AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sathyan anthikkad about sreenivasan: പണ്ട് ഞാൻ നിങ്ങളെയൊന്ന് പറ്റിച്ചിട്ടുണ്ട്…. ശ്രീനിവാസൻ നടത്തിയ ആ നാടകം കൈതപ്രത്തിനു വേണ്ടി, ഓർമ്മകളുമായി സത്യൻ അന്തിക്കാട്

Sathyan Anthikkad Shares a Rare Story of Sreenivasan : പന്തയത്തിൽ സത്യൻ തോൽക്കുകയും കൈതപ്രം ആ സിനിമയുടെ ഭാഗമാവുകയും ചെയ്തു. കൈതപ്രത്തെ യാദൃച്ഛികമായി കണ്ടതാണെന്നാണ് സത്യൻ അന്തിക്കാട് ഇത്രയും കാലം കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ശ്രീനിവാസൻ തന്നെ ആ രഹസ്യം പൊളിച്ചു.

Sathyan anthikkad about sreenivasan: പണ്ട് ഞാൻ നിങ്ങളെയൊന്ന് പറ്റിച്ചിട്ടുണ്ട്…. ശ്രീനിവാസൻ നടത്തിയ ആ നാടകം കൈതപ്രത്തിനു വേണ്ടി, ഓർമ്മകളുമായി സത്യൻ അന്തിക്കാട്
Sathyan Anthikkadu , Sreenivasan, KaithapramImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 21 Dec 2025 11:02 AM

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-കൈതപ്രം ദാമോദരൻ നമ്പൂതിരി സഖ്യത്തിന്റെ തുടക്കത്തിന് പിന്നിൽ ശ്രീനിവാസൻ നടത്തിയ രസകരമായ ഒരു നാടകമുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ശ്രീനിവാസൻ തന്നെ വെളിപ്പെടുത്തിയ ആ രഹസ്യം പങ്കുവെച്ചു. ഇതിനെപ്പറ്റി സ്റ്റാർആൻഡ് സ്റ്റൈലിനോട് പറഞ്ഞ കഥ ഫേസ്ബുക്ക് വഴിയാണ് സംവിധായകൻ സത്യൻ അന്തിക്കാട് പങ്കുവെച്ചത്.

കുടുംബപുരാണം എന്ന സിനിമയുടെ ചർച്ചകൾക്കായി കോഴിക്കോട് അളകാപുരി ഹോട്ടലിൽ താമസിക്കുമ്പോഴാണ് സത്യൻ അന്തിക്കാട് ആദ്യമായി കൈതപ്രത്തെ കാണുന്നത്. ദൂരെ ഒരു സഞ്ചി തോളിലിട്ട് നടന്നുപോകുന്ന ഐശ്വര്യമുള്ള യുവാവിനെ ചൂണ്ടി “അത് കൈതപ്രം ദാമോദരൻ നമ്പൂതിരി ആണോ എന്ന് എനിക്കൊരു സംശയം” എന്ന് ശ്രീനിവാസൻ പറഞ്ഞു.

പ്രായമുള്ള ഒരാളാകും കൈതപ്രം എന്ന് കരുതിയിരുന്ന സത്യൻ അന്തിക്കാട് അത് സമ്മതിച്ചു കൊടുത്തില്ല. ഒടുവിൽ ഇരുവരും തമ്മിൽ ഒരു പന്തയം വെച്ചു. അത് കൈതപ്രം ആണെങ്കിൽ പുതിയ സിനിമയിലെ പാട്ടുകൾ അദ്ദേഹത്തെക്കൊണ്ട് എഴുതിക്കണം എന്നതായിരുന്നു ശ്രീനിവാസന്റെ കണ്ടീഷൻ.

Also Read – ‘അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു ഞാൻ’; ശ്രീനിവാസനെ അവസാനമായി കാണാനെത്തി നടൻ സൂര്യ

പന്തയത്തിൽ സത്യൻ തോൽക്കുകയും കൈതപ്രം ആ സിനിമയുടെ ഭാഗമാവുകയും ചെയ്തു. കൈതപ്രത്തെ യാദൃച്ഛികമായി കണ്ടതാണെന്നാണ് സത്യൻ അന്തിക്കാട് ഇത്രയും കാലം കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ശ്രീനിവാസൻ തന്നെ ആ രഹസ്യം പൊളിച്ചു. “പണ്ട് ഞാൻ നിങ്ങളെയൊന്ന് പറ്റിച്ചിട്ടുണ്ട്” എന്ന് ചിരിച്ചുകൊണ്ട് ശ്രീനിവാസൻ പറഞ്ഞു.

യഥാർത്ഥത്തിൽ കൈതപ്രത്തെ സത്യൻ അന്തിക്കാടിന് പരിചയപ്പെടുത്താൻ സുഹൃത്തായ ഇ.സി. തോമസ് ശ്രീനിവാസനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശുപാർശകൾ സ്വീകരിക്കാത്ത സത്യന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ശ്രീനിവാസൻ ഒരു തന്ത്രം പ്രയോഗിച്ചു. കൈതപ്രത്തെ ഹോട്ടലിന് മുന്നിലൂടെ നടന്നുപോകാൻ പറഞ്ഞു, ബാക്കിയെല്ലാം സത്യനെക്കൊണ്ട് തന്നെ സമ്മതിപ്പിക്കാനായി ശ്രീനിവാസൻ കെട്ടിയാടിയ ഒരു നാടകമായിരുന്നു.