Shah Rukh Khan: കിംഗ്ഖാനും പ്രിയങ്കയും ആയിരുന്നു! ആലിയ – അർജുൻ കോമ്പോയിലെത്തിയ ആ ചിത്രത്തെ കുറിച്ച് രചയിതാവ്
ഷാരൂഖിന് ആ സിനിമ ചെയ്യാൻ സാധിക്കാത്തതിനാൽ ആണ് പിന്നീട് സിനിമയുടെ റോള് ആലിയ ഭട്ട് അർജുൻ കപൂർ എന്നിവരെ തേടിയെത്തിയത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബോളിവുഡിൽ വലിയ സാമ്പത്തിക വിജയം നേടിയ
ബോളിവുഡിൽ വമ്പൻ വിജയമായിരുന്ന 2 സ്റ്റേറ്റ് എന്ന ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രചയിതാവ് ചേതൻ ഭഗത്. അർജുൻ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ആദ്യം പരിഗണിച്ചിരുന്നത് ഷാരൂഖാനെയും പ്രിയങ്ക ചോപ്രയേയുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ കഥ ചേതൻ ഭഗതിന്റെ തന്നെ പ്രശസ്തമായ നോവൽ 2 സ്റ്റേറ്റ്സ്: സ്റ്റോറി ഓഫ് മൈ മാരേജ് എന്ന നോവലിനെ അടിസ്ഥാനമാക്കിയിട്ടുള്ളതായിരുന്നു.
2014 സിനിമ പുറത്തിറങ്ങുന്നതിനു മുമ്പ് തങ്ങൾ ചിത്രത്തിന്റെ പ്രോജക്റ്റുമായി ഷാരൂഖിനെ സമീപിച്ചിരുന്നു എന്നും, കൃഷ്ണമൽഹോത്രയുടെ റോളിലേക്ക് അദ്ദേഹത്തെയാണ് ആദ്യം പരിഗണിച്ചിരുന്നത്. തമിഴ് പെൺകുട്ടിയായ അനന്യയുടെ റോളിലേക്ക് പ്രിയങ്ക ചോപ്രയേയും. എന്നാൽ ഷാരൂഖിന് ആ സിനിമ ചെയ്യാൻ സാധിക്കാത്തതിനാൽ ആണ് പിന്നീട് സിനിമയുടെ റോള് ആലിയ ഭട്ട് അർജുൻ കപൂർ എന്നിവരെ തേടിയെത്തിയത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബോളിവുഡിൽ വലിയ സാമ്പത്തിക വിജയം നേടിയ സിനിമയായിരുന്നു 2 സ്റ്റേറ്റ്സ്.
അതേസമയം ഷാരൂഖാന്റെ വിനയം നിറഞ്ഞ സ്വഭാവത്തെക്കുറിച്ചും ചേതൻ ഭഗത് പറഞ്ഞു. ഓം ശാന്തി ഓം എന്ന സിനിമയുടെ സെറ്റിൽ തന്റെ അമ്മയ്ക്കൊപ്പം ചെന്നപ്പോൾ ഷാരൂഖാന് തനിക്കുവേണ്ടി ഒരു കസേര വലിച്ചിട്ടു തന്നത്. ഒരു സൂപ്പർസ്റ്റാർ ആയിരുന്നിട്ട് കൂടി അദ്ദേഹം അങ്ങനെ ചെയ്തു.
മറ്റുള്ളവരിൽ നിന്നും ഷാരോക്കിന്റെ വിനയം വേറിട്ട് നിൽക്കുന്നത് അങ്ങനെയാണ്. കൂടാതെ ചലച്ചിത്ര നിർമ്മാതാവ് മോഹിത് സൂരി യോടൊപ്പം ഷാരൂഖിന്റെ വീട് സന്ദർശിക്കാൻ പോയപ്പോൾ തിരിച്ചിറങ്ങുന്ന സമയത്ത് തങ്ങളെ യാത്രയാക്കാൻ ആയി കാറിലേക്ക് കൊണ്ടുപോയി. അപ്പോൾ ഞങ്ങൾക്ക് കൂടുതൽ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ 2 സ്റ്റേറ്റ്സിൽ ഷാരൂഖാനും പ്രിയങ്ക ചോപ്രയും ആയിരുന്നു എത്തിയെങ്കിൽ അത് മറ്റൊരുതരത്തിൽ വിജയം കണ്ടെനെ എന്നും അദ്ദേഹം കൂടി ചേർത്തു.