Shanthivila dinesh: ബിഗ് ബോസിൽ മത്സരിക്കണമെങ്കിൽ സമൂഹത്തിൽ കൂതറകൾ ആയിരിക്കണം; അധിക്ഷേപവുമായി ശാന്തിവിള ദിനേശ്
Shanthivila dinesh agaisnt big boss:വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വ്യക്തികളെ തിരഞ്ഞെടുത്തു കൊണ്ട് ആണ് ഈ മത്സരം മുന്നോട്ടുപോകുന്നത്. പ്രശസ്തരായ വ്യക്തികൾ അല്ലെങ്കിൽ സാധാരണക്കാരെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ശേഷം ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രത്യേക വീട്ടിലാണ് ഇവിടെ താമസിക്കുന്നത്.ഫോൺ, ഇന്റർനെറ്റ്, പത്രം, ഘടികാരം, ടിവി, എന്നിവയൊന്നും ഈ വീട്ടിൽ അനുവദിക്കില്ല എന്നുള്ളതാണ് മറ്റൊരു സവിശേഷത.....

Shanthivila Dinesh Against Big Boss
നിരവധി പ്രേക്ഷകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. യഥാർത്ഥത്തിൽ ഇത് നെതർലാൻസിലെ പ്രശസ്തമായ ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയുടെ ഒരു ഇന്ത്യൻ പതിപ്പാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രേക്ഷകർ ശ്രദ്ധ നേടിയിട്ടുള്ള ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഒന്നാണിത്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വ്യക്തികളെ തിരഞ്ഞെടുത്തു കൊണ്ട് ആണ് ഈ മത്സരം മുന്നോട്ടുപോകുന്നത്. പ്രശസ്തരായ വ്യക്തികൾ അല്ലെങ്കിൽ സാധാരണക്കാരെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ശേഷം ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രത്യേക വീട്ടിലാണ് ഇവിടെ താമസിക്കുന്നത്.
ഫോൺ, ഇന്റർനെറ്റ്, പത്രം, ഘടികാരം, ടിവി, എന്നിവയൊന്നും ഈ വീട്ടിൽ അനുവദിക്കില്ല എന്നുള്ളതാണ് മറ്റൊരു സവിശേഷത. 24 മണിക്കൂറും ക്യാമറയും മൈക്രോഫോണുകളുടെയും നിരീക്ഷണത്തിലായിരിക്കും ഈ മത്സരാർത്ഥികൾ. വീടിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ നിയന്ത്രിക്കുന്നതും നിർദ്ദേശങ്ങൾ നൽകുന്നതും ബിഗ് ബോസ് എന്ന അദൃശ്യ ശബ്ദമായിരിക്കും. അത്തരത്തിൽ മലയാളം ബിഗ് ബോസിനും നിരവധി പ്രേക്ഷകരാണ്. ബിഗ്ബോസ് ഷോ ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ സോഷ്യൽ മീഡിയയിൽ എന്നും ചർച്ച ഇവരെക്കുറിച്ച് തന്നെ. മാത്രമല്ല ഓരോ സീസണും പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇത്തവണ ആരൊക്കെ ഉണ്ടാകും ആരൊക്കെ തമ്മിലായിരിക്കും ഏറ്റുമുട്ടുക എന്നതിന് ബിഗ്ബോസിനെകാൾ കൂടുതൽ ധാരണ പ്രേക്ഷകർക്ക് തന്നെയായിരിക്കും.
ALSO READ:‘അത്ര ഡ്രാമ വേണ്ടിയിരുന്നില്ല’; ബിഗ് ബോസിലെ നേഹയുടെ മാതാപിതാക്കളെ വിമർശിച്ച് നടി അനുശ്രീ
അത്രയ്ക്ക് ജനശ്രദ്ധ നേടിയ ഒരു റിയാലിറ്റി ഷോയ്ക്ക് എതിരെ ഇപ്പോൾ വിവാദ പരാമർശവുമായി എത്തിയിരിക്കുകയാണ് സംവിധായകനായിട്ടുള്ള ശാന്തിവിള ദിനേഷ്.ബിഗ് ബോസിൽ മത്സരാർത്ഥികൾ ആകുന്ന വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശമാണ് ശാന്തിവിള ദിനേശ് നടത്തിയിട്ടുള്ളത്. ഈ മത്സരത്തിൽ മത്സരിച്ചിട്ടുള്ള ഒരു മാന്യനെ കാണിച്ചു തരാമോ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. കൂതറകളാണ് മത്സരിക്കാൻ എത്തുന്നത്. ഈ ശോയിൽ മത്സരിക്കാനുള്ള മെറിറ്റ് പോലും സമൂഹത്തിൽ കൂതറകൾ ആകണം എന്നുള്ളതാണ് എന്നും ശാന്തിവിള ദിനേശ് വിമർശിച്ചു.
ബിഗ്ബോസിൽ മത്സരിച്ചുപോയ മാന്യനായ ഒരു വ്യക്തിയെ കാണിക്കാമോ എന്നും ശാന്തിവിള ദിനേശ് പറയുന്നു അതേസമയം അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഭൂരിഭാഗം സോഷ്യൽ മീഡിയ ഉപഭോക്താക്കളും ഏറ്റെടുത്തിരിക്കുകയാണ്. താങ്കൾ പറഞ്ഞത് 100% ശരിയെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. മറ്റു ചിലർ മോഹൻലാൽ എന്ന നടനെയും വിമർശിക്കുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ഒരു മഹാനടനെ ഷോയിൽ വരാൻ പാടില്ലായിരുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഇത് കാണുന്ന ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരം ഉണ്ടോ എന്നും ചിലർ ചോദിക്കുന്നു.
ENGLISH SUMMARY
Director Shanthivila Dinesh has stirred controversy with his remarks regarding a popular reality show. He made disparaging comments about the individuals who participate in Bigg Boss. Shanthivila Dinesh challenged anyone to point out even a single decent person who has competed in the show, claiming that only scoundrels kootharakal come to participate. He further criticized the show by suggesting that the very qualification required to be a contestant is, in fact, being a scoundrel in society.