Sarvam Maya: 100 കോടി ക്ലബിന് പിന്നാലെ ‘സർവ്വം മായ’ യുടെ വ്യാജ പതിപ്പ്; ട്രെയിനിലിരുന്ന് ചിത്രം കാണുന്ന യാത്രക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്

Sarvam Maya Fake Print Leaked: ട്രെയിനിലിരുന്ന് സര്‍വ്വം മായ കാണുന്ന യാത്രക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കണ്ണൂര്‍ എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസിലെ ഒരു യാത്രക്കാരന്റെ വീഡിയോ ആണ് ഇത്.

Sarvam Maya: 100 കോടി ക്ലബിന് പിന്നാലെ സർവ്വം മായ യുടെ വ്യാജ പതിപ്പ്; ട്രെയിനിലിരുന്ന് ചിത്രം കാണുന്ന യാത്രക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്

Sarvam Maya

Published: 

06 Jan 2026 | 06:36 AM

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ഫാന്റസി ഹൊറർ കോമഡി ചിത്രമാണ് ‘സർവ്വം മായ’. ചിത്രം പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ വൻ കുതിപ്പാണ് ‘സർവ്വം മായ’ നടത്തുന്നത്. ഇതിനിടെയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിനിലിരുന്ന് സര്‍വ്വം മായ കാണുന്ന യാത്രക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കണ്ണൂര്‍ എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസിലെ ഒരു യാത്രക്കാരന്റെ വീഡിയോ ആണ് ഇത്.

അതേസമയം ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘സർവ്വം മായ’. മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം നിവിൻ പോളിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണ്. കേരളത്തിൽ നിന്നും മാത്രമായി ചിത്രം 50 കോടിയിൽ അധികം ഗ്രോസ് കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു.

Also Read:അങ്ങനെ അതും തൂക്കി; സർവ്വം മായ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്

ചിത്രത്തിന്റെ ആദ്യ പകുതി നിവിൻ – അജു വർഗീസ് കൂട്ടുകെട്ടിന്റെ ഹ്യൂമർ രംഗങ്ങൾ കൊണ്ട് തിയറ്ററുകളിൽ പൊട്ടിചിരി ഉണ്ടാക്കുമ്പോൾ രണ്ടാം പകുതി ഇമോഷണൽ രംഗങ്ങൾ കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം തൊടുന്നത്. ഇരുവർക്കും പുറമെ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

Related Stories
Bha Bha Ba OTT : എന്താകുമോ എന്തോ! ഭഭബ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
ഒരു മിനിറ്റിന് ഒരു കോടി രൂപ; റെക്കോർഡ് പ്രതിഫലം വാങ്ങുന്ന ആ തമിഴ് നടി ആര്
Gayathri Suresh: ‘അതിന്റെ പേരിൽ ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട്; ബാങ്ക് ജോലി ആ​ഗ്രഹിച്ചിരുന്നില്ല, പിടിച്ച് നിൽക്കുകയായിരുന്നു’
Geetu Mohandas’ Toxic: ‘ഇത് ചിത്രീകരിച്ചത് അവരാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’; ഗീതു മോഹൻദാസിനെ പ്രശംസിച്ച് രാം ഗോപാൽ വർമ
Unni Mukundan: ‘ഉണ്ണി മുകുന്ദൻ തൃശൂരിൽ മത്സരിച്ച് ചിലപ്പോൾ എംഎൽഎ ആവും; മനസിന്റെ വലുപ്പമാണ് പ്രധാനം’; സുനിൽ പരമേശ്വരൻ
Mammootty: ‘ഒരു മുള്ള് പോലും കളയാതെ ഞാൻ കഴിച്ചു’; സർവ്വം മായയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
ബേസിലിൻ്റെ കുട്ടുമ സുട്ടൂ! ഒപ്പം ഭാര്യയും കുഞ്ഞും
റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനം എൽഡിഎഫിനെ ബാധിക്കില്ല
Viral Video: വാഴപ്പിണ്ടിക്കുള്ളിൽ ഞണ്ട്
കെട്ടുമുറുക്കി കെസി ശബരിമലയിലേക്ക്