AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajesh Keshav: രാജേഷ് കേശവിൻ്റെ ആരോഗ്യ സ്ഥിതിയിൽ നിർണായക അപ്ഡേറ്റ്; മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ട് അധികൃതർ

Rajesh Keshav Health Update: അവതാരകനും നടനുമായ രാജേഷ് കേശവിൻ്റെ ആരോഗ്യനിലയിൽ അപ്ഡേറ്ററിയിച്ച് ആശുപത്രി. മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് അപ്ഡേറ്റ് അറിയിച്ചത്.

Rajesh Keshav: രാജേഷ് കേശവിൻ്റെ ആരോഗ്യ സ്ഥിതിയിൽ നിർണായക അപ്ഡേറ്റ്; മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ട് അധികൃതർ
രാജേഷ് കേശവ്Image Credit source: Rajesh Keshav Instagram
abdul-basith
Abdul Basith | Updated On: 28 Aug 2025 13:37 PM

അവതാരകനും നടനുമായി രാജേഷ് കേശവിൻ്റെ ആരോഗ്യസ്ഥിതിയിൽ നിർണായക അപ്ഡേറ്റുമായി മെഡിക്കൽ ബുള്ളറ്റിൻ. എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ഐസിയുവിലാണ് ഇപ്പോൾ രാജേഷ് കേശവ് ഉള്ളത്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയ്ക്കിടെയാണ് താരം കുഴഞ്ഞുവീണത്.

Also Read: Rajesh Keshav: നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ; ഹൃദയാഘാതമെന്ന് റിപ്പോർട്ട്

ആദ്യം അത്യാഹിത വിഭാഗത്തിൽ എത്തിച്ച അദ്ദേഹത്തെ പിന്നീട് കാത്ത് ലാബിലേക്ക് മാറ്റി. അടിയന്തിര ആഞ്ജിയോപ്ലാസ്റ്റി ചെയ്ത് അദ്ദേഹത്തിൻ്റെ രക്തസമ്മർദ്ദം സാധാരണ നിലയിലെത്തിക്കാൻ കഴിഞ്ഞു എന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. ദൈർഘ്യമേറിയ ഹൃദയാഘാതം സംഭവിച്ചതിനാൽ അദ്ദേഹത്തിന് ഹൈപോക്സിക് ഇഞ്ചുറി (ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ കോശങ്ങൾ നശിക്കുന്ന അവസ്ഥ) ഉണ്ടായി. അദ്ദേഹത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുന്നതുമായി ബന്ധപ്പെട്ട് ന്യൂറോ വിഭാഗം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിലവിൽ അദ്ദേഹം ഐസിയുവിൽ, ലൈഫ് സപ്പോർട്ടിലാണ് കഴിയുന്നത്. ആരോഗ്യനില ഗുരുതരമാണെങ്കിലും മെച്ചപ്പെടുന്നുണ്ട് എന്നും ബുള്ളറ്റിൻ വിശദമാക്കി. പ്രോഗ്രാം ഡയറക്ടറായ പ്രതാപ് ജയലക്ഷ്മിയാണ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടത്.

ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിലെ ഏറ്റവും പ്രശസ്തനായ അവതാരകരിൽ ഒരാളാണ് രാജേഷ് കേശവ്. പ്രമുഖ ചാനലുകളിൽ വിവിധ പരിപാടികൾ അവതാരിപ്പിച്ചു. ‘നീന’, ‘ഹോട്ടൽ കാലിഫോർണിയ’, ‘ട്രിവാൻഡ്രം ലോഡ്ജ്’ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.