AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sandra Thomas: ‘ലഹരി ഉപയോ​ഗിക്കുന്നവരുടെ പേരറിഞ്ഞാൽ ഞെട്ടും; ഭാസിയും ഷെെനുമെല്ലാം ഈസി ടാർ​ഗെറ്റ്’; സാന്ദ്ര തോമസ്

Sandra Thomas About Shine Tom: ഇതിനേക്കാൾ മോശത്തരം കാണിക്കുന്ന ഒരുപാട് നടൻമാരും നടിമാരുമുള്ള ഇൻഡസ്ട്രിയാണിത്. അവരുടെ കാര്യങ്ങൾ ആളുകൾ അറിഞ്ഞിട്ടില്ല എന്നും പൊലീസുകാരോട് ചോദിച്ചാലറിയാമെന്നുമാണ് സാന്ദ്ര തോമസ് പറയുന്നത്.

Sandra Thomas: ‘ലഹരി ഉപയോ​ഗിക്കുന്നവരുടെ പേരറിഞ്ഞാൽ ഞെട്ടും; ഭാസിയും ഷെെനുമെല്ലാം ഈസി ടാർ​ഗെറ്റ്’; സാന്ദ്ര തോമസ്
Shine Tom Chacko
sarika-kp
Sarika KP | Published: 13 Jun 2025 12:28 PM

‌മലയാളി പേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടൻ ഷെെൻ ടോം ചാക്കോ. വിവാദങ്ങളും വിമർശനങ്ങളും നിറഞ്ഞ താരത്തിന്റെ ജീവിതത്തിൽ കഴിഞ്ഞ ദിവസം സംഭവിച്ച ആഘാതം വളരെ വലുതാണ്. എപ്പോഴും നിഴലായി കൂടെയുണ്ടായിരുന്ന അച്ഛൻ മരിച്ചതിന്റെ വിഷമത്തിലാണ് ഷെെൻ. കഴിഞ്ഞ ആഴ്ചയാണ് കുടുംബത്തിനൊപ്പം ബെംഗളൂരുവിയിലേക്കുള്ള യാത്രയ്ക്കിടെ തമിഴ്‌നാട് സേലം ധര്‍മ്മപുരിയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് സിപി ചാക്കോ മരിച്ചത്.

ഇപ്പോഴിതാ നടൻ ഷെെനിനെക്കുറിച്ച് നിർമാതാവ് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഷെെൻ നല്ല മനസിനുടമയാണെന്ന് സാന്ദ്ര പറയുന്നു. ഷെെൻ വളരെ ജെനുവിനാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ഇതിന്റെ പേരിൽ തന്നെ ആൾക്കാർ തെറി വിളിക്കാൻ വരുമായിരിക്കും. പക്ഷെ താൻ തന്റെ അനുഭവത്തിൽ നിന്നുള്ള അഭിപ്രായമാണ് പറയുന്നത് എന്നാണ് സാന്ദ്ര പറഞ്ഞത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ഷെെൻ കൂടുതൽ സ്ട്രോങായി വരട്ടെ. എല്ലാത്തിൽ നിന്നും മുക്തി നേടി നല്ലൊരു മനുഷ്യനായി മാറട്ടെയെന്നാണ് സാന്ദ്ര പറയുന്നത്. നല്ലൊരു വ്യക്തിയാണ് ഷെെൻ. തനിക്കൊരു സിനിമ കഴിഞ്ഞ ശേഷം എന്തെങ്കിലും രീതിയിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലും തനിക്ക് ദേഷ്യമേ തോന്നാത്ത ആളാണ് ഷെെൻ എന്നാണ് സാന്ദ്ര പറയുന്നത്.

Also Read:40 വര്‍ഷം സിനിമയില്‍ സജീവമായ മമ്മൂട്ടിയെ കുറിച്ച് ആരും സംസാരിക്കുന്നില്ല, ഒരു ദുരന്തം എനിക്ക് ഫീല്‍ ചെയ്യുന്നു: ശാന്തിവിള ദിനേശ്‌

ഷൈനിന്റെ കൂടെ വർക്ക് ചെയ്തിരുന്നവർ ആരും നടനെ കുറ്റം പറയില്ലെന്നും ഷെെൻ സിനിമയ്ക്ക് വേണ്ടി നിൽക്കുന്ന ആളാണെന്നും സാന്ദ്ര പറഞ്ഞു. മനസ് കൊണ്ട് ഷൈനിനെയും കുടുംബത്തെയും തനിക്കിഷ്ടമാണ്. എന്നാൽ അവരുമായി തനിക്ക് യാതൊരു വ്യക്തിബന്ധമില്ല.ടൊവിനോ, സൗബിൻ, സരയു, ടിനി ചേട്ടൻ തു‌ടങ്ങിയവർ അടക്കത്തിന് വന്നത് കണ്ടുവെന്നും ഇൻഡസ്ട്രിയിൽ നിന്ന് കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂവെന്നും സാന്ദ്ര പറഞ്ഞു. സംസ്കാരത്തിൽ പങ്കെടുത്താൽ താനും ലഹരിയുടെ ആളാണെന്ന് തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയായിരിക്കാം വരാത്തത് എന്നാണ് സാന്ദ്ര പറയുന്നത്.

നടൻ ഭാസി, ഷൈൻ എന്നിവർ മറ്റുള്ളവർക്ക് ഈസി ടാർ​ഗെറ്റ് ആണ്. കാര്യം അവർക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്നാണ് സാന്ദ്ര പറയുന്നത്. ഇതിനേക്കാൾ മോശത്തരം കാണിക്കുന്ന ഒരുപാട് നടൻമാരും നടിമാരുമുള്ള ഇൻഡസ്ട്രിയാണിത്. അവരുടെ കാര്യങ്ങൾ ആളുകൾ അറിഞ്ഞിട്ടില്ല എന്നും പൊലീസുകാരോട് ചോദിച്ചാലറിയാമെന്നുമാണ് സാന്ദ്ര തോമസ് പറയുന്നത്. എക്സെെസും പൊലീസുമൊക്കെ പറയുന്ന ചില പേരുകൾ കേട്ടാൽ ഞെട്ടിപ്പോകുമെന്നും ആ പേരുകളൊന്നും ആർക്കും അറിയില്ലെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർക്കുന്നു.