Bigg Boss Malayalam Season 7: നെവിനിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടോ?; തുറന്നുപറഞ്ഞ് പ്രവീൺ
Praveen About Nevin: നെവിനിൽ നിന്ന് മോശം പെരുമാറ്റമുണ്ടായിട്ടുണ്ടോ എന്നതിൽ വിശദീകരണവുമായി പ്രവീൺ. ഒരു അഭിമുഖത്തിലാണ് പ്രവീണിൻ്റെ വെളിപ്പെടുത്തൽ.
ബിഗ് ബോസിൽ നെവിനെതിരായ ഷാനവാസിൻ്റെ ആരോപണം വലിയ ചർച്ചയായിരുന്നു. നെവിനിൽ നിന്ന് തനിക്ക് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നായിരുന്നു ഷാനവാസിൻ്റെ ആരോപണം. ഇതിനെ ഹൗസിൽ നിന്ന് പുറത്തായ പ്രവീൺ ഇതേ ആരോപണം തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആദിലയും പറഞ്ഞു. വിഷയത്തിൽ പ്രവീൺ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.
ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് പ്രവീണിൻ്റെ വെളിപ്പെടുത്തൽ. “ഞാനൊരു ടച്ചി പേഴ്സൺ അല്ല. എനിക്ക് കംഫർട്ട് അല്ലാത്ത ആളുകൾ എന്നെ ടച്ച് ചെയ്യുന്നതോ അവർ എൻ്റെ മടിയിൽ ഇരിക്കുന്നതോ എനിക്ക് കംഫർട്ടബിൾ അല്ല. കാരണം, അപരിചിതരുമായി അത്ര ഫിസിക്കൽ ഇൻ്റിമസി എനിക്ക് പറ്റില്ല. ബിബി ഹൗസിൽ ഞങ്ങൾ ബെഡ് ഷെയർ ചെയ്തിരുന്നു. ഒരുമിച്ചായിരുന്നു നടന്നത്. അവൻ പെട്ടെന്ന് ഹഗ് ചെയ്യും, ചിലപ്പോൾ മടിയിൽ കയറി ഇരിക്കും. എനിക്ക് അത് അൺകംഫർട്ടബിൾ ആയിരുന്നു ആദ്യം. പക്ഷേ, അത് ഒരിക്കൽ പോലും അത് മറ്റൊരു ആംഗിളിലൂടെ അല്ല.”- പ്രവീൺ പറഞ്ഞു.




“അത്ര അടുപ്പമില്ലാത്ത ആളുകൾ ടച്ച് ചെയ്താൽ എനിക്ക് ബുദ്ധിമുട്ടാണ്. അത് നെവിനോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ അവൻ പറഞ്ഞു, അത് അങ്ങനെയല്ല, ഇങ്ങനെയാണെന്ന്. പക്ഷേ, അവനോട് കണക്ടഡ് ആയപ്പോൾ എനിക്ക് മനസ്സിലായത്, അതയാളുടെ ലവ് ലാംഗ്വേജ് ആണെന്നാണ്. കാരണം ഇഷ്ടമുള്ള ആളുകളെ അവൻ പെട്ടെന്ന് ഹഗ് ചെയ്യും, കിസ് ചെയ്യും. നമ്മൾ ബെഡിൽ കിടക്കുകയാണെങ്കിൽ ഓടിവന്ന് പുറത്തുവന്ന് കിടക്കും. അങ്ങനെയൊക്കെ പ്രശ്നങ്ങളുണ്ട്. പൗഡർ റൂമിലാണ് ഏറ്റവും കൂടുതൽ എസിയുള്ളത്. അവിടെ പോയി ഞാനും നെവിനും കെട്ടിപ്പിടിച്ച് കിടക്കും. ഞാൻ അത്ര കംഫർട്ടബിളായി. ആദില ഇക്കാര്യം ചോദിച്ചപ്പോൾ മുൻപ് അൺകംഫർട്ടബിൾ ആയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.” പ്രവീൺ കൂട്ടിച്ചേർത്തു.