AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shefali Jariwala : യുവത്വം നിലനിര്‍ത്താൻ ആന്റി-ഏജിങ് കുത്തിവയ്പ്പ്, വെറും വയറ്റില്‍ മരുന്നുകള്‍; ഷെഫാലിയുടെ മരണത്തിനു കാരണം ഇത്?

Shefali Jariwala Death: താരം കഴിഞ്ഞ എട്ട് വർഷമായി യുവത്വം നിലനിർത്താൻ മരുന്ന് ഉപയോ​ഗിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. 27-ാം തീയതി വീട്ടിൽ പൂജയുണ്ടായിരുന്നതിനാൽ ഷെഫാലി ഉപവാസത്തിലായിരുന്നു. എന്നാൽ അന്ന് ഉച്ചയ്ക്കും ഷെഫാലി കുത്തിവയ്പ്പ് എടുത്തു.

Shefali Jariwala : യുവത്വം നിലനിര്‍ത്താൻ ആന്റി-ഏജിങ് കുത്തിവയ്പ്പ്, വെറും വയറ്റില്‍ മരുന്നുകള്‍; ഷെഫാലിയുടെ മരണത്തിനു കാരണം ഇത്?
Shefali Jariwala DeathImage Credit source: instagram
Sarika KP
Sarika KP | Updated On: 29 Jun 2025 | 04:29 PM

പ്രശ്സത നടിയും മോഡലും ബിഗ് ബോസ് താരവുമായ ഷെഫാലി ജരിവാലയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ഹിന്ദി സിനിമ ലോകം. 42 വയസുള്ള നടി ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ അപ്രതീക്ഷിത മരണത്തിന്റെ കാരണങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. യൗവനത്തെ തിരിച്ചുപിടിക്കാനുള്ള നടിയുടെ ശ്രമങ്ങളാണ് മരണത്തിന് കാരണമായതെന്നാണ് പലരും പറയുന്നത്.

ഹൃദയാഘാതം സംഭവിക്കാൻ നയിച്ച ഘടകങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഫൊറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന്, വൈറ്റമിൻ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു. നടി മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപും ആന്റി-ഏജിങ് കുത്തിവയ്പ്പ് എടുത്തിരുന്നു. ഇതോടെ ഇതിനെകുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ, ഡോക്ടർ തുടങ്ങി എട്ടു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Also Read: ബിഗ്ബോസ് താരം അന്തരിച്ചു; വേദനയായി അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്

താരം കഴിഞ്ഞ എട്ട് വർഷമായി യുവത്വം നിലനിർത്താൻ മരുന്ന് ഉപയോ​ഗിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. 27-ാം തീയതി വീട്ടിൽ പൂജയുണ്ടായിരുന്നതിനാൽ ഷെഫാലി ഉപവാസത്തിലായിരുന്നു. എന്നാൽ അന്ന് ഉച്ചയ്ക്കും ഷെഫാലി കുത്തിവയ്പ്പ് എടുത്തു. ഇതിനു പിന്നാലെ അന്ന് രാത്രിയാണ് ആരോ​ഗ്യനില വഷളായത്. ശരീരം വിറയ്‌ക്കാൻ തുടങ്ങി, പിന്നാലെ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരുന്നിന്റെ ഉപയോഗമാകാം ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാനകാരണമെന്നാണ് പ്രഥമിക നി​ഗമനമെന്ന് അധികൃതർ പറയുന്നു.

2000-ല്‍ ‘കാന്ത ലഗ’ എന്ന മ്യൂസിക് വീഡിയോയിലൂടെ ഷെഫാലി ജരിവാല ദേശീയ പ്രശസ്തി നേടിയത്. പിന്നീട് ബിഗ് ബോസ് 13 ല്‍ മത്സരാര്‍ത്ഥിയായി. 2004ൽ ഹർമീത് സിങ്ങിനെ വിവാഹം ചെയ്തെങ്കിലും 2009ൽ പിരിഞ്ഞു. 2015ലാണു പരാഗ് ത്യാഗിയുമായുള്ള വിവാഹം.