AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreenivasan: ‘എന്നും എല്ലാവർക്കും നന്മകൾ‌ മാത്രം ഉണ്ടാകട്ടെ’; ശ്രീനിവാസന്റെ ചിതയിൽ പേനയും പേപ്പറും സമർപ്പിച്ച് സത്യൻ അന്തിക്കാട്

Sathyan Anthikkad Placed Sreenivasan's Favorite Pen and a Note Beside Him: ‘എന്നും എല്ലാവർക്കും നന്മകൾ‌ മാത്രം ഉണ്ടാകട്ടെ’ എന്നെഴുതിയ പേപ്പറും ശ്രീനിവാസന് പ്രിയപ്പെട്ട പേനയുമാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിനു മുകളിലായി വച്ചത്. ഇത് ചിതയിലേക്ക് വയ്ക്കുമ്പോൾ സത്യൻ അന്തിക്കാട് വിതുമ്പുകയായിരുന്നു.

Sreenivasan: ‘എന്നും എല്ലാവർക്കും നന്മകൾ‌ മാത്രം ഉണ്ടാകട്ടെ’; ശ്രീനിവാസന്റെ ചിതയിൽ പേനയും പേപ്പറും സമർപ്പിച്ച് സത്യൻ അന്തിക്കാട്
SreenivasanImage Credit source: social media
sarika-kp
Sarika KP | Published: 21 Dec 2025 14:05 PM

കൊച്ചി: മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഥകള്‍ പറഞ്ഞ ശ്രീനിവാസന് നാടിന്റെ യാത്രാമൊഴി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകൾ നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ചടങ്ങിനിടെ സംവിധായകനും ഉറ്റ സുഹൃത്തുമായ സത്യന്‍ അന്തിക്കാട് പേനയും പേപ്പറും ഭൗതികശരീരത്തില്‍ വച്ചു.

‘എന്നും എല്ലാവർക്കും നന്മകൾ‌ മാത്രം ഉണ്ടാകട്ടെ’ എന്നെഴുതിയ പേപ്പറും ശ്രീനിവാസന് പ്രിയപ്പെട്ട പേനയുമാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിനു മുകളിലായി വച്ചത്. ഇത് ചിതയിലേക്ക് വയ്ക്കുമ്പോൾ സത്യൻ അന്തിക്കാട് വിതുമ്പുകയായിരുന്നു. വിനീത് ശ്രീനിവാസൻ ചിതയിലേക്ക് തീ പകർന്നു. അച്ഛന്റെ വിയോ​ഗം താങ്ങാനാകാതെ പൊട്ടിക്കരയുന്ന ധ്യാൻ ശ്രീനിവാസനെയാണ് മലയാളികൾ കണ്ടത്. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് പിതാവിന് ധ്യാൻ ശ്രീനിവാസൻ അവസാന യാത്രയയപ്പ് നൽകി.

Also Read:ശ്രീനിവാസൻ ഇനി ഓർമ്മത്തിരയിൽ! മലയാളത്തിന്റെ ബഹുമുഖന് വിടചൊല്ലി നാട്

തങ്ങളുടെ പ്രിയ താരത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ മലയാളക്കരയാകെ എത്തുന്ന കാഴ്ചയാണ് ഇന്നലെ രാവിലെ മുതൽ കണ്ടത്. കലാസാംസ്കാരിക രാഷ്ട്രിയ രം​ഗത്തെ പ്രമുഖരായ നിരവധി പേർ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ചു. ശനിയാഴ്ച രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ അന്ത്യം സംഭവിച്ചു. തുടർന്ന് എറണാകുളം ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങളാണ് എത്തിയത്.

48 വർഷം നീണ്ടു നിന്ന സിനിമ ജീവിതത്തിനൊടുവിലാണ് ശ്രീനിവാസൻ യാത്രയായത്. ഒരുപിടി നല്ല സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ചാണ് താരം ഈ ലോകത്തോട് യാത്ര പറയുന്നത്. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരവും ലഭിച്ചു.