തിലകൻ്റെ ആ തീരുമാനമില്ലെങ്കില്‍ കിരീടം സിനിമ തീര്‍ക്കാന്‍ പറ്റുമായിരുന്നില്ല, വെളിപ്പെടുത്തി സിബി മലയില്‍

Sibi Malayil About Actor Thilakan and Kireedam Movie: എക്കാലത്തെയും മികച്ച മലയാള സിനിമകളില്‍ ഒന്നായ കിരീടം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമാസ്റ്റര്‍ പതിപ്പ് ജൂലൈ 10നാണ് റിലീസ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ അന്തരിച്ച നടന്‍ തിലകന്‍ സിനിമയുടെ ഭാഗമായത് എങ്ങനെയാണെന്നും അദ്ദേഹത്തിന്റെ നിര്‍ണായകമായ ഒരു തീരുമാനവും കിരീടത്തെ എങ്ങനെയാണ് സഹായിച്ചത് എന്നും സിബി മലയില്‍ തുറന്നു പറഞ്ഞു.

തിലകൻ്റെ ആ തീരുമാനമില്ലെങ്കില്‍ കിരീടം സിനിമ തീര്‍ക്കാന്‍ പറ്റുമായിരുന്നില്ല, വെളിപ്പെടുത്തി സിബി മലയില്‍

Thilakan, Kireedam Movie

Published: 

08 Jul 2026 | 11:00 PM

എക്കാലത്തെയും മികച്ച മലയാള സിനിമകളില്‍ ഒന്നായ കിരീടം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമാസ്റ്റര്‍ പതിപ്പ് ജൂലൈ 10നാണ് റിലീസ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ അണിയറ കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം സില്ലി മൊങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പറയാത്ത ചില കാര്യങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. അന്തരിച്ച നടന്‍ തിലകന്‍ സിനിമയുടെ ഭാഗമായത് എങ്ങനെയാണെന്നും അദ്ദേഹത്തിന്റെ നിര്‍ണായകമായ ഒരു തീരുമാനവും കിരീടത്തെ എങ്ങനെയാണ് സഹായിച്ചത് എന്നും സിബി മലയില്‍ തുറന്നു പറഞ്ഞു.

സിനിമയുടെ തിരക്കഥ രൂപപ്പെട്ട് കഴിയുമ്പോള്‍ തന്നെ സേതുമാധവനായി മോഹന്‍ലാലിനെയും അച്ഛനായി തിലകനെയും തീരുമാനിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കേണ്ട സമയത്ത് മറ്റു രണ്ടു സിനിമകളുമായി ബന്ധപ്പെട്ട് തിലകന്‍ തിരുവനന്തപുരത്താണെന്ന് അറിയിച്ചു. തിരുവനന്തപുരത്തേക്ക് ലൊക്കേഷന്‍ മാറ്റുകയാണ് എങ്കില്‍ തനിക്ക് ഒഴിവു കിട്ടുന്ന സമയത്ത് സഹകരിക്കുന്നതില്‍ കുഴപ്പമില്ല എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ അതിനോട് സമ്മതിച്ചു, കാരണം തിലകന്‍ ചേട്ടന്‍ ഇല്ലാതെ കിരീടം എന്ന പ്രോജക്ട് നടക്കുമായിരുന്നില്ല. അങ്ങനെ ഒരു മണിക്കൂര്‍ പോലും ഗ്യാപ്പ് കിട്ടുമ്പോള്‍ അദ്ദേഹത്തെ സെറ്റില്‍ എത്തിച്ചാണ് ഷൂട്ടിംഗ് നടത്തിയത്. വലിയ സഹകരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

Also Read: ശോകമാണ്… എനിക്ക് ഈ പാട്ട് വേണ്ടെന്ന് പറഞ്ഞു, ഒടുവില്‍ അതേ ഗാനത്തിന്‌ സംസ്ഥാന അവാര്‍ഡ്! കരീടത്തെക്കുറിച്ച് എം.ജി ശ്രീകുമാര്‍

