AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sathyan Anthikad: ‘സിങ്ക് സൗണ്ട് ചെയ്യാന്‍ ഫഹദ് ഫാസിലാണ് പറഞ്ഞത്, ആ മാജിക്ക് പിന്നീട് മനസിലായി’

Sathyan Anthikad on using sync sound in Hridayapoorvam: സിങ്ക് സൗണ്ട് ഭയങ്കരമായ എക്‌സീപീരിയന്‍സാണെന്ന് അതിന് മുമ്പ് മമ്മൂട്ടിയും പറയുമായിരുന്നു. ഫഹദ് പറഞ്ഞിട്ടാണ് സിങ്ക് സൗണ്ട് ചെയ്യുന്നത്. ഞാന്‍ പ്രകാശന്‍ തുടങ്ങി നാല് ദിവസം കഴിഞ്ഞപ്പോഴേക്കും ഇതിന്റെ ഒരു മാജിക്ക് തനിക്ക് മനസിലായെന്നും സത്യന്‍ അന്തിക്കാട്‌

Sathyan Anthikad: ‘സിങ്ക് സൗണ്ട് ചെയ്യാന്‍ ഫഹദ് ഫാസിലാണ് പറഞ്ഞത്, ആ മാജിക്ക് പിന്നീട് മനസിലായി’
സത്യന്‍ അന്തിക്കാട്‌ Image Credit source: facebook.com/sathyan.anthikad.official
jayadevan-am
Jayadevan AM | Published: 28 Aug 2025 15:52 PM

‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമ ചെയ്യുന്നതുവരെ താന്‍ സിങ്ക് സൗണ്ടിന്റെ ഗുണവും ഭംഗിയും മനസിലാക്കിയിരുന്നില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഡബ്ബിങില്‍ വേണ്ട രീതിയില്‍ മോഡുലേഷന്‍ മാറ്റാം. അതാണ് ശരിയെന്നായിരുന്നു തന്റെ ധാരണ. സിങ്ക് സൗണ്ട് ചെയ്ത് നോക്കാന്‍ അന്ന് ഫഹദ് ഫാസിലാണ് പറഞ്ഞത്. തെന്നും സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി. ഹൃദയപൂര്‍വം സിനിമയില്‍ സിങ്ക് സൗണ്ട് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. ‘ക്യു സ്റ്റുഡിയോ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.

സിങ്ക് സൗണ്ട് ഭയങ്കരമായ എക്‌സീപീരിയന്‍സാണെന്ന് അതിന് മുമ്പ് മമ്മൂട്ടിയും പറയുമായിരുന്നു. ഫഹദ് പറഞ്ഞിട്ടാണ് സിങ്ക് സൗണ്ട് ചെയ്യുന്നത്. ഞാന്‍ പ്രകാശന്‍ തുടങ്ങി നാല് ദിവസം കഴിഞ്ഞപ്പോഴേക്കും ഇതിന്റെ ഒരു മാജിക്ക് തനിക്ക് മനസിലായി. ഡബ്ബിങില്‍ മിസ് ചെയ്യുന്ന ചില സംഗതികളുടെ ഫീല്‍ ഭയങ്കരമാണ്. അത് ലിപ് നോയിസോ, ശ്വാസഗതിയോ ആകാം. മോഹന്‍ലാലിനെ വച്ച് പടം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ അത് സിങ്ക് സൗണ്ടില്‍ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നുവെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

”ലാലിന് അതത്ര പരിചയമുള്ളതല്ല. ലാലിന് അതിനോട് ഇത്തിരി വിമുഖതയുണ്ടായിരുന്നു. തന്നെപോലെ സ്വാതന്ത്ര്യമുള്ളയാളായതുകൊണ്ടാണ് ലാല്‍ അത് സമ്മതിച്ചത്. പക്ഷേ, ചെയ്തുകഴിഞ്ഞപ്പോഴുണ്ടായ ഇമ്പാക്ട് ഭയങ്കരമായിരുന്നു. മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിന്റെ പൂര്‍ണത കൈവരുന്നത് ഈ സിങ്ക് സൗണ്ടും കൂടി ചേരുമ്പോഴാണെന്ന് ഓഡിയന്‍സിന് മനസിലാകും. അക്ഷരത്തെറ്റുകള്‍ പോലും ഭംഗിയാണ്. ഇതിന്റെ റിയാലിറ്റി ഗുണം ചെയ്യും”-സത്യന്‍ അന്തിക്കാട് പറഞ്ഞു.

Also Read: Hridayapoorvam Review: ഹൃദയപൂർവ്വത്തിൻ്റെ പ്രതികരണം , ഓണം ലാലേട്ടൻ തൂക്കിയോ?

ഇതിന് ഡബ്ബ് ചെയ്യണ്ടേ എന്ന് ലാല്‍ ചോദിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞാല്‍ ഡബ്ബിങിന് ലാല്‍ വരുകയേ വേണ്ട എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. അതുകൊണ്ട് തന്നെ ലാല്‍ ഡബ്ബിങ് തിയേറ്ററില്‍ ഈ സിനിമ കണ്ടിട്ടില്ല. റിലീസ് ചെയ്യുമ്പോഴാണ് ഇത് കാണുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.