Jana Nayagan: ജന നായകനായി മമിത ബൈജു വാങ്ങിയ പ്രതിഫലം കേട്ടോ? സിനിമയുടെ ബജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലം!
Mamitha Baiju Remuneration for Jana Nayakan: സുപ്രധാന കഥാപാത്രമായാണ് മമിത എത്തുന്നതെന്നാണ് ട്രെയിലർ നൽകിയ സൂചന. വിജയ്-മമിത കഥാപാത്രങ്ങളുടെ ബന്ധമാണ് സിനിമയുടെ മുഖ്യാകര്‍ഷണം.
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ജന നായകൻ. രാഷ്ട്രിയത്തിൽ സജീവമാകുന്നതിനു മുൻപ് വിജയ് അവസാനമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രം എന്ന നിലയില്‍ ജന നായകന്‍ ഏറെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന് വൻ വരവേൽപ്പ് നൽകാനാണ് ആരാധകരുടെ തയ്യാറെടുപ്പ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി ജനുവരി 9 നാണ് തിയേറ്ററുകളിലെത്തുകയാണ്.
ഇതിനിടയില്‍ ഇതാ ജനനായകന്‍ സിനിമയുടെ മൊത്ത ചെലവ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട് കെ നാരായണ നിര്‍മിക്കുന്ന ചിത്രത്തിന്റെ ആകെ ബജറ്റ് 380 കോടി രൂപയാണ്. ഇതിൽ മുക്കാലും താരങ്ങളുടെ പ്രതിഫലത്തിനായാണ് ചിലവഴിച്ചത്. സിനിമയ്ക്കായി വിജയ് വാങ്ങുന്നത് 220 കോടി രൂപയാണ്. സംവിധായകന്‍ എച്ച് വിനോദിന് 25 കോടിയാണ് പ്രതിഫലം. മൂന്നാമത് ഏറ്റവും പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത് സംഗീത സംവിധായകനാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍, 13 കോടിയാണ് അനിരുദ്ധിന്റെ പ്രതിഫലം.
Also Read:കണ്ണ് തള്ളും! ജനനായകനിലൂടെ വിജയി നേടിയ തുക ഞെട്ടിക്കുന്നത്
നായിക പൂജ ഹെഗ്‌ഡെയ്ക്കും വില്ലനായെത്തുന്ന ബോബി ഡിയോളിനും ലഭിക്കുന്നത് മൂന്ന് കോടി വീതമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം മമിത ബൈജുവും എത്തുന്നുണ്ട്. സുപ്രധാന കഥാപാത്രമായാണ് മമിത എത്തുന്നതെന്നാണ് ട്രെയിലർ നൽകിയ സൂചന. വിജയ്-മമിത കഥാപാത്രങ്ങളുടെ ബന്ധമാണ് സിനിമയുടെ മുഖ്യാകര്‍ഷണം. ജന നായകനായി മമിതയ്ക്ക് ലഭിക്കുന്ന പ്രതിഫലം 60 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ഒരു കോടിയാണ് മമിതയുടെ പ്രതിഫലം എന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. താരങ്ങള്‍ക്കായി മൊത്തം സിനിമ ചെലവിടുന്നത് 272.6 കോടിയാണെന്നും 80 കോടിയാണ് സിനിമയുടെ നിര്‍മാണ ചെലവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.