Sindhu Krishna: സിന്ധു കൃഷ്ണയ്ക്കും വ്യൂസ് കുറയുന്നു; കാരണം ദിയയും ഹൻസികയുടെയും വിവാദങ്ങളോ?
Sindhu Krishna Vlog Views: അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ പറ്റില്ലെന്ന് ദിയ പറഞ്ഞത് വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. അതോടൊപ്പം തന്നെ ഹൻസികയുടെ സബ്സ്രകിബ്ഷൻ വീഡിയോ ലീക്കായതും അതിൽ കൃഷ്ണകുമാർ കുടുംബം പ്രതികരിക്കാത്തതും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. അശ്വിൻ്റെ അച്ഛനെ കാറിൻ്റെ പിൻസീറ്റിൽ ഇരുത്തി ദിയ മുൻസീറ്റിൽ ഇരുന്നതും ഏറെ വിമർശിക്കപ്പെട്ടിരുന്നു.

Sindhu Krishna
ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളിൽ അകപ്പെട്ട് വാർത്തകളിൽ സജീവമായിരിക്കുകയാണ് കൃഷ്ണകുമാറിൻ്റെ കുടുംബം. ദിയ കൃഷണയുടെ വിവാദ പരാമർശം, ഹൻസിക കൃഷ്ണയുടെ സബ്സ്ക്രിപ്ഷൻ വിവാദം എന്നിവയാണ് കൃഷ്ണകുമാറിൻ്റെ കുടുംബത്തെ അടുത്തിടെ വേട്ടിയാടിയത്. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ പറ്റില്ലെന്ന് ദിയ പറഞ്ഞത് വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. അതോടൊപ്പം തന്നെ ഹൻസികയുടെ സബ്സ്രകിബ്ഷൻ വീഡിയോ ലീക്കായതും അതിൽ കൃഷ്ണകുമാർ കുടുംബം പ്രതികരിക്കാത്തതും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
അശ്വിൻ്റെ അച്ഛനെ കാറിൻ്റെ പിൻസീറ്റിൽ ഇരുത്തി ദിയ മുൻസീറ്റിൽ ഇരുന്നതും ഏറെ വിമർശിക്കപ്പെട്ടിരുന്നു. വല്ലപ്പോഴും കാണുന്ന ഭർത്താവിന്റെ മാതാപിതാക്കളെ ബഹുമാനിച്ചാൽ എന്താണ് പ്രശ്നമെന്ന തരത്തിലാണ് കൂടുതൽ ചോദ്യങ്ങൾ വന്നത്. അശ്വിൻ എന്തുകൊണ്ട് ഇതൊന്നും കാര്യമാക്കുന്നില്ലെന്ന വിമർശനങ്ങളും ആളുകളുടെ ഭാഗത്ത് നിന്ന് വന്നിരുന്നു. എന്നാൽ വഴിയിൽ നിൽക്കുന്നവരെയൊന്നും തനിക്ക് അമ്മയെന്നും അച്ഛനെന്നും വിളിക്കാൻ പറ്റില്ലെന്നും അവർ അശ്വിൻ്റെ മാതാപിതാക്കളാണെന്നുമാണ് ദിയ കൃഷ്ണ ഒരു ദിവസം പറഞ്ഞത്. അശ്വിനെ കേൾക്കെയാണ് ദിയ ഇക്കാര്യം പറഞ്ഞത്. ഇതെല്ലാം കേട്ടുകൊണ്ട് എങ്ങനെയാണ് ഇവരുടെ കൂടെ ജീവിക്കുന്നതെന്നും ആളുകൾ ചോദിച്ചിരുന്നു.
