AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“വണ്ടിയിലിരുന്ന് ഞാൻ ഉറക്കെ കരഞ്ഞു, എനിക്ക് റോഡൊന്നും കാണുന്നുണ്ടായിരുന്നില്ല”; ലോഹിതദാസിൻ്റെ മരണം ഓർത്തെടുത്ത് സിബി മലയിൽ

Remembering Lohithadas: Sibi Malayil Opens Up About Their Unfulfilled Dream: ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ വലിയ ജനത്തിരക്ക്. അതിനിടയിലൂടെ നടന്ന് മുകളിലെത്തിയപ്പോൾ ഒരു മുറിക്ക് പുറത്ത് അളുകൾ കൂടി നിൽപ്പുണ്ട്. സിയാദ് എന്നെ വിളിച്ച് അകത്തോക്ക് കൊണ്ടുപോയി. മുറിയിൽ ഒരു പച്ച തുണിക്ക് അപ്പുറത്ത് ലോഹിയുണ്ട്. അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല. എനിക്ക് കാണേണ്ട എന്ന് ഞാൻ പറഞ്ഞു. ബോധം മറഞ്ഞ് വീണുപോയി

“വണ്ടിയിലിരുന്ന് ഞാൻ ഉറക്കെ കരഞ്ഞു, എനിക്ക് റോഡൊന്നും കാണുന്നുണ്ടായിരുന്നില്ല”; ലോഹിതദാസിൻ്റെ മരണം ഓർത്തെടുത്ത് സിബി മലയിൽ
സിബി മലയിൽImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 11 Jul 2026 | 07:23 PM

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ചലച്ചിത്രകാരനാണ് ലോഹിതദാസ്. മനുഷ്യ മനസ്സുകളുടെ വികാരങ്ങളെ ഏറെ സ്പർശിക്കുന്ന സിനികമൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. തനിയാവർത്തനം, കിരീടം, ദശരഥം തുടങ്ങി എത്രയെത്ര സിനിമകൾ. ലോഹിതദാസ് തിരക്കഥയൊരുക്കി സംവിധനം ചെയ്ത ഭൂതക്കണ്ണാടി മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ്. ലോഹിതദാസ് സിബി മലയിലുമായിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളത്തിലെ കൾട്ട് സിനിമകളിൽ ഒന്നായ കിരീടം ഇപ്പോൾ വീണ്ടും പ്രേക്ഷകരെ തെടി തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുതിയ കാലത്ത് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കിരീടം തീയറ്ററുകളിൽ എത്തുമ്പോൾ പക്ഷേ തൻ്റെ പ്രിയ സുഹൃത്ത് ലോഹി സിബി മലയിലിന് ഒപ്പമില്ല.

ഇടക്കാലത്ത് ലോഹിതദാസിന് സിബി മലയിലുമായി ഒരു അകൽച്ച ഉണ്ടയിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായനായിരുന്നു അതിന് കാരണം എന്ന് ലോഹിതദാസ് തന്നോട് വെളിപ്പെടുത്തിയിരുന്നതായി സിബി മലയിൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തെറ്റിദ്ധാരണകൾ എല്ലാ മാറിയതൊടെ മോഹൻലാലിനെ നാായകനാക്കി ഒരുമിച്ച് വീണ്ടും ഒരു സിനിമ ചെയ്യണം എന്നും കഥ ഉടൻ പറയാമെന്നു പറഞ്ഞ് പോയ ലോഹിതദാസ് പിന്നീട് മടങ്ങിവന്നില്ലെന്ന് സിബി മലയിൽ പറയുന്നു. പ്രിയ സുഹൃത്ത് ലോഹിയുടെ മരണം ഓർത്തെടുക്കുകയാണ് സിബി മലയിൽ.