സിനിമയിലെ ഏറ്റവും നിര്‍ണായകരംഗമായ കത്തി താഴെ ഇടെടാ എന്ന് മോഹന്‍ലാലിനോട് തിലകന്‍ പറയുന്ന സീന്‍ എടുത്തു തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി നേരിട്ടു എന്നും സിബി മലയില്‍ പറഞ്ഞു. തിലകന്‍ ചേട്ടന്റെ നിര്‍ണായകമായ ഒരു തീരുമാനം കൊണ്ടാണ് ആ സീനും സിനിമയുടെ ഷൂട്ടിംഗും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഏറ്റവും അവസാനമായി ചിത്രീകരിക്കുന്ന രംഗമായിരുന്നു അത്. ആര്യനാട് എന്ന സ്ഥലത്താണ് ഷൂട്ടിംഗ് നടക്കുന്നത്. നാല് മണിയാകുമ്പോഴാണ് ചേട്ടനെ കിട്ടേണ്ടത്. പ്രൊഡക്ഷനില്‍ നിന്നും പ്രൊഡ്യൂസറുടെ ഭാഗത്ത് നിന്നും രണ്ടു വണ്ടിയാണ് ചേട്ടനെ കാത്ത് മറ്റേ സിനിമയുടെ സെറ്റില്‍ നില്‍ക്കുന്നത്. ഒരു വാഹനത്തിന് എന്തെങ്കിലും കേടുപാട് സംഭവിച്ചാല്‍ അടുത്ത വാഹനത്തില്‍ കയറ്റി കൊണ്ടുവരുക എന്നുള്ളതായിരുന്നു ലക്ഷ്യം.

അന്ന് ആ സെറ്റില്‍ നിന്ന് തിലകന്‍ ചേട്ടനെ വിടാന്‍ അവര്‍ ഒരുക്കമായിരുന്നില്ല, കാരണം അവര്‍ക്കും തിരക്കുള്ള ഷെഡ്യൂള്‍ ആയിരുന്നു. എന്നാല്‍ തിലകന്‍ ഉറച്ച നിലപാടെടുത്തു താന്‍ പോകുമെന്ന്. ഇന്ന് അവസാന ദിവസമാണ് താന്‍ എത്തിയില്ലെങ്കില്‍ ആ പടം മുടങ്ങും എന്ന് പറഞ്ഞു അദ്ദേഹം അവിടെനിന്ന് പോരുകയാണ് ഉണ്ടായത്. അന്ന് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരു തീരുമാനം ഉണ്ടായിരുന്നില്ല എങ്കില്‍ കിരീടം പൂര്‍ത്തിയാകുമായിരുന്നില്ല. ഒരു മണിക്കൂര്‍ വൈകി എത്തിയ, അദ്ദേഹം പെട്ടെന്ന് തന്നെ കടത്തിണ്ണയില്‍ ഇരുന്ന് മേക്കപ്പ് ചെയ്തു സീനിനായി റെഡിയായി എത്തി. ഇന്നും വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ആ സീന്‍ എടുത്തത് ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും വളരെ വേഗത്തിലുമാണ്. കാര്യമായി ഒരു ഒരുക്കവും ഇല്ലാതെയാണ് തിലകന്‍ വന്ന് പെര്‍ഫോം ചെയ്തത്. മോഹന്‍ലാലും തിലകനും ആയതുകൊണ്ടാണ് അങ്ങനെ പെട്ടെന്ന് ആ സീന്‍ എടുത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

English Summary

Kireedam, one of the greatest Malayalam films of all time, is returning to theatres. The remastered version of the film, directed by Siby Malayil, is set to release on July 10. Sibi Malayil opened up about how the late actor Thilakan came to be part of the movie and how a crucial decision made by him helped Kireedam.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി