Farzana Palathingal: ബാലന്റെ അമ്മയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, അവാര്‍ഡ് ഉറപ്പെന്ന് കമന്റുകള്‍, ആരാണ് ഫര്‍സാന പാലത്തിങ്കല്‍?

Balan Movie Trailer : മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തിലെത്തുന്ന ബാലന്‍ എന്ന ചിത്രത്തെപ്പറ്റിയാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നത്. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍, പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നിരവധി സര്‍പ്രൈസുകള്‍ ഒരുക്കിവച്ചിരിക്കുന്ന വിരുന്ന് തന്നെയാണ്.

Farzana Palathingal: ബാലന്റെ അമ്മയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, അവാര്‍ഡ് ഉറപ്പെന്ന് കമന്റുകള്‍, ആരാണ് ഫര്‍സാന പാലത്തിങ്കല്‍?

Balan Movie Trailer

Published: 

07 Jun 2026 | 10:32 PM

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തിലെത്തുന്ന ബാലന്‍ എന്ന ചിത്രത്തെപ്പറ്റിയാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നത്. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍, പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നിരവധി സര്‍പ്രൈസുകള്‍ ഒരുക്കിവച്ചിരിക്കുന്ന വിരുന്ന് തന്നെയാണ്. ചിദംബരത്തിന്റെ സംവിധാനവും ജിത്തു മാധവന്റെ കഥയും സുഷിന്‍ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ക്യാമറയും മിന്നായം പോലെ വന്നുപോകുന്ന ടോവിനോയും പോലീസ് വേഷത്തിലെത്തുന്ന സംവിധായകന്‍ ഗിരീഷ് എ.ഡിയും, ആകെ മൊത്തം ത്രില്ലടിപ്പിക്കുകയാണ് ട്രെയിലര്‍.

പക്ഷേ ഇതിനെല്ലാം പുറമെ എല്ലാവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് ട്രെയിലറിലുടനീളം നിറഞ്ഞ് നില്‍ക്കുന്ന അമ്മയും മകനും. അവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെന്ന് എന്തായാലും ഉറപ്പാണ്. അമ്മയായി എത്തുന്ന പുതുമുഖ നടിയെ തേടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ട്രെയിലറിന്റെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ അധികവും അമ്മയായി അഭിനയിച്ചിരിക്കുന്ന നടിയുടെ പ്രകടനത്തെക്കുറിച്ചാണ്.

ആരാണ് ആ നടി?

പ്രേക്ഷകര്‍ തിരയുന്ന ആ നടി മുംബൈയില്‍ നിന്നുള്ള ഫര്‍സാന പാലത്തിങ്കല്‍ ആണ്. മലയാളിയാണെങ്കിലും ദുബായിലാണ് ഫര്‍സാന വളര്‍ന്നത്. അവിടുത്തെ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒക്കുപ്പേഷ്ണല്‍ തെറാപ്പിയില്‍ ബിരുദം നേടി. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും ഒക്യുപ്പേഷ്ണല്‍ തെറാപ്പിസ്റ്റുമായ അവര്‍ മ്യൂസിക് ആല്‍ബത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിവിയ, മക്‌ഡൊണാള്‍ഡ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായും അവര്‍ എത്തിയിട്ടുണ്ട്. പഠനകാലത്ത് തന്നെ ഫര്‍സാന നാടക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

ട്രെയിലര്‍ കാണാം:

അവാര്‍ഡ് ഉറപ്പെന്ന് പ്രേക്ഷകര്‍

അദ്യമായാണ് മലയാളികളുടെ മുന്നിലേക്ക് എത്തുന്ന ഫര്‍സാനയുടെ ട്രെയിലറിലെ പെര്‍ഫോമന്‍സ് വച്ചുതന്നെ അവര്‍ക്ക് അവാര്‍ഡ് ഉറപ്പിക്കുകയാണ് പ്രേക്ഷകര്‍. അത്ര സൂക്ഷ്മമായിട്ടാണ് അവര്‍ ഓരോ ഫ്രെയ്മിലും പെര്‍ഫോം ചെയ്തിരിക്കുന്നത്. ഡയലോഗ് ഡെലിവറിയും എക്‌സ്പ്രഷനും ഒന്നിനൊന്ന് മെച്ചം.

Also Read: സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍

ഒരു പ്രേക്ഷകന്റെ കമന്റ് ഇങ്ങനെ- ‘ഇജ്ജാതി മൈക്രോ എക്‌സ്പ്രഷന്‍ ആയിരുന്നു ഓരോ സീനിലും… കുറെ തപ്പി നോക്കി… ഇവരുടെ പേരുപോലും ആര്‍ക്കും അറിയില്ല… ആരാണ് ഇവര്‍? മറ്റ് സിനിമകള്‍ ഏതൊക്കെ ആണ്. ആദ്യ പടത്തില്‍ തന്നെ നമുക്കാ അവാര്‍ഡ് ഒക്കെ അങ്ങ് ഉറപ്പിക്കുവല്ലേ…’ ചിത്രത്തില്‍ ഫര്‍സാനയുടെ മകനായി എത്തുന്ന ബാലതാരം ആദിശേഷന്റെ പ്രകടനത്തെയും ട്രെയിലര്‍ കണ്ടവര്‍ അഭിനന്ദിക്കുന്നുണ്ട്. കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആവേശം, രോമാഞ്ചം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ജിത്തു മാധവനാണ് തിരക്കഥ തയ്യാക്കിയിരിക്കുന്നത്. ജൂണ്‍ 19 നാണ് സിനിമ റിലീസ് ചെയ്യുക.

English Summary

The upcoming Malayalam movie ‘Balan’, directed by Chidambaram, has created a massive buzz online following the release of trailer. The biggest talking point has been the incredible perfomance of the mother-son- duo.The actress has been identified as Farzana Palathingal, mumbai based theatre artist and model.

Follow Us
Related Stories
സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍
Raghav Lawrence: വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും
Salim Kumar: ‘അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു’; സലിം കുമാർ എന്ന പേര് വന്നത് ഇങ്ങനെ…
Actor Salim Kumar: ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു
ഞാന്‍ പേടികൊണ്ട് കോണ്‍ഗ്രസുകാരനായ ആള്‍, കൂടുതല്‍ സ്‌നേഹിച്ചത് ഇടതുപക്ഷക്കാര്‍; സലീം കുമാര്‍ അന്ന് പറഞ്ഞത്
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍, മറക്കാനാകാത്ത പ്രകടനങ്ങള്‍; സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
വെളുത്ത അരിയാണോ മട്ട അരിയോണോ നല്ലത്?
നോര്‍വേ ചെസ് കിരീടം സ്വന്തമാക്കിയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്നത്
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