ALSO READ: അതിജീവിതയെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള പ്രസിഡന്റിന്റെ മറുപടി ഞെട്ടിച്ചു; അൻസിബ ഹസ്സൻ
ഹൻസിക കൃഷ്ണയാണെങ്കിൽ തനിക്ക് വരുന്ന നെഗറ്റീവ് കമന്റുകളെല്ലാം നീക്കം ചെയ്യുകയാണ് സമാഹ മാധ്യമങ്ങളിൽ നിന്ന്. വിവാദങ്ങളോട് പ്രതികരിക്കാൻ ഇവരുടെ മാതാപിതാക്കളോ സഹോദരങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. കൃഷ്ണകുമാർ കുടുംബം കണ്ടുപിടിച്ച പുതിയ രീതിയാണിതെന്നാണ് സോഷ്യൽ മീഡിയ പറയുന്നു. ഒരു വിവാദമുണ്ടായാൽ കൂടുതൽ പ്രതികരണം നടത്തി വിഷയം വീണ്ടും വഷളാക്കാതിരിക്കുക. വിവാദം തനിയെ കെട്ടടങ്ങിക്കോളും. വിവാദങ്ങൾക്കിടയിലും പതിവ് പോലെ വ്ലോഗുകളും പോസ്റ്റുകളും പങ്കുവെക്കുക എന്നതാണ് ഇപ്പോൾ ഇവരുടെ രീതി.
അതേസമയം വിവാദങ്ങൾക്ക് ശേഷം സിന്ധു കൃഷ്ണയുടെ പുതിയ വ്ലോഗുകൾക്ക് വ്യൂസ് വളരെ കുറവാണ്. നിങ്ങളെ വീഡിയോസ് ഒക്കെ മുമ്പ് കാമുമായിരുന്നു. സബ് ആക്കിയതാണ്. ഇപ്പോൾ തീരെ ഇഷ്ടല്ല. ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ ശരിക്കും വൻ പരാജയമാണ്. മക്കളെ നന്നായി വളർത്താത്ത ഒരു അമ്മ. അൻസബ്സ്ക്രെെബ് ചെയ്യുന്നു എന്നാണ് സിന്ധുവിൻ്റെ വീഡിയോയ്ക്ക് താഴെ വന്ന കമൻ്റ്. അതേസമയം അഹാന കൃഷ്ണയുടെ വിവാഹം വന്നാൽ വ്യൂസ് കുത്തനെ കൂടും. ആ ആത്മവിശ്വാസത്തിലായിരിക്കും സിന്ധു കൃഷ്ണയെന്നും കമന്റുകളുണ്ട്. ആഗസ്റ്റ് മാസത്തിൽ അഹാനയുടെ വിവാഹമുണ്ടാകുമെന്ന് സൂചനകളുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അഹാനയും കുടുംബവും സൂചനകൾ തന്നിട്ടുണ്ടെന്നാണ് വാദം. അടുത്തിടെയാണ് അഹാനയും കുടുംബവും താമസിക്കുന്ന വീട് പുതുക്കി പണിതത്. വിവാഹത്തിന് മുന്നോടിയായിട്ടായിരിക്കാം ഇതെന്ന വാർത്തകൾ വരുന്നുണ്ട്. സിനിമോട്ടോഗ്രാഫർ നിമിഷ് രവിയുമായി അഹാന കൃഷ്ണ പ്രണയത്തിലാണെന്ന് ഏറെക്കാലമായി സംസാരമുണ്ട്. അതേസമയം അഹാന ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അഹാനയുടെ വിവാഹത്തെക്കുറിച്ച് നേരത്തെ പിതാവ് കൃഷ്ണകുമാർ സൂചിപ്പിച്ചിരുന്നു. കല്യാണം കഴിക്കുന്നെന്ന് പറഞ്ഞ് അഹാന മെസേജ് അയച്ചെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.
ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് വേറൊരു ജാതിയിൽ നിന്നാണ്. മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. നടി എന്നതിലുപരി ഇൻഫ്ലുവൻസറായാണ് അഹാന കൃഷ്ണ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഹാന അഭിനയിച്ചിട്ടുള്ളൂ. ഓരോ സിനിമ കഴിയുമ്പോഴും വലിയ ഇടവേള വന്നിരുന്നു.
English Summary:
Sindhu Krishna New Vlog Gets Less Views, Internet Says Controversy on Diya And Hansika Affect It. Netizens Says Ahaana Krishna Marriage Will Give More Views To The Videos.