Shweta Menon: ‘ഞാൻ പുരുഷന്മാരോട് ഫ്ലർട്ട് ചെയ്യാറുണ്ട്’; ഇപ്പോൾ കുറേ ഒതുങ്ങിയെന്ന് ശ്വേത മേനോൻ
Shweta Menon Talks About Her Choices: താൻ പുരുഷന്മാരോട് ഫ്ലർട്ട് ചെയ്യാറുണ്ടെന്നും അതിലെന്താണ് പ്രശ്നമെന്നും ശ്വേത മേനോൻ. ആണുങ്ങൾക്ക് മാത്രം എല്ലാം ചെയ്താൽ മതിയോ എന്നും താരം ചോദിച്ചു.

ശ്വേത മേനോൻ
താൻ പുരുഷന്മാരോട് ഫ്ലർട്ട് ചെയ്യാറുണ്ടെന്ന് ശ്വേത മേനോൻ. ആണുങ്ങൾക്ക് മാത്രം എല്ലാം ചെയ്താൽ മതിയോ എന്നും ശ്വേത മേനോൻ ചോദിച്ചു. തൻ്റെ പുതിയ സിനിമയായ ജങ്കാറുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്വേതയുടെ വെളിപ്പെടുത്തൽ. മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ജങ്കാർ.
“ഞാൻ എല്ലാവരോടും സംസാരിക്കും. ആണുങ്ങളോട് ഫ്ലർട്ട് ചെയ്യാറുണ്ട്. വൈനോട്ട്? നിങ്ങൾ ആണുങ്ങൾക്ക് മാത്രമേ ചെയ്യാനുള്ള ലൈസൻസുള്ളൂ? അങ്ങനെയൊന്നുമില്ല. എല്ലാം സംസാരമല്ല. എല്ലാം ടച്ചല്ല. പക്ഷേ, ഫീൽ ഭയങ്ക ഇംപോർട്ടൻ്റാണ്. ഞാൻ എന്നെ ഏറ്റവും പെർഫക്ടായാണ് കാണുന്നത്. ഇതുവരെ ഞാൻ ശരീരം കാണിച്ചിട്ടില്ലെന്ന കാര്യം ആരും ഓർക്കില്ല. തലച്ചോർ ഉപയോഗിച്ചേ ഞാൻ എന്തും ചെയ്തിട്ടുള്ളൂ. റിയൽ ലൈഫിൽ ഞാൻ സ്ലീവ്‌ലസ് ഇടാറില്ല. നാളത്തെ കാര്യം എനിക്ക് പറയാനാവില്ല. ചിലപ്പോൾ ബിക്കിനി ഇട്ടേക്കാം. സ്കൂൾ സമയത്ത് തോണ്ടിയ ആളെ ഇടിച്ചു. പണ്ടത്തെ ആ ശ്വേത മേനോൻ ഇപ്പോൾ ഇല്ല. അമ്മയായിക്കഴിഞ്ഞപ്പോൾ കുറേ ഒതുങ്ങി.”- ശ്വേത മേനോൻ പറഞ്ഞു.
1994ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസഫിക് സൗന്ദര്യമത്സരത്തിലെ ജേതാവായിരുന്ന ശ്വേത മേനോൻ ആ വർഷത്തെ മിസ് ഇന്ത്യയിൽ തേർഡ് റണ്ണറപ്പായിരുന്നു. 1991ൽ അനശ്വരം എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച ശ്വേത തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചു. വെബ് സീരീസുകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ വില്ലൻ എന്ന സിനിമയിൽ താരം ഡബ്ബിങ് ആർട്ടിസ്റ്റായും തിളങ്ങി. രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മോഡൽ, അവതാരക, ജഡ്ജ് തുടങ്ങി മറ്റ് വിവിധ മേഖലകളിലും താരം കൈവച്ചിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ ക്വീൻ എലിസബത്ത് എന്ന സിനിമയിൽ ഡോ. ശാന്തികൃഷ്ണ എന്ന കഥാപാത്രത്തെയാണ് ശ്വേത മുൻപ് അവതരിപ്പിച്ചത്. അവസാനം പുറത്തിറങ്ങിയ സിനിമയാണ് ജങ്കാർ.