Sanju Samson: മനവും നിറഞ്ഞു, വയറും നിറഞ്ഞു! ബിരിയാണി വിളമ്പി സഞ്ജു സാംസണ്; ആ അമ്മമാരും അച്ഛന്മാരും ഡബിള്‍ ഹാപ്പി
Sanju Samson Serves Biryani to Elderly: ഒരു ആതുരാലയത്തിലെ അന്തേവാസികള്‍ക്കായി ബിരിയാണിയുമായി എത്തിയിരിക്കുകയാണ് സഞ്ജു. സഞ്ജു സാംസണ് ഫൗണ്ടേഷന് പുറത്തുവിട്ട ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അവിടെയുള്ളവരുടെ സുഖവിവരം അന്വേഷിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. ഇത് ഏത് ആതുരാലയമാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ അതിവേഗം വൈറലായി.
മൈതാനത്ത് സിക്സര്‍മഴ തീര്‍ക്കുന്ന സഞ്ജു സാംസണെ എല്ലാവര്ക്കും അറിയാം. വിക്കറ്റിന് പിന്നിലെ മിന്നല്‍ സ്റ്റമ്പിങും, തകര്‍പ്പന്‍ ക്യാച്ചുകളും, എപ്പോഴും ശാന്തമായി കാണുന്ന മുഖഭാവവും ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല, ‘ചേട്ടന്’ കളിക്കളത്തിന് പുറത്തും ഹീറോയാണ്. സഞ്ജു സാംസണ് ഫൗണ്ടേഷന് നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാകാത്തതാണ്. അടുത്തിടെ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അതുല്‍ ടിഎം, ദേവപ്രിയ ഷൈബു എന്നീ യുവകായിക താരങ്ങളെ സ്പോണ്സര് ചെയ്തത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, ഒരു ആതുരാലയത്തിലെ അന്തേവാസികള്‍ക്കായി ബിരിയാണിയുമായി എത്തിയിരിക്കുകയാണ് സഞ്ജു. സഞ്ജു സാംസണ് ഫൗണ്ടേഷന് പുറത്തുവിട്ട ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ സഞ്ജു വിശ്രമം തിരഞ്ഞെടുക്കുന്നതിന് പകരം ജീവിത സായാഹ്നത്തില്‍ തണലും കരുതലും കൊതിക്കുന്ന കുറച്ച് മുത്തശ്ശിമാരുടെയും മുത്തശ്ശമാരുടെയും അടുത്തേക്ക് പോവുകയായിരുന്നു. അവിടെ ഒരു സെലിബ്രിറ്റിയുടെ ഭാവമില്ലാതെ, അവരുടെ സ്വന്തം പേരക്കുട്ടിയെ പോലെയാണ് താരം പെരുമാറിയത്.
വീഡിയോ കാണാം:
View this post on Instagram
ആ ബിരിയാണിക്ക് സ്നേഹത്തിന്റെ രുചി
തിരുവനന്തപുരം ‘സംസമി’ലെ ബിരിയാണിയാണ് താരം വിളമ്പിയത്. സംസമിലെ ചൂടുബിരിയാണിയാണെന്ന് പറഞ്ഞാണ് സഞ്ജു പാത്രങ്ങളിലേക്ക് വിളമ്പിയത്. അവിടെയുള്ളവരുടെ സുഖവിവരം അന്വേഷിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. ഇത് ഏത് ആതുരാലയമാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ അതിവേഗം വൈറലായി.
Also Read: Sanju Samson: ‘V’ കളിക്കാന്‍ ആരെ തിരഞ്ഞെടുക്കും? സഞ്ജു സാംസണ് മതിയെന്ന് സൂര്യകുമാര്‍; വീഡിയോ വൈറല്‍
കപടതയില്ലാത്ത ചേര്‍ത്തുപിടിക്കലാണ് സഞ്ജു നടത്തുന്നതെന്നും, അദ്ദേഹത്തിന് സെലിബ്രിറ്റിയുടെ ഭാവങ്ങളില്ലെന്നും നിരവധി പേര് കമന്റുകളായി എഴുതി. ബിരിയാണിയുടെ രുചിയെക്കാള്‍ ആ അമ്മമാരുടെയും അച്ഛന്മാരുടെയും വിശപ്പിടക്കിയത് സഞ്ജു നല്കിയ പരിഗണനയും കരുതലുമായിരുന്നു. ക്രിക്കറ്റ് മൈതാനത്ത് ജയപരാജയങ്ങള്‍ സംഭവിക്കാം. സെഞ്ചുറികളും റെക്കോഡുകളും ഉണ്ടാകാം. എന്നാല്‍ ഇങ്ങനെയുള്ള നിമിഷങ്ങള്‍ നല്കുന്ന സന്തോഷങ്ങള്‍ അതിലും വലുതാണ്. മൈതാനത്ത് മാത്രമല്ല, ജീവിതത്തിലും സഞ്ജു തന്നെയാണ് ഹീറോ എന്ന് ആരാധകര്‍ പറയുന്നു.
അടുത്ത മത്സരം
ന്യൂസിലന്‍ഡ് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ താരം അര്‍ധ സെഞ്ചുറി നേടി. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിരാശപ്പെടുത്തി. സഞ്ജു സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാനാണ് സാധ്യത. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ താരം ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
English Summary
After returning from the New Zealand tour, cricketer Sanju Samson visited a local care home. He humbly served biryani to the elderly residents with a warm and loving smile. This touching act of kindness quickly went viral and won hearts across social media. The gesture proved that his true character shines far beyond the cricket pitch.