Shine Tom Chacko: ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല; പോലീസിന് വൻ തിരിച്ചടി

Shine Tom Chacko Drug Case, Forensic Test Report: ഷൈനും സുഹൃത്തും ഹോട്ടലില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വലിയ വിവാദമായിരുന്നു.

Shine Tom Chacko: ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല; പോലീസിന് വൻ തിരിച്ചടി

Shine Tom Chacko

Updated On: 

22 Dec 2025 10:02 AM

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പോലീസിന് തിരിച്ചടി. നടന് അനുകൂലമായി ഫോറൻസിക് റിപ്പോർട്ട്. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ തെളിയിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഷൈനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടുമെന്നാണ് വിവരം. ഇന്നലെയാണ് ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നത്.

കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഷൈനും സുഹൃത്തും ഹോട്ടലില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വലിയ വിവാദമായിരുന്നു. ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധനയ്ക്കായെത്തിയത്. ഇതറിഞ്ഞ ഷൈൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

ALSO READ: കല്ല്യാണം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ… ജീവിതം വഴിമുട്ടുമെന്ന പേടി! ഓർമ്മകളുമായി ലാൽ ജോസ്

അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമില്ലെന്ന് നേരത്തെ എക്സൈസ് വ്യക്തമാക്കിയിരുന്നു. കേസിൽ പിടിക്കപ്പെട്ട തസ്‍ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ഷൈനെ ചോദ്യം ചെയ്തിരുന്നു.

താൻ മെത്തഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നുമായിരുന്നു ഷൈന്റെ മൊഴി. ഡി അഡിക്ഷൻ സെന്‍ററിലാണെന്നും തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ഷൈൻ പറഞ്ഞിരുന്നു. എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ലഹരി ചികിൽസ നൽകിയത്.

Related Stories
Actor Sreenivasan Demise: ഇപ്പോ വേണ്ടായിരുന്നു. ഇവരുടെ സുഹൃത്ത് അല്ലെ ? മമ്മൂട്ടിക്കും മോഹൻലാലിനും വിമർശനം
Actor Sreenivasan Demise: കല്ല്യാണം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ… ജീവിതം വഴിമുട്ടുമെന്ന പേടി! ഓർമ്മകളുമായി ലാൽ ജോസ്
Actor Sreenivasan Demise: വെള്ള കടലാസും പേനയും ആവശ്യപ്പെട്ടത് ധ്യാൻ; ആ വരികൾ ശ്രീനി തന്ന പാഠം; സത്യൻ അന്തിക്കാട്
Supriya Menon: ‘ഏറെ ദൗർഭാഗ്യകരം; എവിടെ നോക്കിയാലും ക്യാമറയും മൊബൈലുകളും’: രൂക്ഷമായി വിമർശിച്ച് സുപ്രിയ മേനോൻ
Year Ender 2025: ദിയ കൃഷ്ണ മുതൽ ദുർ​ഗ കൃഷ്ണ വരെ; 2025-ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികൾ
Director Sathyan Anthikad: ‘മോഹൻലാലിനെ നായകനാക്കി ഞാനും ശ്രീനിയും ഒരു സിനിമ ആലോചിച്ചിരുന്നു, ഇനി നടക്കില്ല’; സത്യൻ അന്തിക്കാട്
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു