AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ichappee: ‘വിവാഹത്തിന് അണിയാനുള്ള ആഭരണങ്ങൾ സമ്മാനിച്ചത് പേളി ചേച്ചി; ചേച്ചി എനിക്ക് ജീവനാണ്’; ഇച്ചാപ്പി

Ichappee About Pearle Maaney: പേളി ചേച്ചിയെ കുറിച്ച് പറയുമ്പോൾ താൻ ഇമോഷണലാകുമെന്നും ചേച്ചിയെന്ന് വച്ചാൽ തനിക്ക് ജീവനാണെന്നും ശ്രീലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. തന്റെ അച്ഛനും അമ്മയും നമ്മുക്ക് എങ്ങനെയാണോ ഓരോന്ന് ചെയ്ത് തരുന്നത് അതുപോലെയാണ് പേളി ചേച്ചി ചെയ്യുന്നതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

Ichappee: ‘വിവാഹത്തിന് അണിയാനുള്ള ആഭരണങ്ങൾ സമ്മാനിച്ചത് പേളി ചേച്ചി; ചേച്ചി എനിക്ക് ജീവനാണ്’; ഇച്ചാപ്പി
Ichappee
Sarika KP
Sarika KP | Updated On: 29 Dec 2025 | 05:15 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സോഷ്യൽ മീഡിയ വൈറൽ താരം ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി. കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായത്. സൗരവ് ആണ് വരൻ. വിവാഹത്തിന്റെ എല്ലാ വിശേഷങ്ങളും ശ്രീലക്ഷ്മി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് എല്ലാ പിന്തുണയും നൽകിയ പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ ഏറ്റവും വലിയ സ്വപനമായിരുന്നു വിവാഹമെന്നും അത് മനോഹരമാക്കിത്തീർത്ത പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും നന്ദിയെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്.
പേളി ചേച്ചിയെ കുറിച്ച് പറയുമ്പോൾ താൻ ഇമോഷണലാകുമെന്നും ചേച്ചിയെന്ന് വച്ചാൽ തനിക്ക് ജീവനാണെന്നും ശ്രീലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. തന്റെ അച്ഛനും അമ്മയും നമ്മുക്ക് എങ്ങനെയാണോ ഓരോന്ന് ചെയ്ത് തരുന്നത് അതുപോലെയാണ് പേളി ചേച്ചി ചെയ്യുന്നതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

Also Read:‘ഒന്നും പഴയത് പോലെയല്ല അച്ഛാ, അച്ഛന്റെ ഫോൺ കോൾ എന്നും പ്രതീക്ഷിക്കും’; നോവായി ദിലീപ് ശങ്കറിന്റെ മകൾ

അത്രയേറെ ജ്വല്ലറികൾ തനിക്ക് കൊണ്ട് വന്ന് അണിയിച്ച് കണ്ണാടിയുടെ മുന്നിൽ കൊണ്ടുപോയി ഇരുത്തിയപ്പോൾ താൻ സർപ്രൈസായിപ്പോയെന്നും ഇമോഷണലായെന്നും ശ്രീലക്ഷ്മി പറയുന്നു. പ്രായം കൊണ്ട് അവർ തനിക്ക് ചേച്ചിയും ചേട്ടനുമാണെങ്കിലും എല്ലാം കൊണ്ടും അവർ തനിക്ക് അച്ഛനേയും അമ്മയേയും പോലെയാണ്. നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങണമെന്ന് ഉണ്ടായിരുന്നു. പക്ഷെ അതിന് പറ്റിയില്ലെന്നും ശ്രീലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്.

ശ്രീലക്ഷ്മിയുടെ വെഡ്ഡിങ്ങ് വ്ലോ​ഗ് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പേളി മാണിയും ഇച്ചാപ്പിയുടെ വ്ളോഗിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഈ വീഡിയ കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു എന്നാണ് പേളി കുറിച്ചത്.