Influencer Ichchappi: ‘എന്റെ ജീവിതത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം’; ജീവിതപങ്കാളിയെ പരിചയപ്പെടുത്തി ഇച്ചാപ്പി

Ichappee Aka Sreelakshmi Announces Engagement: ജീവിതപങ്കാളിയാകാൻ പോകുന്ന വ്യക്തിയെ ഔദ്യോഗികമായി പരിചയപ്പെടുത്തിയായിരുന്നു ഇച്ചാപ്പിയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്. ഇരുൾ മൂടിയ തന്റെ ജീവിത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം എന്ന് പറഞ്ഞാണ് ഇച്ചാപ്പി കുറിച്ചത്.

Influencer Ichchappi: എന്റെ ജീവിതത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം;  ജീവിതപങ്കാളിയെ പരിചയപ്പെടുത്തി ഇച്ചാപ്പി

Ichappee Aka Sreelakshmi

Published: 

04 Oct 2025 | 11:54 AM

സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ഇൻഫ്ളുവൻസർ ‘ഇച്ചാപ്പി’ എന്ന ശ്രീലക്ഷ്മി. ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഇച്ചാപ്പി പിന്നീട് സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന കാഴ്ചയാണ് കണ്ടത്. ദാരിദ്രവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ഇച്ചാപ്പിയുടെ തുടക്കകാലം. ഇക്കാര്യം പലപ്പോഴും ഇച്ചാപ്പി തന്നെ തുറന്നപറഞ്ഞിട്ടുണ്ട്.ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, പിന്നീട് 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഇച്ചാപ്പിയെ പ്രശംസിച്ച് . പേളി മാണി അടക്കമുള്ള സെലിബ്രിറ്റികളും രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

ജീവിതപങ്കാളിയാകാൻ പോകുന്ന വ്യക്തിയെ ഔദ്യോഗികമായി പരിചയപ്പെടുത്തിയായിരുന്നു ഇച്ചാപ്പിയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്. ഇരുൾ മൂടിയ തന്റെ ജീവിത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം എന്ന് പറഞ്ഞാണ് ഇച്ചാപ്പി കുറിച്ചത്. തനിക്ക് ഒരു അമ്മയെയും പപ്പയെയും കൂടി കിട്ടിയെന്നും നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും തങ്ങളുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷിക്കുന്നുവെന്ന് കുറിച്ചായിരുന്നു ഇച്ചാപ്പിയുടെ പോസ്റ്റ്. സൗരവ് എന്നാണ് പ്രതിശ്രുധ വരന്റെ പേര് . സൗരവിനും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തുന്നത്.

Also Read:‘അമ്മായിയമ്മ എന്നൊക്കെ പറഞ്ഞാൽ എന്നെ ഓടിച്ചിട്ടിടിക്കും, അമ്മ എന്നേ പറയാവൂ; ഒരുത്തനെയും ബോധിപ്പിക്കേണ്ട’; അർജുൻ‌ സോമശേഖർ

 

കുറിപ്പിന്റെ പൂർണ രൂപം

ഇന്ന് ഞാൻ നിങ്ങൾക്ക് മുൻപിൽ ഒരാളെ പരിചപ്പെടുത്താൻ പോവുകയാണ്. എപ്പഴോ ഇരുൾ മൂടിയ എന്റെ ജീവിത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം അതെന്നെ ഇരുട്ടിൽ നിന്നും മോചിപ്പിച്ചു…എന്റെ സ്വപ്‌നങ്ങളിലേക്ക് വീണ്ടും പറന്നുയരുവാനായി എനിക്ക് കരുത്തുറ്റ ചിറകുകൾ നൽകി ഞാൻ കണ്ട കിനാക്കളൊക്കെ യാഥാർഥ്യമാക്കാൻ എന്നോട് കൂടെ നിന്നു.എനിക്കത് ഞാൻ ആഗ്രഹിച്ചതിനേക്കാൾ സ്നേഹവും സംരക്ഷണവും നൽകി അതെനിക്ക് നൽകുന്ന അളവുറ്റ സ്നേഹവും കരുതലും കാണുമ്പോൾ ഇത്രയും മനോഹരമായ ഹൃദയമുള്ള മനുഷ്യരുണ്ടോ…? അല്ലെങ്കിൽ അതൊരു മനുഷ്യൻ തന്നെയാണോയെന്ന് ഞാൻ വിസ്മയിച്ചു അതേ…അത് മനുഷ്യൻ തന്നെയാണ്…നന്മ നിറഞ്ഞതും കളങ്കമില്ലാത്തതുമായ ഒരു ഹൃദയത്തിനുടമ, ഇന്ന് ആ ഒരാൾ ഈ ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്.. അതാണ്‌ എന്റെ അപ്പു @_sourav__k ഇനി അങ്ങോട്ട്‌ ഞങ്ങൾ ഒരുമിച്ചായിരിക്കും…അപ്പു മാത്രമല്ല, എനിക്ക് ഒരു അമ്മയേം പപ്പയേം കൂടി കിട്ടി ഒരു കുഞ്ഞനിയനേം…നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ സ്വന്തം ഇച്ചാപ്പി……….. Thank you so much chettaa @abhi_maneu_prasad ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ നിമിഷം പകർത്തിയതിന്

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി