AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pradeep Irinjalakkuda: 13 വർഷം മുമ്പ് മരിച്ച ആ ​ഗായകന്റെ ​ശബ്ദം ഇന്നും ട്രെൻഡിങ്ങിൽ, മണമുള്ള പൂ നുള്ളി പാട്ടിന്റെ പിന്നിലെ ആ നായകനെ അറിയുമോ?

Pradeep Irinjalakkuda, The Voice Behind the Trending Song: തൊണ്ണൂറുകളിൽ കേരളത്തിലെ ഉത്സവപ്പറമ്പുകളെയും ഗാനമേള വേദികളെയും ആവേശം കൊള്ളിച്ച ശബ്ദമായിരുന്നു പ്രദീപിന്റേത്. ഒട്ടനവധി ഹിറ്റ് ആൽബങ്ങളിലൂടെ അദ്ദേഹം മലയാളിക്ക് സുപരിചിതനായി. പ്രദീപ് ആലപിച്ച മിക്ക ഗാനങ്ങളും ഇന്നും നാട്ടിൻപുറങ്ങളിലെ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്തവയാണ്.

Pradeep Irinjalakkuda: 13 വർഷം മുമ്പ് മരിച്ച ആ ​ഗായകന്റെ ​ശബ്ദം ഇന്നും ട്രെൻഡിങ്ങിൽ, മണമുള്ള പൂ നുള്ളി പാട്ടിന്റെ പിന്നിലെ ആ നായകനെ അറിയുമോ?
Pradeep IringalakkudaImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 24 Jan 2026 | 06:45 PM

ഇരിഞ്ഞാലക്കുട: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം റീൽസിലും യൂട്യൂബിലും ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ടുകളിലൊന്നാണ് “മണമുള്ള പൂ നുള്ളി…”. ഡ്രൈവർമാർ വണ്ടി വളച്ചെടുക്കുന്ന ദൃശ്യങ്ങളും മറ്റുമിട്ട് ​ഗംഭീരമാക്കിയ റീൽ പുതിയ ട്രെൻഡായിക്കഴിഞ്ഞു. ഈ ​ഗാനം ഏതെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. തലമുറകൾ കൈമാറി എത്തിയ ഈ ഗാനത്തിന്റെ ഉടമ പ്രദീപ് ഇരിഞ്ഞാലക്കുട നമ്മെ വിട്ടുപിരിഞ്ഞിട്ട് 13 വർഷം കഴിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ ആ തനിമയാർന്ന ശബ്ദം ഇന്നും മലയാളികളെ മോഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 37 വയസ്സിൽ നമ്മെ വിട്ടുപിരിഞ്ഞ ആ ​ഗായകൻ പാടിയ പല പാട്ടുകളും നാം ഇന്നും കേട്ട് ആസ്വദിക്കുന്നവയാണ്. ഒന്നാനാം അമ്പെടുത്തു എന്ന ​ഗാനം ഇതിനുദാഹരണം.

തൊണ്ണൂറുകളിൽ കേരളത്തിലെ ഉത്സവപ്പറമ്പുകളെയും ഗാനമേള വേദികളെയും ആവേശം കൊള്ളിച്ച ശബ്ദമായിരുന്നു പ്രദീപിന്റേത്. ഒട്ടനവധി ഹിറ്റ് ആൽബങ്ങളിലൂടെ അദ്ദേഹം മലയാളിക്ക് സുപരിചിതനായി. പ്രദീപ് ആലപിച്ച മിക്ക ഗാനങ്ങളും ഇന്നും നാട്ടിൻപുറങ്ങളിലെ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്തവയാണ്.

 

സോഷ്യൽ മീഡിയയിലെ രണ്ടാം ജന്മം

 

ഒരു ദശാബ്ദത്തിലേറെയായി പ്രദീപ് വിടപറഞ്ഞിട്ടെങ്കിലും ഡിജിറ്റൽ യുഗത്തിൽ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ലഭിക്കുന്ന സ്വീകാര്യത അത്ഭുതകരമാണ്. ‘മണമുള്ള പൂ നുള്ളി’ എന്ന ഗാനം ലക്ഷക്കണക്കിന് റീൽസുകളിലാണ് പശ്ചാത്തല സംഗീതമായി ഉപയോഗിക്കപ്പെടുന്നത്. പുതിയ തലമുറയിലെ കുട്ടികൾ പോലും ആ പഴയ ആൽബം ഗാനത്തിന്റെ വരികൾ ഏറ്റുപാടുന്നു.

തന്റെ ശബ്ദം വർഷങ്ങൾക്കിപ്പുറവും ഇത്രയേറെ തരംഗമാകുമെന്ന് പ്രദീപ് പോലും കരുതിയിട്ടുണ്ടാവില്ല. തനി നാടൻ ശൈലിയിലുള്ള അദ്ദേഹത്തിന്റെ ആലാപനമാണ് ഈ ഗാനത്തെ ഇത്രയധികം പ്രിയപ്പെട്ടതാക്കുന്നത്. ഇരിഞ്ഞാലക്കുട സ്വദേശിയായ പ്രദീപ് 2013-ലാണ് അന്തരിച്ചത്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം നാടൻ പാട്ട്-ആൽബം മേഖലയ്ക്ക് വലിയ നഷ്ടമായിരുന്നു. എങ്കിലും പ്രദീപ് പാടിവെച്ച പാട്ടുകളിലൂടെ അദ്ദേഹം ഇന്നും നമുക്കിടയിൽ ജീവിക്കുന്നു.