Sneha Sreekumar: ‘എന്റെ ശ്രീയെ എനിക്കറിയാം, കരയാന്‍ തയ്യാറല്ല, കേസ് ജയിച്ചിട്ട് ഒരു വരവ് വരും’
Sneha Sreekumar responds to allegations against her husband: സുഹൃത്തിനെക്കുറിച്ചാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ വരുന്നതെങ്കിലും പ്രതികരിക്കും. അത് കൃത്യമായ ആരോപണമായിരുന്നെങ്കില്‍ പ്രതികരിക്കില്ലായിരുന്നു. കേസ് ജയിച്ചിട്ട് തിരിച്ച് ഒരു വരവ് വരുമെന്ന് പറഞ്ഞാല്‍ വന്നിരിക്കും. അതില്‍ മാറ്റമില്ലെന്നും സ്‌നേഹ ശ്രീകുമാര്‍
നടന് എസ്പി ശ്രീകുമാറിനെതിരെ സഹനടി ഉന്നയിച്ച ആരോപണം തെറ്റാണെന്ന് തെളിയിക്കുമെന്ന് ഭാര്യയും നടിയുമായ സ്‌നേഹ ശ്രീകുമാര്‍. കേസ് ധീരമായി നേരിടുമെന്നും, ശ്രീകുമാര്‍ നിരപരാധിയാണെന്ന് തനിക്ക് അറിയാമെന്നും സ്‌നേഹ വ്യക്തമാക്കി. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന്റെ പോഡ്കാസ്റ്റിലാണ് സ്‌നേഹ മനസ് തുറന്നത്.
”എന്റെ ശ്രീയെ എനിക്കറിയാം. സത്യം എന്താണെന്നും അറിയാം. നമ്മള്‍ നിയമപരമായി നേടണമെന്ന് ശ്രീയോട് പറഞ്ഞു. കേസുമായി മുന്നോട്ടുപോവുകയാണ്. ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യത്തിലും കരയാന്‍ തയ്യാറല്ല. ധീരമായിട്ട് നേരിടാന്‍ തന്നെയാണ് തീരുമാനം. ഈ കേസില്‍ ശ്രീ നിരപരാധിയാണെന്ന് 100 ശതമാനം തനിക്കറിയാം. ആരെയും രക്ഷപ്പെടാന്‍ സമ്മതിക്കില്ല”-സ്‌നേഹ പറഞ്ഞു.
ശ്രീകുമാര്‍ തന്റെ ഭര്‍ത്താവായതുകൊണ്ട് മാത്രമല്ല ഈ കേസിനെക്കുറിച്ച് പ്രതികരിക്കുന്നത്. തന്റെ സുഹൃത്തിനെക്കുറിച്ചാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ വരുന്നതെങ്കിലും പ്രതികരിക്കും. അത് കൃത്യമായ ആരോപണമായിരുന്നെങ്കില്‍ പ്രതികരിക്കില്ലായിരുന്നു. കേസ് ജയിച്ചിട്ട് തിരിച്ച് ഒരു വരവ് വരുമെന്ന് പറഞ്ഞാല്‍ വന്നിരിക്കും. അതില്‍ മാറ്റമില്ലെന്നും സ്‌നേഹ ശ്രീകുമാര്‍ വ്യക്തമാക്കി.




Also Read: ‘പിന്നോട്ടില്ല,അവരാണ് ഇത് തുടങ്ങിവെച്ചത്; അവസാനം കാണുന്നത് വരെ മുന്നോട്ട് തന്നെ പോകും’
‘അയ്യോ, എന്റെ ഭര്‍ത്താവ് അങ്ങനെയല്ല’ എന്നൊക്കെ കരഞ്ഞ് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് വ്യക്തമായ തീരുമാനമുണ്ട്. അത് കോടതിയില്‍ തന്നെ തീര്‍ക്കും. കേസ് ഇപ്പോള്‍ ഏതാണ്ട് ഒരു തീരുമാനത്തിലാണ്. തിരിച്ചും കേസ് കൊടുക്കാം. കേസ് വന്നത് വാര്‍ത്താ ചാനലില്‍ നിന്നാണ് അറിയുന്നത്. അവധി ദിവസങ്ങളുണ്ടായിരുന്നതിനാല്‍ അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് അന്ന് ജാമ്യം കിട്ടിയത്. ജാമ്യം കിട്ടിയതിന് ശേഷം മാത്രമാണ് ഇനിയെന്ത് എന്ന് ചിന്തിക്കാനായത്. തെളിയിക്കാനുള്ള സ്ഥലം കോടതിയാണ്. അത് തെളിയിച്ചിരിക്കുമെന്നും സ്‌നേഹ ശ്രീകുമാര്‍ പറഞ്ഞു.