Coolie: സിംഗപ്പൂരിലും ‘കൂലി’ തരംഗം; റിലീസ് ദിനത്തിൽ അവധി പ്രഖ്യാപിച്ച് കമ്പനികൾ

Companies Announce Holiday on Coolie Release Day: ഓഗസ്റ്റ് 14ന് ചിത്രം റീലീസിന് ഒരുങ്ങവെ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ ഇതിനകം അവധി പ്രഖ്യാപിച്ചു കഴിച്ചു. ഇന്ത്യക്ക് പുറമെ സിംഗപ്പൂരിലെ കമ്പനികൾ വരെ ഈ ദിവസം ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Coolie: സിംഗപ്പൂരിലും കൂലി തരംഗം; റിലീസ് ദിനത്തിൽ അവധി പ്രഖ്യാപിച്ച് കമ്പനികൾ

'കൂലി' പോസ്റ്റർ

Updated On: 

12 Aug 2025 | 04:04 PM

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ‘കൂലി’യ്ക്കായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വമ്പൻ ഹൈപ്പോഡ് കൂടിയെത്തുന്ന ചിത്രത്തിൽ നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ ഉൾപ്പടെ വൻ താരനിരയാണ് അണിനിരക്കുന്നത്. ഓഗസ്റ്റ് 14ന് ചിത്രം റീലീസിന് ഒരുങ്ങവെ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ ഇതിനകം അവധി പ്രഖ്യാപിച്ചു കഴിച്ചു. ഇന്ത്യക്ക് പുറമെ സിംഗപ്പൂരിലെ കമ്പനികൾ വരെ ഈ ദിവസം ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമർ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ‘കൂലി’ റിലീസ് ദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചത്. അവധി നൽകിയതിന് പുറമെ കമ്പനി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റുകളും ഭക്ഷണപാനീയങ്ങൾക്കായി 30 സിംഗപ്പൂർ ഡോളർ അലവൻസും നൽകുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. തൊഴിലാളി ക്ഷേമത്തിനും സമ്മർദ്ദം കുറയ്ക്കാനും വേണ്ടിയാണ് ഈ പ്രവർത്തനമെന്ന് കമ്പനി അറിയിച്ചു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.

ALSO READ: ‘സൗബിനിൽ ഒരു വിശ്വാസവും ഇല്ലായിരുന്നു, നോക്കിയപ്പോൾ കഷണ്ടിയൊക്കെ’: രജനികാന്ത്

സിം​ഗപ്പൂരിലെ തന്നെ മറ്റൊരു സ്ഥാപനമായ എസ്‌ബി മാർട്ടും ഓഗസ്റ്റ് 14ന് രാവിലെ 7 മുതൽ 11:30 വരെ കമ്പനിയിലെ ജീവനക്കാർക്ക് അവധി നൽകി. രാവിലെ 11.30 മുതൽ പതിവുപോലെ ജോലി പുനരാരംഭിക്കും. ഇത് മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനിയുടെ ഡയറക്ടർ കൃഷൻ പ്രകാശ് നമ്പ്യാർ അറിയിച്ചു. കൂടാതെ, തമിഴ്‌നാട്ടിലെ മധുര ആസ്ഥാനമായുള്ള ഒരു കമ്പനിയും ‘കൂലി’ റീലീസ് ദിനത്തിൽ എല്ലാ ശാഖകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്