AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kingdom Movie: ഹൈദരാബാദിൽ വിജയ് ദേവരകൊണ്ടയുടെ 75 അടി കട്ടൗട്ട്; ‘കിങ്‌ഡം’ ആദ്യ ഷോ ആരാധകർക്കൊപ്പം കാണും

Vijay Deverakonda’s 75 Feet Cutout: ചിത്രത്തിന്റേതായി ഇതിനകം പുറത്തിറങ്ങിയ ടീസറും ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 31ന് 'കിങ്‌ഡം' ലോകവ്യാപകമായി റിലീസ് ചെയ്യും.

nandha-das
Nandha Das | Published: 30 Jul 2025 12:42 PM
സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കിങ്‌ഡം'. ഗൗതം തിന്നനൂരി സംവിധാനം ചെയ്ത് വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ചിത്രത്തിന് റിലീസിന് മുൻപ് തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിത്താര എന്റർടൈൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സത്യദേവും ഭാഗ്യശ്രീ ബോർസെയും പ്രധാന വേഷങ്ങളിൽ എത്തുന്നു. (Image Credits: Sithara Entertainments/Facebook)

1 / 5
ചിത്രത്തിന്റേതായി ഇതിനകം പുറത്തിറങ്ങിയ ടീസറും ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 31ന് 'കിങ്‌ഡം' ലോകവ്യാപകമായി റിലീസ് ചെയ്യും. ചിത്രത്തിൽ മലയാളി നടൻ വെങ്കിടേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാണ് സിനിമയിൽ വെങ്കി പ്രത്യക്ഷപ്പെടുന്നത്.  (Image Credits: Sithara Entertainments/Facebook)

2 / 5
അതേസമയം, സിനിമയുടെ റിലീസ് ആഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദിലെ സുദർശൻ തിയേറ്ററിൽ വിജയ് ദേവരകൊണ്ടയുടെ 75 അടി ഉയരമുള്ള കട്ട്ഔട്ട് ആരാധകർ സ്ഥാപിച്ചു. 'കിംഗ്ഡം' സിനിമയിൽ നിന്നുള്ള താരത്തിന്റെ ചിത്രമാണ് കട്ട്ഔട്ടിൽ ഉള്ളത്. വിജയ്‌യുടെ കൂറ്റൻ കട്ടൗട്ട് സോഷ്യൽ മീഡിയയിലാകെ വൈറലാകുകയാണ്.  (Image Credits: Sithara Entertainments/Facebook)

3 / 5
ഈ സിനിമയ്ക്കായി എല്ലാവരും ഏറെ കഠിനാധ്വാനം ചെയ്‌തിട്ടുണ്ടെന്നും, ആരാധകർക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്നും പ്രീ-റിലീസ് ചടങ്ങിൽ വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നു. ദൈവം തനിക്ക് നൽകിയ സമ്മാനമാണ് ആരാധകരെന്നും താരം പറഞ്ഞു. അതേസമയം, സുദർശൻ തീയേറ്ററിലെ ആദ്യ ഷോ ആരാധകർക്കൊപ്പം കാണാൻ വിജയ്‍യും എത്തും. (Image Credits: Sithara Entertainments/Facebook)

4 / 5
വിജയ്‌ ദേവരകൊണ്ടയുടെ കരിയറിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും 'കിംഗ്ഡം' എന്നാണ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ പറഞ്ഞത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. (Image Credits: Sithara Entertainments/Facebook)

5 / 5