AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sithara Krishnakumar: സംഗീത റിയാലിറ്റി ഷോകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരാണോ ? സിത്താര പറയുന്നത് കേൾക്കൂ…!

Dreaming of Reality Show Fame? Singer Sithara Krishnakumar Shares Some Golden Advice: ഞാൻ ലളിതാഗാന മത്സരത്തിനൊക്കെ സ്റ്റേജിൽ കയറിയാൽ, അച്ഛൻ അടുത്ത പറമ്പിലൊക്കെ പോയി നിൽക്കും. അത്രയ്ക്ക് ടെൻഷനാണ്. അമ്മയാണ് അൽപ്പം ധൈര്യം ഒക്കെ കാണിച്ച് നിൽക്കുക. അച്ഛൻ്റെ മനസ്സിൽ ഇപ്പോഴും ഞാൻ ചെറിയ കുട്ടിയാണ്

Sithara Krishnakumar: സംഗീത റിയാലിറ്റി ഷോകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരാണോ ? സിത്താര പറയുന്നത് കേൾക്കൂ…!
സിത്താര കൃഷ്ണകുമാർImage Credit source: Facebook Sithara
Sumeesh T Unneen
Sumeesh T Unneen | Updated On: 21 Jul 2026 | 05:49 PM

നമ്മൾ മലയാളികളെ ഏറെ സ്വാധീനിച്ചിട്ടുള്ള ഗായികയാണ് സിത്താര കൃഷ്ണകുമർ. അതിന് കാരണവുമുണ്ട്. പല ഗായകർക്കും എപ്പോഴും അവരുടേതായ ഒരു ഏരിയ ഉണ്ടാകും. ചിലർ മെലഡിയിലായിരിക്കും കൂടുതൽ നന്നാവുക. മറ്റു ചിലർ ഫാസ്റ്റ് നമ്പരുകളിൽ. എന്നാൽ സിത്തരയുടെ സംഗീതത്തിന് അത്തരം പരിധികളില്ല. ഏത് തരം സംഗീതമാണെങ്കിലും അത് മെലഡിയാകട്ടെ, ഫാസ്റ്റ് നമ്പരുകളാകട്ടെ, ഇനി ക്ലാസിക്കൽ സോങ്ങുകളാകട്ടെ അതെല്ലാം സിത്താരയുടെ ശബ്ദത്തിൽ ഭദ്രമാണ്.

മലയാളികളുടെ പ്രിയ ഗായിക ഇപ്പോൾ തൻ്റെ സംഗീത അനുഭവങ്ങളും പുതിയ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ്. കുട്ടിക്കാലത്തെ മത്സരങ്ങളെ കുറിച്ചും, തൻ്റെ മാതാപിതാക്കളെ കുറിച്ചും. ഇപ്പോഴത്തെ റിയാലിറ്റി ഷോകളെ കുറിച്ചുമെല്ലാം താരം മസസ്സ് തുറന്ന് സംസാരിക്കുന്നുണ്ട്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് സിത്താര വിശേഷങ്ങൾ പങ്കുവക്കുന്നത്. ചെറുപ്പത്തിൽ ലളിതഗാന മത്സരങ്ങൾക്കെല്ലാം സ്റ്റേജിൽ കയറുമ്പോൾ തൻ്റെ അച്ഛന് വലിയ ടെൻഷനായിരുന്നു എന്ന് സിത്താര പറയുന്നു. ഇപ്പോഴും സ്റ്റേജ് ഷോകൾ കഴിഞ്ഞെത്തുമ്പോൾ അതിനെ കുറിച്ച് ചോദിക്കുമെന്നും തൻ്റെ ലൈവ് ഷോയുടെ വീഡിയോകൾ അച്ഛൻ കാണാറുണ്ടെന്നും സിത്താര പറയുന്നു.

