Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Ravindran Master's Real Toughest Songs : ഹരിമുരളീരവം പാടാൻ വെറും മൂന്നു ദിവസത്തെ കഷ്ടപ്പാട് മതിയെന്നാണ് ഹരീഷിന്റെ പക്ഷം. എന്നാൽ നിറങ്ങളേ പാടൂ... ഗാനം പാടാൻ പറഞ്ഞാൽ വലഞ്ഞു പോകും.
ഹരിമുരളീരവം … മലയാള സിനിമാഗാനത്തിലെ ഒരു ബാലികേറാമല എന്ന് ആളുകൾ വിശേഷിപ്പിക്കുന്ന രവീന്ദ്രസംഗീതത്തിന്റെ കഠിന വഴി… ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവിന്ദ്രൻ മാസ്റ്റർ ഈണം പകർന്ന് യേശുദാസ് അനശ്വരമാക്കിയ ഈ ഗാനം ഗായകർക്ക് എന്നും ഒരു വെല്ലുവിളിയാണ്. തുടക്കം പാടി ഒപ്പിച്ചാലും ആ മധുമൊഴി രാധയിൽ തട്ടി വീഴുമെന്നാണ് വിശ്വാസം.
ശരിക്കും അതിലും കഠിനമായ പാട്ടുകൾ രവീന്ദ്രൻ മാസ്റ്റർ ചെയ്തിട്ടില്ലേ…. കേൾക്കുമ്പോൾ തീർത്തും ലളിതമായി തോന്നാവുന്ന എന്നാൽ പാടി പൂർണമാക്കാൻ പറ്റാത്ത അത്രയും സ്വരസങ്കീർണകൾ ഉള്ള പാട്ടുകൾ നമ്മുടെ എല്ലാം ശ്രദ്ധയിൽ പെടാതെ ഒളിഞ്ഞു കിടപ്പുണ്ട്. മൂവി വേൾഡ് മീഡിയ ഗ്ലോബലിനു നൽകിയ അഭിമുഖത്തിൽ പ്രശസ്തഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഇതിനെപ്പറ്റി വ്യക്തമാക്കുന്നു.
Also Read:ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
നിങ്ങൾ ഹരിമുരളീരവം പറയൂ മൂന്നു ദിവസം മതി ശരിയായി പാടാൻ… പക്ഷെ ഇത്…
ഹരിമുരളീരവം പാടാൻ വെറും മൂന്നു ദിവസത്തെ കഷ്ടപ്പാട് മതിയെന്നാണ് ഹരീഷിന്റെ പക്ഷം. എന്നാൽ നിറങ്ങളേ പാടൂ… ഗാനം പാടാൻ പറഞ്ഞാൽ വലഞ്ഞു പോകും. അത്രമേൽ സങ്കീർണമാണ് അതിന്റെ സംഗതികൾ എന്ന് ഹരീഷ് പറയുന്നു. അതിനൊപ്പം തന്നെ ആരാലും ശ്രദ്ധിക്കാത്ത എന്നാൽ ഏറെ വിരളവും സങ്കീർണമവുമായ രേവഗുപ്തി രാഗത്തിലുള്ള ഗാനങ്ങളെപ്പറ്റിയും ഹരീഷ് പറയുന്നു.
രവീന്ദ്രൻ മാസ്റ്ററ്‍ ഈ രാഗത്തെ എത്ര സുന്ദരമായി ഉപയോഗിച്ചിരിക്കുന്നു എന്നും ഹരീഷ് വ്യക്തമാക്കുന്നുണ്ട്. മലയാളത്തിൽ മറ്റ് സിംപിൾ പക്ഷെ പവർഫുൾ ഗാനങ്ങൾ ഇനിയുമുണ്ട്. സൂര്യഗായത്രിയിലെ തംബുരു കുളിൽ ചൂടിയോ പോലെയുള്ള ഗാനങ്ങൾ മറഞ്ഞിരിക്കുന്ന രത്നങ്ങൾ പോലെയാണ്. അതെല്ലാം അറിയുകയും ആസ്വദിക്കുകയും ഉൾക്കൊള്ളുകയും വേണം…