Hridayapoorvam Review: ഹൃദയപൂർവ്വത്തിൻ്റെ പ്രതികരണം , ഓണം ലാലേട്ടൻ തൂക്കിയോ?
Hridayapoorvam’ Review: ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു ഫീൽ ഗുഡ് ചിത്രമാണ് ഹൃദയപൂർവ്വം എന്നാണ് ചിത്രത്തിന്റെ ആദ്യ പകുതി കണ്ട് പ്രേക്ഷകർ പറയുന്നത്.
മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ഹൃദയപൂർവ്വം. ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു ഫീൽ ഗുഡ് ചിത്രമാണ് ഹൃദയപൂർവ്വം എന്നാണ് ചിത്രത്തിന്റെ ആദ്യ പകുതി കണ്ട് പ്രേക്ഷകർ പറയുന്നത്.
മികച്ച അഭിപ്രായങ്ങളാണ് സിനിമയുടെ ആദ്യ പകുതിയ്ക്ക് ലഭിക്കുന്നത്. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ചിത്രം കണ്ടവർ പറയുന്നത്. ഓണം ലാലേട്ടൻ തൂക്കിയെന്നും ഈ ഓണത്തിന് കാണാൻ പറ്റിയ മികച്ച ചിത്രമാണിതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പക്കാ സത്യൻ അന്തിക്കാട് സ്റ്റൈലിൽ ആണ് സിനിമ സഞ്ചരിക്കുന്നതെന്നും ചിരിച്ചുമരിച്ചെന്നുമാണ് പ്രേക്ഷകർ പറയുന്നത്.
Also Read:ഓണം കളർ ആക്കാന്‍ ‘ഹൃദയപൂർവ്വം’ ഇന്ന് മുതല്‍ തിയറ്ററുകളില്‍; കേരളത്തില്‍ മാത്രം 235 സ്ക്രീനുകള്‍
കോമഡിയും കൊടുക്കൽ വാങ്ങലുകളും നിറയുന്ന മോഹൻലാൽ– സംഗീത് പ്രതാപ് കോംബോ ഗംഭീരമാണെന്നാണ് പ്രേക്ഷകരും പറയുന്നത്. അതിനാടകീയമല്ലാതെ ലളിതമായി പറയുന്ന കഥയും നിറവോടെയുള്ള പ്രകടനങ്ങളുമാണ് ചിത്രത്തെ മനോഹരമാക്കുന്നതെന്നാണ് ഒരു ആരാധിക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ആദ്യ പകുതി എന്നാണ് ചിത്രത്തെക്കുറിച്ച് ഒരു ആരാധകൻ കുറിച്ചത്. ‘ഹൃദയസ്പർശിയായ ആദ്യ പകുതി’ എന്നാണ് ചിത്രത്തെക്കുറിച്ച് മറ്റൊരാളുടെ കമന്റ്.
#Hridayapoorvam First Half Getting Superb Reports🤩🔥@Mohanlal #Mohanlal pic.twitter.com/fSgjMqU5El
— Nived_Nivu (@NivedNivu14) August 28, 2025
സത്യേട്ടന്റെ പടത്തിൽ ലാലേട്ടന്റെ മൊഞ്ചൊന്നും അങ്ങനെ പോവൂല മോനെ! Fun നല്ലോണം ഉള്ള ഫസ്റ്റ് ഹാഫ് ♥️.#Hridayapoorvam
— konakona (@kanakonasoman) August 28, 2025
അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോ വീണ്ടും മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നത്. 2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിലായിരുന്നു ഈ കോംബോ അവസാനമായി ഒന്നിച്ചത്. ഇരുവരും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. മാളവികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ്, സംഗീത് പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങിയ മികച്ച താരനിരയും അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.