AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

പ്രഭാസിന്റെ രാജാ സാബുമായി ഏറ്റുമുട്ടാൻ രണ്‍വീര്‍ സിങ്; അതൃപ്തി പ്രകടിപ്പിച്ച് സഞ്ജയ് ദത്ത്

Sanjay Dutt: പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന രാജാ സാബിനാണ് ബോളിവുഡില്‍ നിന്ന് വെല്ലുവിളി വന്നിരിക്കുന്നത്. രണ്‍വീര്‍ സിങ് നായകനായെത്തുന്ന ധുരന്ധര്‍ ആണ് രാജാ സാബുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്.

പ്രഭാസിന്റെ രാജാ സാബുമായി ഏറ്റുമുട്ടാൻ രണ്‍വീര്‍ സിങ്; അതൃപ്തി പ്രകടിപ്പിച്ച് സഞ്ജയ് ദത്ത്
Sanjay DuttImage Credit source: facebook
sarika-kp
Sarika KP | Published: 12 Jul 2025 13:44 PM

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷായിരുന്നു 2023ല്‍ കണ്ടത്. പ്രഭാസ് ചിത്രം സലാറും ഷാരൂഖ് ഖാന്റെ ഡങ്കിയും ഒരുമിച്ചാണ് ‌തീയറ്ററുകളിൽ എത്തിയത്. എന്നാൽ രണ്ട് ചിത്രവും വിചാരിച്ച വിജയം നേടാൻ സാധിച്ചില്ല. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം സലാറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

ഇപ്പോഴിതാ പ്രഭാസിന്റെ അടുത്ത ചിത്രവും മറ്റൊരു വമ്പൻ ചിത്രവുമായി ഏറ്റുമുട്ടാൻ പോകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന രാജാ സാബിനാണ് ബോളിവുഡില്‍ നിന്ന് വെല്ലുവിളി വന്നിരിക്കുന്നത്. രണ്‍വീര്‍ സിങ് നായകനായെത്തുന്ന ധുരന്ധര്‍ ആണ് രാജാ സാബുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. എന്നാൽ ഇപ്പോഴിതാ രണ്ട് ചിത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതിനെ കുറിച്ച് നടൻ സഞ്ജയ് ദത്ത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read:ഇതും വശമുണ്ടായിരുന്നോ? പൂജ ഹെ​ഗ്ഡെയ്ക്കൊപ്പം കസറി സൗബിൻ ഷാഹിർ; ‘കൂലി’യിലെ ‘മോണിക്ക’ ​ഗാനമെത്തി

നിലവിൽ ഒരേ തീയതിയിൽ തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ ക്ലാഷാകുന്നതിനെ കുറിച്ച് അതൃപ്തി പ്രകടിപ്പിക്കുകയാണ് സഞ്ജയ് ദത്ത്. സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്യില്ലെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും നടൻ പറഞ്ഞു.

താരത്തിന്റെ പുതിയ കന്നഡ ചിത്രമായ ‘കെഡി ദ് ഡെവിൾ’ ന്റെ ടീസർ ലോഞ്ച് ചടങ്ങിൽ സംസാരിക്കവേയായിരുന്നു നടന്റെ പ്രതികരണം. രണ്ട് ചിത്രത്തിലും രണ്ട് തരം വേഷങ്ങളാണ് താൻ അഭിനയിച്ചത്. സിനിമകൾ തമ്മിൽ ഏറ്റുമുട്ടുന്നത് താൻ ആഗ്രഹിക്കുന്നില്ല, അങ്ങനെ സംഭവിക്കരുതെന്നും താൻ ആഗ്രഹിക്കുന്നു. ഓരോ സിനിമയ്ക്കും അതിന്റേതായ യാത്രയുണ്ടെന്നും അദ്ദേഹം പറഞ്ഞു.