AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreenivasan- Vimala: വർഷങ്ങൾ നീണ്ട പ്രണയം; 42 വർഷത്തെ ദാമ്പത്യം; രോഗശയ്യയിലും നിഴലായി; ഒടുവിൽ വിമല ടീച്ചറെ തനിച്ചാക്കി ശ്രീനി യാത്രയാകുമ്പോൾ

Sreenivasan- Vimala Love Story: അവസാനമായി തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്ക് കാണാൻ വീട്ടിലെത്തിയവർ ഏറ്റവും വേദന തോന്നുന്നത് ശ്രീനിവാസന്റെ മൃതദ്ദേഹത്തിൽ കെട്ടിപിടിച്ച് ചേർന്നിരുന്നു കരയുന്ന ഭാര്യ വിമല തന്നെയാണ്.

Sreenivasan- Vimala: വർഷങ്ങൾ നീണ്ട പ്രണയം; 42 വർഷത്തെ ദാമ്പത്യം; രോഗശയ്യയിലും നിഴലായി; ഒടുവിൽ വിമല ടീച്ചറെ തനിച്ചാക്കി ശ്രീനി യാത്രയാകുമ്പോൾ
Sreenivasan , VimalaImage Credit source: social media
sarika-kp
Sarika KP | Updated On: 21 Dec 2025 15:25 PM

മലയാളക്കരയൊന്നാകെ ഏറെ സങ്കടത്തിലാഴ്ത്തിയ വാർത്തയായിരുന്നു നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോ​ഗം. ദീർഘനാളായി അസുഖബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു താരം കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും നാൽപതു വർഷത്തോളമായി മലയാളികളുടെ സ്വീകരണമുറിയിൽ താരം സജീവമാണ്. അവസാനമായി തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്ക് കാണാൻ വീട്ടിലെത്തിയവർ ഏറ്റവും വേദന തോന്നുന്നത് ശ്രീനിവാസന്റെ മൃതദ്ദേഹത്തിൽ കെട്ടിപിടിച്ച് ചേർന്നിരുന്നു കരയുന്ന ഭാര്യ വിമല തന്നെയാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിമല ടീച്ചർക്കൊപ്പം അല്ലാതെ ശ്രീനിവാസനെ എവിടെയും കാണാൻ സാധിക്കില്ലായിരുന്നു. രോഗശയ്യയിലും വിമൽ ടീച്ചർ ശ്രീനിവാസനൊപ്പം തന്നെയുണ്ടായിരുന്നു. ഒടുവിൽ 42 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ശ്രീനിവാസൻ യാത്രയാകുമ്പോൾ തനിച്ചാകുന്നത് വിമല ടീച്ചറാണ്. 1984 ജനുവരി 13 ന് ആയിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം.

Also Read:‘എന്നും എല്ലാവർക്കും നന്മകൾ‌ മാത്രം ഉണ്ടാകട്ടെ’; ശ്രീനിവാസന്റെ ചിതയിൽ പേനയും പേപ്പറും സമർപ്പിച്ച് സത്യൻ അന്തിക്കാട്

ശ്രീനിവാസൻ വിമലയെ ആ​ദ്യമായി കണ്ടതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമൊക്കെ താരം തന്നെ മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. അന്നത്തെ കാലത്തെ ഡിഗ്രി പാസായവർക്കൊക്കെ അധ്യാപകരാകാം. പാരലൽ കോളേജിൽ പഠിപ്പിക്കൽ ആയിരുന്നു. അന്ന് നടന്നായിരുന്നു അവിടെ പഠിപ്പിക്കാൻ പോകുന്നത്. ആ യാത്രയിലാണ് വിമലയെ കണ്ടുമുട്ടുന്നത് എന്നാണ് ശ്രീനിവാസൻ തുറന്നുപറഞ്ഞത്.

അങ്ങനെ പരസ്പരം കണ്ടു, സംസാരിച്ചു. വീട്ടിലെ സാഹചര്യം മോശമായത് കൊണ്ട് വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. തങ്ങളുടെ പ്രണയം കത്തുകളിലൂടെ ആയിരുന്നു. വീടും പറമ്പുമൊക്കെ ഇതിനിടയിൽ ജപ്തിയായി പോയി. അതിനു ശേഷമായിരുന്നു തങ്ങളുടെ വിവാഹം. . വിവാഹം കഴിഞ്ഞ് വിമലയെ കൊണ്ട് പോയത് ആ വാടക വീട്ടിലേക്കായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഒട്ടുമിക്ക വേദികളിലും തന്റെ പ്രണയകഥയും വിവാഹം നടന്ന കഥയും താരം സംസാരിക്കാറുണ്ടായിരുന്നു. ശ്രീനിയുടെ ഉയർച്ചയിലും താഴ്ചയിലും എല്ലാം എപ്പോഴും നിഴലായി വിമലയുണ്ടായിരുന്നു.