AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shah Rukh Khan: ജാതിയും മതവും മറക്കൂ…പഹൽഗാം, ഡൽഹി സ്ഫോടന ആക്രമണങ്ങളിലെ ഇരകളെ ഓർത്ത് ഹൃദയം തകർന്നു’; ഷാരൂഖ് ഖാൻ

Shah Rukh Khan: നമുക്കിടയിൽ ഐക്യം ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ സമാധാനം ഉണ്ടാകൂ. നമുക്കിടയിൽ സമാധാനം ഉണ്ടെങ്കിൽ ഇന്ത്യയെ ഒന്നിനും തകർക്കാനാകില്ല എന്നും ഷാരൂഖ് പറഞ്ഞു...

Shah Rukh Khan: ജാതിയും മതവും മറക്കൂ…പഹൽഗാം, ഡൽഹി സ്ഫോടന ആക്രമണങ്ങളിലെ ഇരകളെ ഓർത്ത് ഹൃദയം തകർന്നു’; ഷാരൂഖ് ഖാൻ
Shah Rukh Khan (6)Image Credit source: X/TeamSRKWarriors
ashli
Ashli C | Published: 23 Nov 2025 10:12 AM

ജാതിയും മതവും മറക്കുവാൻ ആഹ്വാനം ചെയ്ത് നടൻ ഷാരൂഖ് ഖാൻ. ജാതി,മതം, വിവേചനം എന്നിവ മറന്ന് മാനവികതയുടെ പാതയിലൂടെ നമുക്ക് സഞ്ചരിക്കാം എന്നും, നമുക്കെല്ലാവർക്കും ഒന്നിച്ച് സമാധാനത്തിലേക്കുള്ള ചുവടുകൾ വയ്ക്കാം എന്നും നടൻ പറഞ്ഞു. നമ്മുടെ രാജ്യത്തിന് സമാനദാനത്തിനായി നമ്മുടെ വീരന്മാരുടെ രക്തസാക്ഷിത്വം ഹൃദയ ആകില്ല. നമുക്കിടയിൽ ഐക്യം ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ സമാധാനം ഉണ്ടാകൂ. നമുക്കിടയിൽ സമാധാനം ഉണ്ടെങ്കിൽ ഇന്ത്യയെ ഒന്നിനും തകർക്കാനാകില്ല എന്നും ഷാരൂഖ് പറഞ്ഞു.

മുംബൈയിൽ നടന്ന ഗ്ലോബൽ പീസ് ഓണേഴ്സ് 2025 ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സൈനികരുടെ ധൈര്യത്തിനും ധീരതയ്ക്കും നടൻ അഭിവാദ്യം അർപ്പിച്ചു. ഇന്ത്യൻ സൈനികരുടെ ധൈര്യത്തിനും ധീരതയ്ക്കും നടൻ അഭിവാദ്യം അർപ്പിക്കുകയും 26/11 ഭീകരാക്രമണം, പഹൽഗാം ഭീകരാക്രമണം, സമീപകാല ഡൽഹി ബോംബ് സ്‌ഫോടനങ്ങൾ എന്നിവയിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

“26/11 ഭീകരാക്രമണത്തിലും, പഹൽഗാം ഭീകരാക്രമണത്തിലും, സമീപകാല ഡൽഹി ബോംബ് സ്‌ഫോടനങ്ങളിലും ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് എന്റെ എളിയ ആദരാഞ്ജലികൾ, ഈ ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് എന്റെ ആദരാഞ്ജലികൾ. നമുക്കെല്ലാവർക്കും ഒരുമിച്ച് സമാധാനത്തിലേക്കുള്ള ചുവടുകൾ വയ്ക്കാം. നമുക്ക് ചുറ്റുമുള്ള ജാതി, മതം, വിവേചനം എന്നിവ മറന്ന് മാനവികതയുടെ പാതയിലൂടെ നമുക്ക് സഞ്ചരിക്കാം, അതിലൂടെ നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിനായി പ്രവർത്തിക്കാം. നമ്മുടെ വീരന്മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ല. നമുക്കിടയിൽ സമാധാനമുണ്ടെങ്കിൽ, ഇന്ത്യയെ ഒന്നിനും കുലുക്കാനാവില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.

ആരെങ്കിലും നിങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ അഭിമാനത്തോടെ പറയുക നമ്മൾ രാജ്യത്തെ സംരക്ഷിക്കുകയാണെന്ന്. നിങ്ങൾ എത്ര സമ്പാദിക്കുന്നു എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ പുഞ്ചിരിച്ചുകൊണ്ട് പറയുക 1. 4 ബില്യൺ ജനങ്ങളുടെ അനുഗ്രഹം നേടുന്നു എന്ന് ഷാരൂഖ് വേദിയിൽ പറഞ്ഞു.