഗചൈതന്യ ശോഭിതയെ വിവാഹം ചെയ്തത്. നാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. ആ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയത്. ജീവിതത്തിലെ മനോഹരമായ എപ്പിസോഡിന് തുടക്കം കുറിക്കുന്നു എന്നായിരുന്നു ശോഭിതയുമായുള്ള പ്രണയത്തെക്കുറിച്ച് നാഗചൈതന്യ പറഞ്ഞത്. വിവാഹത്തിന്റെയും വിവാഹ ശേഷമുള്ള സന്തോഷനിമിഷങ്ങളുമെല്ലാം ​നാ​ഗചൈതന്യ സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുണ്ടായിരുന്നു.

 

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)