“മോഹൻലാലിനെ നായകനാക്കി നമുക്ക് വീണ്ടും ഒരു സിനിമ ചെയ്യണമെന്നും. ജൂൺ 30ന് കഥ പറയാമെന്നും പറഞ്ഞാണ് ലോഹി അന്ന് പോയത്. ജൂൺ 27-ന് മാക്ടയുടെ ഒരു യോഗത്തിനായി തിരുവനന്തപുരത്തേക്ക് പോയിരുന്നു. 28-ന് അവിടെ നിന്നും മടങ്ങുന്ന വഴി ചേർത്തല എത്തിയപ്പോൾ ബി. ഉണ്ണികൃഷണൻ്റെ കോള് വരുന്നു. ‘ലോഹി പോയി എന്നൊരു വാർത്ത കേൾക്കുന്നു’ എന്ന് പറഞ്ഞു എനിക്ക് വിശ്വസിക്കാനായില്ല ‘ഒന്നുകൂടി അന്വേഷിച്ചിട്ട് വിളിക്കാം’ എന്ന് പറഞ്ഞ് ഉണ്ണി ഫോൺ കട്ട് ചെയ്തു. തൊട്ടുപിന്നാലെ സംവിധായകൻ കമൽ വിളിച്ചു. കേട്ടത് സത്യമാണ് എന്ന് കമലാണ് പറഞ്ഞത്” സിബി മലയിൽ പറഞ്ഞു.

Also Read: Mohanlal Siby Malayil : ഞാൻ തയ്യാറെടുപ്പിലാണ്, മോഹൻ‌ലാൽ – സിബി മലയിൽ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിക്കുന്നു? വെളിപ്പെടുത്തി സംവിധായകൻ!

“അധികം വൈകാതെ ഇന്ത്യാ വിഷനിൽ നിന്നും സഹദേഹൻ വിളിച്ച് ലോഹിതദാസിനെ കുറിച്ച് ഒരു ഓർമ്മ പറയണം എന്ന് പറഞ്ഞു. സഹദേവനുമയി എനിക്ക് അടുത്ത് സൗഹൃതമുണ്ട്, പക്ഷേ എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല. ‘വച്ചിട്ട് പോടൊ’ എന്ന് പറഞ്ഞു. അവിടെ നിന്ന് കാറോടിച്ച് എങ്ങനെയാണ് എത്തിയത് എന്ന് എനിക്കറിയില്ല. വണ്ടിയിലിരുന്ന് ഞാൻ ഉറക്കെ കരഞ്ഞു. എനിക്ക് റോഡൊന്നും കാണുന്നുണ്ടായിരുന്നില്ല ഭാര്യയും മകളും കടവന്ത്രയിലെ ഒരു പള്ളിയിൽ ഉണ്ടായിരുന്നു. അവരോട് വേഗം പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞു. വിവരം പറഞ്ഞതോടെ രണ്ട് പേരും കരയാൻ തുടങ്ങി. അവർ ഒരു ചടങ്ങിന് പോകാൻ വേണ്ടി ഒരുങ്ങി നിൽക്കുകയായീരുന്നു. അതേ വേഷത്തിൽ നേരെ ലിസി ആശുപത്രിയിലേക്ക് പോയി”

“ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ വലിയ ജനത്തിരക്ക്. അതിനിടയിലൂടെ നടന്ന് മുകളിലെത്തിയപ്പോൾ ഒരു മുറിക്ക് പുറത്ത് അളുകൾ കൂടി നിൽപ്പുണ്ട്. സിയാദ് എന്നെ വിളിച്ച് അകത്തോക്ക് കൊണ്ടുപോയി. മുറിയിൽ ഒരു പച്ച തുണിക്ക് അപ്പുറത്ത് ലോഹിയുണ്ട്. അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല. എനിക്ക് കാണേണ്ട എന്ന് ഞാൻ പറഞ്ഞു. ബോധം മറഞ്ഞ് വീണുപോയി” എന്നാൽ പീന്നീട് കാര്യങ്ങളെല്ലാം താൻ തന്നെ ഏറ്റെടുത്ത് ചെയ്തു എന്നും അത് തൻ്റെ ഉത്തരവദിത്തമായിരുന്നു എന്നും സിബി മലയിൽ ഓർത്ത് പറഞ്ഞു.

English Summary

As the cult classic Kireedam re-releases with modern technology, director Sibi Malayil fondly remembers its late writer, Lohithadas. Sibi revealed they had briefly drifted apart due to another director but later reconciled. They planned a new Mohanlal movie, but Lohithadas tragically passed away before narrating the final story to him.

Follow Us