Actress Saritha Balakrishnan: വിന്റേജ് ലുക്ക് തിരികെ വന്നു; ഇതോടെ യഥാർത്ഥത്തിൽ പണി കിട്ടിയത് ലാലേട്ടനല്ല; നടി സരിത ബാലകൃഷ്ണന്‍
Saritha Balakrishnan About Mohanlal’s New Look: കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലെ സിനിമാ ചർച്ചകളിലെ ഏറ്റവും വലിയ പ്രശ്നം ലാലേട്ടന്റെ താടിയായിരുന്നുവെന്നാണ് സരിത പറയുന്നത്.
ഒരിടവേളയ്ക്ക് ശേഷം താടിവടിച്ച് പുതിയ ഗെറ്റപ്പിൽ എത്തിയ മോഹൻലാലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ‘ചുമ്മാ’ എന്ന അടിക്കുറിപ്പോടെയാണ് മീശ പിരിച്ചുളള ചിത്രം താരം പങ്കുവച്ചത്. ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ ലുക്ക്. ചിത്രത്തിൽ മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നുവെന്നാണ് സൂചന.
ഇപ്പോഴിതാ നടി സരിത ബാലകൃഷ്ണന്‍ ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലെ സിനിമാ ചർച്ചകളിലെ ഏറ്റവും വലിയ പ്രശ്നം ലാലേട്ടന്റെ താടിയായിരുന്നുവെന്നാണ് സരിത പറയുന്നത്. അഭിനയത്തേക്കാൾ, സിനിമയുടെ കഥയേക്കാൾ ചിലർ താടിയുടെ കാര്യത്തിൽ ആധി കാട്ടിയിരുന്നുവെന്നും സരിത പറയുന്നു. സോഷ്യൽ മീഡിയയിലെ ‘സൗന്ദര്യ സംരക്ഷണ വിദഗ്ദ്ധർ’ അദ്ദേഹത്തിന്റെ താടിയിൽ തൂങ്ങി നടത്തിയ വിമർശനങ്ങൾ ചില്ലറയല്ല.
എന്നാൽ ഇന്നിതാ, ഒറ്റ ഫോട്ടോയിലൂടെ ആ വായടപ്പിച്ചിരിക്കുന്നുവെന്നാണ് നടി പറയുന്നത്. താടി വടിച്ചതോടെ തെളിഞ്ഞത് പഴയ ആ കള്ളച്ചിരി മാത്രമല്ല, വിമർശകരുടെ അബദ്ധധാരണകൾ കൂടിയാണെന്നും ഇപ്പോൾ താടി മാറി. വിന്റേജ് ലുക്ക് തിരികെ വന്നുവെന്നും നടി പറയുന്നു.ഇതോടെ യഥാർത്ഥത്തിൽ പണി കിട്ടിയത് ലാലേട്ടനല്ല, അദ്ദേഹത്തെ കുറ്റം പറയാൻ വേണ്ടി മാത്രം ഡാറ്റ പാക്ക് ചെയ്തു വെച്ചിരിക്കുന്ന വിമർശകർക്കാണെന്നാണ് സരിത പറയുന്നത്. ഇനി എന്തിനെ കുറ്റം പറയുമെന്നും നടി ചോദിക്കുന്നു.