Throwback: നടൻ ശ്രീരാമന്റെ മടിയിൽ ഇരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ആള് വളർന്ന് വലിയ നടനായി; പക്ഷെ, ഇന്നും…
Throwback Images: മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം തന്റേതായ കയ്യൊപ്പു പതിപ്പിച്ച താരത്തിന്റെ ചെറുപ്പക്കാലത്തെ ചിത്രമാണ് നടൻ പങ്കുവച്ചത്.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയതായി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ കുട്ടി വളർന്ന് വലിയ നടനായി എന്നും എന്നാൽ ഇന്നും കുട്ടിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും പറഞ്ഞാണ് നടൻ ചിത്രം പങ്കുവച്ചത്.’എൻ്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് പിന്നെ ഒരു വലിയ നടനായി. പക്ഷെ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്’. എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് ശ്രീരാമൻ കുറിച്ചത്.
ഇതോടെ ആരാണ് ആ കുട്ടിതാരം എന്നറിയാനുള്ള ആകാംഷയിലാണ് മിക്കവരും. മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം തന്റേതായ കയ്യൊപ്പു പതിപ്പിച്ച താരത്തിന്റെ ചെറുപ്പക്കാലത്തെ ചിത്രമാണ് നടൻ പങ്കുവച്ചത്. ദുൽഖർ സൽമാന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണ് ഇത്.
2012-ൽ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇതിനു പിന്നാലെ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ കേന്ദ്ര കഥാപാത്രമായി എത്തി.. ഈ ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു.പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളികൾക്ക് ദുൽഖർ സമ്മാനിച്ചത്. ‘ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒട്ടേറെ സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചിരിക്കുന്നത്.
അതേസമയം സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ‘കാന്താ’എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രം. ‘ഐ ആം ഗെയിം’ എന്ന ചിത്രമാണ് ഇനി തീയറ്ററുകളിൽ എത്താനുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ 40-ാമത്തെ ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.