Sathyan Anthikkad: ‘മോഹൻലാലുമായി പിണങ്ങിയിട്ടുണ്ട്, 12 കൊല്ലത്തോളം ഒരുമിച്ച് വർക്ക് ചെയ്തില്ല’; സത്യൻ അന്തിക്കാട്
Sathyan Anthikad Talks About Mohanlal: താൻ മോഹൻലാലിനോട് പിണങ്ങിയിട്ടുണ്ടെന്നും ഏറെ നാളുകൾ അദ്ദേഹത്തോടൊപ്പം സിനിമകൾ ചെയ്യാതെ ഇരുന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളെല്ലാം മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ടതാണ്. ‘കുറുക്കന്റെ കല്യാണം’ എന്ന ചിത്രത്തിൽ തുടങ്ങി ഇപ്പോഴിതാ ‘ഹൃദയപൂർവ്വ’ത്തിൽ എത്തിനിൽക്കുകയാണ് ഈ കോംബോ. ഇതിൽ മിക്ക സിനിമകളും ഹിറ്റുകളാണ്. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സത്യൻ അന്തിക്കാട്.
താൻ മോഹൻലാലിനോട് പിണങ്ങിയിട്ടുണ്ടെന്നും ഏറെ നാളുകൾ അദ്ദേഹത്തോടൊപ്പം സിനിമകൾ ചെയ്യാതെ ഇരുന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പക്ഷെ ഇക്കാര്യം മോഹൻലാൽ അറിഞ്ഞിട്ടില്ല. അത് താൻ പറഞ്ഞപ്പോഴാണ് പിന്നീട് അദ്ദേഹത്തിന് കാര്യം മനസിലായത്. മോഹൻലാലിനെ താൻ വേണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് കിട്ടാത്തത് കൊണ്ടായിരുന്നു തന്റെ പിണക്കമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
തനിക്ക് പിണക്കം മാത്രം ഉണ്ടായിരുന്നതെന്നും ഒരിക്കലും ദേഷ്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മോഹൻലാൽ അതുപോലും അറിഞ്ഞിട്ടില്ല. ‘രസതന്ത്രം’ എന്ന സിനിമ ചെയ്യുന്നതിന് മുമ്പ് 12 കൊല്ലത്തോളം താൻ മോഹൻലാലുമായി വർക്ക് ചെയ്തിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ, മോഹൻലാലുമായി വർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ, ‘ഇന്നലെ അദ്ദേഹം പോയത്’ പോലെയാണ് തനിക്ക് തോന്നിയത്.
വ്യക്തിപരമായിട്ട് അത്രയും അടുപ്പമുള്ള ഒരു നടനാണ് മോഹൻലാൽ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. നമുക്ക് ഇഷ്ടവും ബഹുമാനവും തോന്നുന്ന ആളാണ് മോഹൻലാൽ. ഒരിക്കൽ പോലും അകലാൻ തോന്നാത്ത സുഹൃത്താണ്. സിനിമക്കകത്തെ ലാൽ, പുറത്തെ ലാൽ എന്നൊന്നുമില്ല. തങ്ങൾ ഒരുമിച്ച് ഒരേ വഴിയിൽ കൂടി യാത്ര ചെയ്യുന്നവരാണ് എന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.