AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘ഊഹം തെറ്റിയില്ല’; ഗർഭിണിയാണെന്ന് വിശേഷം പങ്കുവച്ച് ദിയ കൃഷ്ണ

Diya Krishna Pregnancy Announcement: ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. മൂന്ന് മാസമായെന്നും സ്കാനിങ്ങിനു ശേഷം വിവരം പുറത്തുപറയാമെന്ന് കരുതിയാണ് ഇതുവരെ രഹസ്യമാക്കി വെച്ചതെന്നും ദിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്.

Diya Krishna: ‘ഊഹം തെറ്റിയില്ല’; ഗർഭിണിയാണെന്ന് വിശേഷം പങ്കുവച്ച് ദിയ കൃഷ്ണ
ദിയ കൃഷ്ണImage Credit source: instagram
Sarika KP
Sarika KP | Updated On: 10 Jan 2025 | 04:35 PM

ഏറെ ആരാധകരുള്ള പ്രിയ താരമാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിൻ്റെ മകളുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കവച്ച് എത്തിയിരിക്കുകയാണ് താരം. താൻ ​ഗർഭിണിയാണെന്നും എല്ലാവരുടെയും അനുഗ്രഹം കൂടെയുണ്ടാവണമെന്നും ദിയ പറയുന്നു. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. മൂന്ന് മാസമായെന്നും സ്കാനിങ്ങിനു ശേഷം വിവരം പുറത്തുപറയാമെന്ന് കരുതിയാണ് ഇതുവരെ രഹസ്യമാക്കി വെച്ചതെന്നും ദിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്.

‘ഞങ്ങളുടെ കണ്‍മണിയെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. നിങ്ങളില്‍ ചിലരൊക്കെ നേരത്തെ തന്നെ ഊഹിച്ചിരുന്നു. അതെ നിങ്ങളുടെ ഊഹം ശരിയാണ്. മൂന്നാം മാസത്തിലെ സ്‌കാനിങ്ങ് വരെ ഇത് രഹസ്യമാക്കി വെക്കണമെന്നുണ്ടായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം കൂടെയുണ്ടാവണം. ടീം ബോയ് ആണോ ടീം ഗേളാണോ. എന്തെങ്കിലും ഊഹങ്ങളുണ്ടോ’, ദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Also Read: ‘ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയെ തകർക്കുവാൻ രാഹുൽ പുറപ്പെടുമോ?’; വിമർശനവുമായി നടി ശ്രീയ രമേശ്

 

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)

ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്. പ്ര​ഗ്നൻസി റിവീലിങ് ഫോട്ടോഷൂട്ടിൽ പ്രത്യേകം ഡിസൈൻ ചെയ്യിപ്പിച്ച ബ്ലാക്ക് സ്ലീവ് ലെസ് ​ഗൗണായിരുന്നു ദിയ ധരിച്ചത്. കൃഷ്ണ കുമാർ കുടുംബത്തിലേക്ക് എത്താൻ പോകുന്ന പുതിയ അതിഥിയെ കാണാൻ കാത്തിരിക്കുന്നുവെന്നാണ് ഒരു കമന്റ്. ദൈവം കൂടെ ഉണ്ടാവട്ടെ. നല്ലൊരു കുഞ്ഞുവാവയെ തന്ന് ദൈവം അനുഗ്രഹിക്കട്ടെ, എന്നീങ്ങനെ നീളുന്നു കമന്റുകൾ. കുഞ്ഞിനെ കാണാൻ കാത്തിരിക്കുന്നുവെന്നാണ് ദിയയുടെ വീഡിയോ ഷെയർ ചെയ്ത് അഹാന കൃഷ്ണ കുറിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. അശ്വിൻ ​ഗണേഷാണ് ഭർത്താവ്. ഇരുവരും ദീർഘകാലസുഹൃത്തുക്കളായിരുന്നു. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് അശ്വിൻ. ഇരുവരുടെയും വിവാഹങ്ങളും മറ്റ് വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നടനായ കൃഷ്ണകുമാർ – സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹൻസികയുമാണ് സഹോദരിമാർ. അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ദിയ കൃഷ്ണ ​ഗർഭിണിയെന്ന തരത്തിലുള്ള വാർത്തകൾ പരന്നിരുന്നു. ആരാധകർ തന്നെയാണ് ദിയയുടെ ശരീരത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റങ്ങൾ ശ്രദ്ധിച്ച് ​ഗർഭിണിയാണെന്ന് പ്രവചിച്ചത്.

ഇതിനു പുറമെ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താ ദിയ ഗർഭിണിയാണോയെന്ന് കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാൽ ഇതിനൊന്നും കൃത്യമായി മറുപടി ദിയ നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും ഹണിമൂണിനായി ലണ്ടൻ യാത്ര നടത്തിയിരുന്നു. ഇതിനിടെയിലും താരം ​ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ ഉയർന്നിരുന്നു.