“ഞാൻ ലളിതാഗാന മത്സരത്തിനൊക്കെ സ്റ്റേജിൽ കയറിയാൽ, അച്ഛൻ അടുത്ത പറമ്പിലൊക്കെ പോയി നിൽക്കും. അത്രയ്ക്ക് ടെൻഷനാണ്. അമ്മയാണ് അൽപ്പം ധൈര്യം ഒക്കെ കാണിച്ച് നിൽക്കുക. അച്ഛൻ്റെ മനസ്സിൽ ഇപ്പോഴും ഞാൻ ചെറിയ കുട്ടിയാണ്. സ്റ്റേജ് ഷോകൾ ഒക്കെ കഴിഞ്ഞു വന്നാൽ ആളുകൾ ഒക്കെ എന്തു പറഞ്ഞു’ എന്നൊക്കെ ഇപ്പോഴും ചോദിക്കും’ സിത്താര പറഞ്ഞു. പുതിയ പാട്ടുകൾ അച്ഛനെയും അമ്മയെയൂം കേൾപ്പിക്കാറുണ്ട്. അവർ ഇടക്ക് വരുമ്പോൾ കാറിൽ യാത്ര ചെയ്യുന്ന സമയത്തൊക്കെ ഒരോന്നായി പ്ലേ ചെയ്യും. പാട്ടുകൾ കേട്ട് ഇരുവരും അഭിപ്രായങ്ങൾ പറയാറുണ്ട് എന്നും സിത്താര പറയുന്നു.

Also Read: Shwetha Menon:12 വർഷമായി രാജ്യം ഭരിക്കുന്ന പാർട്ടിക്ക് കേരളത്തിൽ എന്റെ സഹായം വേണോ ? AMMA യുടെ തലപ്പത്ത് അവർ വരില്ല! ശ്വേതാ മേനോൻ

റിയാലിറ്റി ഷോകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരൊടും ചില കാര്യങ്ങൾ പറയുന്നുണ്ട് സിത്താര. അതിലെ നല്ല കാര്യങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്നും. സ്വന്തം സംഗീതത്തെ കണ്ടെത്താൻ ശ്രമിക്കണമെന്നുമാണ് റിയാലിറ്റി ഷോകളിലെ വിധികർത്താവ് കൂടിയായ സിത്താരയുടെ നിർദ്ദേശം.

“വളരെ രസകരമായ ഒരു കാലമായിരിക്കും അത്. ഒരുപാട് തരത്തിലൂള്ള പാട്ടുകൾ നിരന്തരം പാടേണ്ടി വരും, അതിനായി നിരവധി തവണ പ്രാക്ടീസ് ചെയ്യെണ്ടിവരും. അങ്ങനെ പാടി പാടി ശബ്ദം തെളിയും. അത് ഒരു വലിയ കാര്യമാണ്. എന്നാൽ അത് കഴിഞ്ഞ ശേഷം സ്വന്തം സംഗീതത്തെ റീ ഡിഫൈൻ ചെയ്യേണ്ടതുണ്ട്. കാരണം അതുവരെ മറ്റുള്ള ഗായകർ പാടിയ പാട്ടുകളാണ് പാടുന്നത്. സ്വന്തം സംഗീതം എന്താണെന്ന് കണ്ടെത്തുന്നതിനുള്ള ഒരു സ്പേസ് നൽകണം” സിത്താര പറയുന്നു. റിയാലിറ്റി ഷോകളിലും ഫാൻ ഫൈറ്റുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ഉണ്ടാകും. പല അഭിപ്രായങ്ങളും കേട്ടേക്കാം അതൊന്നും ഉള്ളിലേക്ക് എടുക്കാതിരുന്നാൽ മതി. സ്വന്തം കഴിവിനെ തേച്ചുമിനുക്കാനുള്ള ഒരു അവസരമാണ് റിയാലിറ്റി ഷോകൾ എന്നും സിത്താര കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

English Summary

Renowned Malayalam playback singer Sithara Krishnakumar recently shared insights into her musical journey and offered valuable advice for music reality show aspirants. While fondly recalling her parents’ support during her childhood competitions, she advised upcoming singers to use reality shows to hone their vocal skills. She emphasized the importance of ignoring negativity like fan fights and urged singers to eventually step away from covers to discover their own unique musical identity.

Follow Us