Samantha Ruth Prabhu: പ്രണയം ഒഫീഷ്യൽ ആക്കാനൊരുങ്ങി സാമന്ത? രാജ് നിദിമൊരുവിന്റെ കൈപിടിച്ച് താരം
ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ഒരു റീലാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ദുബായ് യാത്രയിലെ ചില നല്ല നിമിഷങ്ങളാണ് സമാന്ത ഒരു റീലായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

Samantha
ഏറെ ആരാധകരുള്ള തെനിന്ത്യൻ താരമാണ് നടി സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ കുറച്ച് നാളുകളായി സിനിമ മേഖലയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് നടി. തെലുങ്ക് നടൻ നാഗചൈതന്യയുമായുള്ള വിവാഹ മോചനവും, മയോസിറ്റീസ് എന്ന അസുഖവും താരത്തിനെ വലിയ രീതിയിലാണ് ബാധിച്ചത്. അതുകൊണ്ട് തന്നെ പലപ്പോഴും താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റും അത്തരത്തിലുള്ളതായിരുന്നു.
എന്നാൽ വീണ്ടും സന്തോഷകരമായ ജീവിതത്തിലേക്കുള്ള യാത്രയിലാണ് താരം. ഇതിനിടെയിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ രാജ് നിദിമൊരുവുമായി പ്രണയത്തിലാണെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. നടിയുടെ ഓരോ ഇൻസ്റ്റാഗ്രാം പോസ്റ്റുകളും ഇതിന്റെ പേരിൽ വലിയ ചർച്ചയാകാറുണ്ട്.
എന്നാൽ ആരാധകരുടെ ഈ ഊഹാപോഹങ്ങൾ സമാന്തയോ രാജോ ഇത് വരെയും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ഒരു റീലാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ദുബായ് യാത്രയിലെ ചില നല്ല നിമിഷങ്ങളാണ് സമാന്ത ഒരു റീലായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. റീലിൽ സമാന്ത ഒരു പുരുഷന്റെ കൈ പിടിച്ചിരിക്കുന്നതായി കാണാം. ഞാൻ കാണുന്നത് vs നിങ്ങൾ കാണുന്നത്” എന്ന അടിക്കുറിപ്പോടെയാണ് നടി തന്റെ റീൽ പങ്കുവച്ചത്.
എന്നാൽ വീഡിയോയിൽ ആ വ്യക്തിയുടെ മുഖം വ്യക്തമല്ല. കറുത്ത ജാക്കറ്റും ഡെനിം ജീൻസുമാണ് അദ്ദേഹം ധരിച്ചത്. ഒരു കറുത്ത ബാഗും, ഒരു കൈയിൽ ഫോണും, മറുകൈയിൽ സാമന്തയുടെ കൈയുമായി നിൽക്കുന്നതായിട്ടാണ് റീലിൽ കാണുന്നത്. വളരെ സ്നേഹപൂർവ്വം ഇരുവരും കൈകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നതായിട്ടും റീലിൽ കാണാം. ഇതോടെ നിരവധി പേരാണ് താരത്തിന്റെ റീലിനു താഴെ സന്തോഷം പ്രകടിപ്പിച്ച് എത്തുന്നത്.