Kerala State Film Awards: അവർ അനുഭവിച്ചതിനുള്ള അംഗീകാരമായിട്ടാണ് പുരസ്കാരത്തെ കണക്കാക്കുന്നത് – സൗബിൻ
Soubin Shahir Best Character Actor: അദ്ദേഹത്തിൻ്റെ പ്രകടനം മികച്ചതാണെന്ന് ജൂറി വിലയിരുത്തി. സൗബിൻ ഷാഹിർ ഈ പുരസ്‌കാരം സിദ്ധാർത്ഥ് ഭരതനുമായി പങ്കിടുകയാണ്. ഭ്രമയുഗം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് സിദ്ധാർത്ഥ് ഭരതനും പുരസ്‌കാരം ലഭിച്ചത്.

Soubin Shahar's Reaction On Award
കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സിലെ പ്രകടനത്തിന് നടൻ സൗബിൻ ഷാഹിറിന് മികച്ച സ്വഭാവ നടനുള്ള അംഗീകാരം. ഈ പുരസ്‌കാരം താൻ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ യഥാർത്ഥ ജീവിതത്തിലെ ഉടമസ്ഥന്, അതായത് യഥാർത്ഥ കുട്ടേട്ടന് സമർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് സൗബിൻ വികാരഭരിതനായി.
“അവാർഡ് യഥാർത്ഥ കുട്ടേട്ടന് സമർപ്പിക്കുന്നു. ഞങ്ങൾ അഭിനയിക്കുക മാത്രമാണ് ചെയ്തത്. യഥാർത്ഥത്തിൽ അവർ അനുഭവിച്ചതിനുള്ള അംഗീകാരമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്,” പുരസ്‌കാര നേട്ടത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് സൗബിൻ പറഞ്ഞു.
അദ്ദേഹത്തിൻ്റെ പ്രകടനം മികച്ചതാണെന്ന് ജൂറി വിലയിരുത്തി. സൗബിൻ ഷാഹിർ ഈ പുരസ്‌കാരം സിദ്ധാർത്ഥ് ഭരതനുമായി പങ്കിടുകയാണ്. ഭ്രമയുഗം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് സിദ്ധാർത്ഥ് ഭരതനും പുരസ്‌കാരം ലഭിച്ചത്.
പുരസ്‌കാര വേദിയിൽ ‘മഞ്ഞുമ്മൽ ബോയ്‌സ്’ വലിയ നേട്ടമാണ് സ്വന്തമാക്കിയത്. ചിത്രത്തെ മികച്ച സിനിമയായി തിരഞ്ഞെടുക്കുകയും ചെയ്തു. നിലവിൽ 10 അവാർഡുകളാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്. മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച സിനിമ എന്നീ അവാർഡുകളാണ് സിനിമയെ തേടിയെത്തിയത്. തൃശൂർ രാമനിലയത്തിൽ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷൻ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.