AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sarvam Maya OTT : അങ്ങനെ അതും തൂക്കി; സർവ്വം മായ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്

Sarvam Maya OTT Release Date & Platform : ക്രിസ്മസ് റിലീസായി തിയറ്റിൽ എത്തിയ ചിത്രമാണ് സർവ്വം മായ. ബോക്സ്ഓഫീസിൽ 100 കോടി കളക്ഷനും നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ് ചിത്രം.

Sarvam Maya OTT : അങ്ങനെ അതും തൂക്കി; സർവ്വം മായ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Sarvam Maya OTTImage Credit source: Nivin Pauly Facebook
Jenish Thomas
Jenish Thomas | Published: 05 Jan 2026 | 10:13 PM

ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തി ബോക്സ്ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് നിവിൻ പോളിയുടെ സർവ്വം മായ. റിലീസായി പത്ത് ദിവസം കൊണ്ട് തന്നെ ചിത്രം ആഗോളതലത്തിൽ 100 കോടി ക്ലബിൽ ഇടം നേടി. ക്രിസ്മസ് അവധിക്ക് കുടുംബപ്രേക്ഷകരെ ഒന്നടങ്കമാണ് നിവിൻ പോളി അജു വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം തിയറ്ററിൽ എത്തിച്ചത്. ബോക്സ്ഓഫീസ് മികവിൻ്റെ തുടർച്ചയായി സർവ്വം മായ സിനിമയുടെ ഒടിടി അവകാശം ഇപ്പോൾ വിറ്റുപോയിരിക്കുകയാണ്.

സർവ്വം മായ ഒടിടി

റിപ്പോർട്ടുകൾ പ്രകാരം സർവ്വം മായ സിനിമയുടെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശം ജിയോ സ്റ്റാർ ഗ്രൂപ്പാണ് സ്വന്തമാക്കിയത്. ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടിയിലെത്തും. ഏഷ്യനെറ്റിലൂടെ ടെലിവിഷൻ സംപ്രേഷണം നടത്തുക. തിയറ്ററിൽ എത്തി 40 പിന്നിട്ടതിന് ശേഷമാകും സർവ്വം മായ സിനിമയുടെ ഒടിടി റിലീസിന് സാധ്യത. തിയറ്ററിൽ നിന്നും കൂടുതൽ പ്രതികരണം ലഭിക്കുന്നതിനാൽ ഒടിടി റിലീസ് ഫെബ്രുവരിയിലാകാനാണ് സാധ്യതയേറെയും. അതേസമയം ഡിജിറ്റൽ-സാറ്റ്ലൈറ്റ് റിലീസ് സംബന്ധിച്ചുള്ള സിനിമയുടെ അണിയറപ്രവർത്തകരോ ഒടിടി പ്ലാറ്റ്ഫോമോ ഔദ്യോഗികമായി സ്ഥിരീകരണം നൽകിട്ടില്ല.

ALSO READ : Nayanthara: ‘പ്രതിഫലമായി 10 കോടി രൂപ വേണം’; നയൻതാരയുടെ വാശിയിൽ ബാലയ്യ സിനിമ പ്രതിസന്ധിയിൽ

സർവ്വം മായ ബോക്സ്ഓഫീസ്

റിലീസായി പത്ത് ദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടിയിൽ അധികം സർവ്വം മായയുടെ ബോക്സ്ഓഫീസ് കളക്ഷൻ. കേരളത്തിൽ നിന്നും മാത്രമായി ചിത്രം 50 കോടിയിൽ അധികം ഗ്രോസ് കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു. ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്കൂളുകൾ തുറന്ന തിങ്കളാഴ്ച പോലും നിവിൻ പോളി ചിത്രത്തിന് 1.5 കോടിയിൽ അധികം ബോക്സ്ഓഫീസിൽ നിന്നും കളക്ഷൻ സ്വന്തമാക്കാൻ സാധിക്കുന്നുണ്ട്. നേരത്തെ തന്നെ സിനിമയുടെ ഒവർസീസ് കളക്ഷൻ 50 പിന്നിട്ടിരുന്നു.

സർവ്വം മായ സിനിമ

ഫഹദ് ഫാസിലിൻ്റെ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിട്ടുള്ളത്. ഏറെ നാളുകൾക്ക് ശേഷം നിവിൻ-അജു വർഗീസ് കോംബോയിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും സർവ്വം മായയ്ക്കുണ്ട്. നിവിനും അജുവിനും പുറമെ പുതുമുഖമായ റിയ ഷിബു, പ്രീതി മുകുന്ദൻ, ജനാർദനൻ, മധു വാര്യർ, ആനന്ദ് ഏകർഷി, രഘുനാഥ് പാലേരി, വിനീത്, മേത്തിൽ ദേവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. ആൽഫോൺസ് പുത്രനും പ്രിയ പ്രകാശ് വാര്യറും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. ഫയർഫ്ളൈ ഫിലിംസിൻ്റെ ബാനറിൽ ഡോ. അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് സർവ്വം മായ നിർമിച്ചിരിക്കുന്നത്

ജസ്റ്റിൻ പ്രഭാകരനാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. സംവിധായകൻ അഖിൽ സത്യനും രതിൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രം എഡിറ്റ് ചെയ്തിട്ടുള്ളത്.