Sai Krishna: ‘മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കും മുൻപ് സ്വന്തം ജീവിതം നോക്കുക’; സായ് കൃഷ്ണയ്ക്ക് വിമർശനം

Social Media Criticize Sai Krishna: സജ്നയെയും റസൂൽ പൂക്കുട്ടിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശമാണ് സായ് കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ നടത്തിയത്.റസൂൽ പൂക്കുട്ടിയെ കർമ്മ ബാധിക്കും. ഇതിന്റെ പേരിൽ റസൂൽ പൂക്കുട്ടി എന്നോട് എന്ത് പുകിലിന് വന്നിട്ടും കാര്യമില്ല. റസൂൽ പൂക്കുട്ടിയെ കർമ്മ ബാധിക്കുമെന്നും ഇതിന്റെ പേരിൽ റസൂൽ പൂക്കുട്ടി എന്നോട് എന്ത് പുകിലിന് വന്നിട്ടും കാര്യമില്ലെന്നുമുള്ള തരത്തിൽ വെല്ലുവിളിയുയർത്തിയാണ് സായ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Sai Krishna: മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കും മുൻപ് സ്വന്തം ജീവിതം നോക്കുക; സായ് കൃഷ്ണയ്ക്ക് വിമർശനം

Sai Krishna, Sajna Noor

Updated On: 

26 Apr 2026 | 01:06 PM

മുൻ ബി​ഗ് ബോസ് താരം സജ്ന നൂറിൻ്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. സജ്ന നൂറും ഫിറോസ് ഖാനും തമ്മിൽ വേർപിരിഞ്ഞതുമായി ബന്ധപ്പെട്ട ചില പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. അതിനിടെ സംഭവത്തിൽ ചില പരാമർശങ്ങൾ നടത്തിയ യൂട്യൂബർ സായ് കൃഷ്ണയ്ക്കെതിരെ (Sai Krishna) വലിയ വിമർശനമാണ് ഇപ്പോൾ ലഭിക്കുന്നത്. സജ്ന (sajna noor) ഒരു പ്രമുഖ വ്യക്തിയുമായി പ്രണയത്തിലാണ് എന്നും റസൂൽ പൂക്കുട്ടിയാണ് ഈ വ്യക്തിയെന്നുമായിരുന്നു സായ് കൃഷ്ണയുടെ ആരോപണം.

സജ്നയെയും റസൂൽ പൂക്കുട്ടിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശമാണ് സായ് കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. റസൂൽ പൂക്കുട്ടിയെ കർമ്മ ബാധിക്കുമെന്നും ഇതിന്റെ പേരിൽ റസൂൽ പൂക്കുട്ടി എന്നോട് എന്ത് പുകിലിന് വന്നിട്ടും കാര്യമില്ലെന്നുമുള്ള തരത്തിൽ വെല്ലുവിളിയുയർത്തിയാണ് സായ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ALSO READ: എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്, എന്ത് മോശമാണ്; ആഞ്ഞടിച്ച് സജ്‍ന നൂർ

സായ് കൃഷ്ണയുടെ വാക്കുകൾ

റസൂൽ പൂക്കുട്ടിയെ കർമ്മ ബാധിക്കും. ഇതിന്റെ പേരിൽ റസൂൽ പൂക്കുട്ടി എന്നോട് എന്ത് പുകിലിന് വന്നിട്ടും കാര്യമില്ല. അങ്ങനെ വന്നാൽ ഇതിലും വലിയ ആളുകളോട് പുകിലിന് പോയ ആളാണ് ഞാൻ. റസൂൽ പൂക്കുട്ടിയും സജ്നയും തന്റെ നാട്ടിലെ ഒരാളെ ഉപദ്രവിച്ചിട്ടുണ്ട്. അതിന്റെ കർമ്മ ഉറപ്പായും അവർക്ക് കിട്ടും എന്നായിരുന്നു സായ് കൃഷ്ണ പറഞ്ഞത്.

സായ് കൃഷ്ണയ്ക്ക് വിമർശനം

സംഭവം വൈറലായതോടെ സായ് കൃഷ്ണയ്ക്ക് നേരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. വീഡിയോയുടെ കമന്റ് ബോക്സിൽ വ്യാപക വിമർശനമാണ് വരുന്നത്. എന്തിന് മറ്റൊരാളുടെ സ്വകാര്യതയിൽ ഒളിഞ്ഞ് നോക്കുന്നതെന്നാണ് മിക്കവരും കമൻ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവന്റെ ജീവിതത്തിൽ എത്തി നോക്കുന്നതും അതിനെ വിലയിരുത്തന്നതും ഒരു ജോലി ആണോ. അങ്ങനെയെങ്കിൽ അത് ഇപ്പഴാ അറിയാൻ കഴിഞ്ഞത്.. പണി എടുത്ത് ജീവിക്ക്, വേറെ പണിയെടുത്തു ജീവിക്കക്കൂ.. കണ്ടവന്റെ സ്വകാര്യ ജീവിതം കയ്യിട്ടുവാരി പണം ഉണ്ടാക്കിയാൽ ഈ തള്ളിമറിക്കുന്ന ‘കർമ’ നിനക്കും കിട്ടും എന്നിങ്ങനെ നിരവധി കമൻ്റുകളാണ് സായിയുടെ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.

നിങ്ങൾക്ക് ഇതൊരു ജോലിയാണ്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കി അതൊലെ കുറ്റവും കുറവും നോക്കി അവര് പറഞ്ഞത് തന്നെ വീണ്ടും വന്നു സ്വന്തം ചാനലിൽ പറയുന്നു. പണ്ട് പാടവരമ്പത്തും ചായക്കടയിലും ഒക്കെ പറഞ്ഞിരുന്ന പരദൂഷണങ്ങളും ഏഷണികളുമായിരുന്നു ഇന്ന് അതൊരു ജോലിയാക്കി മാറ്റിയ കുറച്ച് ആളുകൾ. നിന്റെ ലൈഫ് ഇപ്പോൾ സ്മൂത്ത് ആയി പോവുന്നു എന്ന് നിനക്ക് തോന്നാം. നിന്റെ ജീവിതത്തിലും എന്തെങ്കിലുമൊക്കെ സംഭവിക്കില്ല എന്നൊന്നും പറയാൻ പറ്റില്ലാലോ. അപ്പോ നീയും പറയരുത് എത്തി നോക്കല്ലേ എന്ന്, എല്ലാരും റിപ്പോർട്ട്‌ അടിക്കുക… എന്നിങ്ങനെ ധാരാളം കമന്റുകളാണ് വരുന്നുത്.

സജ്ന നൂർ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ

Follow Us
Related Stories
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു