Shwetha Menon: അമ്മ അധ്യക്ഷപദവിയിൽ എത്ര ദിവസം എന്ന് കണ്ടറിയണം, കൂട്ടത്തിലുള്ളവർ തന്നെ അധിക്ഷേപിച്ചു! ശ്വേത മേനോൻ
Shwetha Menon about Criticism: അമ്മയുടെ അധ്യക്ഷപദവിയിൽ എത്തിയപ്പോൾ കൂട്ടത്തിൽ ഉള്ളവർ തന്നെയാണ് അധിക്ഷേപിച്ചു എന്നാണ് ശ്വേതാ മേനോൻ വെളിപ്പെടുത്തിയിരിക്കുന്നത്. സ്പോൺസർമാരെ തെറ്റിദ്ധരിപ്പിക്കാൻ പോലും ശ്രമം നടന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും...
വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും മലയാള സിനിമയിൽ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് ശ്വേതാ മേനോൻ. തനത് അഭിനയ ശൈലികളിൽ നിന്നും വേറിട്ട് എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ശ്വേതാ മേനോൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ശ്വേതാ മേനോൻ എന്നാൽ ഒരു കാലഘട്ടത്തിന്റെ നടി കൂടിയാണ്. താരത്തിന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്രങ്ങൾ പണ്ടുകാലം തൊട്ടേ ഉണ്ട്.
മമ്മൂട്ടിക്കൊപ്പം നായികയായ അനശ്വരം എന്ന സിനിമയും അതിലെ ഗാനങ്ങളും എല്ലാം ഇന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ളവയാണ്. ഇപ്പോഴിതാ മലയാള സിനിമ സംഘടനയായ അമ്മയുടെ തലപ്പത്ത് വരുന്ന ആദ്യത്തെ വനിത കൂടിയാണ് ശ്വേത മേനോൻ. ഇപ്പോഴിതാ അമ്മയുടെ തലപ്പത്തെത്തിയപ്പോൾ താൻ നേരിട്ട അധിക്ഷേപങ്ങളെ കുറിച്ചും ഒറ്റപ്പെടുത്തലുകളെ കുറിച്ചും ശ്വേതാ മേനോൻ തുറന്നു സംസാരിക്കുകയാണ്.
താര സംഘടനയായ അമ്മയുടെ അധ്യക്ഷപദവിയിൽ എത്തിയപ്പോൾ കൂട്ടത്തിൽ ഉള്ളവർ തന്നെയാണ് അധിക്ഷേപിച്ചു എന്നാണ് ശ്വേതാ മേനോൻ വെളിപ്പെടുത്തിയിരിക്കുന്നത്. സ്പോൺസർമാരെ തെറ്റിദ്ധരിപ്പിക്കാൻ പോലും ശ്രമം നടന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പിന്തുണ തനിക്ക് ഇല്ലെന്നുവരെ പ്രചരണം നടത്തിയെന്ന് ശ്വേതാ മേനോൻ. സ്ത്രീകൾ മുന്നോട്ടുവരണമെന്ന് പറയുന്നവർ തന്നെയാണ് സ്ത്രീകളെ പിന്നോട്ട് വലിക്കുന്നത്.
അമ്മയുടെ അധ്യക്ഷപദവിയുടെ ഈ കസേരയിൽ എത്ര കാലം ഇരിക്കുമെന്ന് കണ്ടറിയണമെന്നും എന്നുവരെ തന്നോട് പുച്ഛത്തിൽ പറഞ്ഞുവെന്നും താരം മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ വേദിയിൽ പറഞ്ഞു.അമ്മയിൽ നിന്നും രാജിവച്ചവരെ പലതവണ വിളിച്ചിട്ടും യാതൊരു മറുപടിയും ഉണ്ടായില്ല. അവർ പ്രതികരിക്കാത്തതിൽ തനിക്ക് ഈഗോ ഇല്ല. ശ്രമം തുടരും മടങ്ങിവരണമെന്ന് അവർ കൂടി വിചാരിക്കേണ്ടതുണ്ടെന്നും തുറന്നടിച്ചു.