Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
Shamna Kasim Jailer 2 Movie Song and Rajinikanth : ഏറ്റവും ഒടുവിലായി സൂപ്പർസ്റ്റാർ രജനീകാന്ത് നായകൻ ആകുന്ന ജയിലർ 2 എന്ന സിനിമയിലെ ഒരു തകർപ്പൻ ഡാൻസിലൂടെയാണ് ഷംന വീണ്ടും പ്രേക്ഷകരെ ഏറെ ആവേശത്തിൽ ആക്കിയിരിക്കുന്നത്. അല്ല ബോലല എന്ന് തുടങ്ങുന്ന മനോഹരമായ പാട്ടിന് ചുവടു വച്ച് ലീഡ് ചെയ്തിരിക്കുന്നത് ഷംന കാസിമാണ്. ഈ പാട്ട് പുറത്തുവരുന്നതുവരെ ഷംന ജയിലർ 2 വിന്റെ ഭാഗമാണ്...

Shamna Kasim , Rajnikanth
നടി ആണെങ്കിലും ഷംന കാസിം എന്ന പേരു കേൾക്കുമ്പോൾ മലയാളികളുടെയും മറ്റ് നാടുകളിലെയും പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം ഓടി വരിക സ്റ്റേജ് ഷോയും ഡാൻസും ഒക്കെയാണ്. ഒരു നടി എന്നതിനേക്കാൾ ഡാൻസറായും പെർഫോമറായും ആണ് ഷംന കാസിമിനെ കൂടുതൽ പേരും ഓർത്തു വയ്ക്കുന്നത്. അതിന് കാരണം മറ്റൊന്നുമല്ല സിനിമകളേക്കാൾ ഏറെ സ്റ്റേജ് ഷോകളിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുള്ളത്.
ഏറ്റവും ഒടുവിലായി സൂപ്പർസ്റ്റാർ രജനീകാന്ത് നായകൻ ആകുന്ന ജയിലർ 2 എന്ന സിനിമയിലെ ഒരു തകർപ്പൻ ഡാൻസിലൂടെയാണ് ഷംന വീണ്ടും പ്രേക്ഷകരെ ഏറെ ആവേശത്തിൽ ആക്കിയിരിക്കുന്നത്. അല്ല ബോലല എന്ന് തുടങ്ങുന്ന മനോഹരമായ പാട്ടിന് ചുവടു വച്ച് ലീഡ് ചെയ്തിരിക്കുന്നത് ഷംന കാസിമാണ്. ഈ പാട്ട് പുറത്തുവരുന്നതുവരെ ഷംന ജയിലർ 2 വിന്റെ ഭാഗമാണ് എന്നുള്ള കാര്യം ആരും അറിഞ്ഞിരുന്നില്ല. താൻ എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയതെന്നും സൂപ്പർസ്റ്റാർ രജനികാന്ത് മായുള്ള അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഷംന ഇപ്പോൾ. എഡിറ്റോറിയൽ എന്ന യൂടൂബ് ചാനലിനും മനോര ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് സംസാരിച്ചത്.
Also Read : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് വിളി വരുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഈ പാട്ട് ഷൂട്ട് ചെയ്യുന്നത്. പണ്ട് താൻ മുടി ബോയ്കട്ട് ചെയ്തിരിക്കുന്ന ഒരു സമയമുണ്ടായിരുന്നു. ആ സമയത്ത് മലേഷ്യയിൽ ഒരു വലിയ ഷോ നടന്നു. അതിൽ പെർഫോം ചെയ്യാനായി താനും പോയിരുന്നു. രജനീകാന്ത്, കമലഹാസൻ തുടങ്ങിയ തമിഴിലെ പ്രമുഖ താരങ്ങളെല്ലാം ആ ഷോയുടെ ഭാഗമായിരുന്നു. തന്റെ പെർഫോമൻസ് എല്ലാം കഴിഞ്ഞു ഷോ തീർന്നു മടങ്ങുന്ന സമയത്ത് എല്ലാ ആർട്ടിസ്റ്റുകളെയും അഭിവാദ്യം ചെയ്തുകൊണ്ട് രജനികാന്ത് നടന്നു നീങ്ങി. താൻ കുറച്ച് പുറകിൽ ആയിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്.. പെട്ടെന്ന് അദ്ദേഹം പിന്നോട്ട് വന്നു , തനിക്ക് നേരെ തിരിഞ്ഞ് കൈപിടിച്ച് അടുത്തേക്ക് നിർത്തി. റൊമ്പ നല്ലവ പ അടിക്ക് എന്ന് പറഞ്ഞു.തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായിരുന്നു അത്.
ജയിലർ 2 പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ കുറച്ചു ദിവസം മാത്രമാണ് രജനി സാർ സൈറ്റിൽ എത്തിയിരുന്നത്. അദ്ദേഹത്തിന്റെ ഭാഗം എടുത്ത് തീർത്ത ശേഷമം മടങ്ങി. തന്റെ പെർഫോമൻസ് കണ്ട ശേഷം അദ്ദേഹം അടുത്ത് വന്ന് പറഞ്ഞു നിങ്ങളുടെ കണ്ണുകൾക്ക് ഏറെ ഗ്രേസ് ഉണ്ടെന്ന്. ഇതിന് മുമ്പ് പലരും അത് പറഞ്ഞിട്ടുണ്ടെങ്കിലും രജനി സാർ പറയുമ്പോൾ അത് സ്പെഷ്യൽ ആണെന്നും ഷംന വ്യക്തമാക്കി.
English Summary
Shamna Kasim leads the dance performance to the beautiful song starting with “Alla Bolala.” Until the song was released, no one was aware that Shamna was part of Jailer 2.