Sreenivasan: ഡ്രൈവർക്ക് മാത്രമല്ല ശ്രീനിവാസൻ വീട് വച്ചു നൽകിയത്; ഭക്ഷണം വിളമ്പി നൽകിയ അരുണചേച്ചിയെയും മറന്നില്ല
Sreenivasan Gifted House to His Cook: ഇപ്പോഴിതാ ഇതിനു പിന്നാലെ ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കിയിരുന്നുവെന്ന് പറയുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Sreenivasan, Vimala
നടൻ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ 17 വര്‍ഷമായി ശ്രീനിവാസന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷിനോജ് പങ്കുവച്ച വൈകാരിക കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഡ്രൈവറായിട്ടല്ല തന്റെ വീട്ടിലൊരു അംഗത്തെപ്പോലെയായിരുന്നു ശ്രീനിവാസന്‍ കണ്ടിരുന്നതെന്നും ജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ശ്രീനിവാസന്‍ നല്‍കിയ വീടെന്നും ഷിനോജ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇതിനു പിന്നാലെ ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കിയിരുന്നുവെന്ന് പറയുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചന്ദ്രലേഖ രഞ്ജിത് എന്ന ബ്ലോഗറാണ് കുറിപ്പ് പങ്കുവച്ചത്. ശ്രീനിവാസന്റെ വീട്ടിൽ കുക്ക് ആയിരുന്ന അരുണയ്ക്ക് ശ്രീനിവാസൻ സ്വന്തമായി വീടുവച്ചു നൽകിയെന്നാണ് ചന്ദ്രലേഖ കുറിപ്പിൽ പറയുന്നത്. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ശ്രീനിവാസന്റെ വീട്ടിൽ അരുണ കഴിഞ്ഞതെന്നും തന്റെ ചുറ്റുമുള്ളവരെ ചേർത്തു പിടിക്കാൻ കാണിച്ച മനസ്സിന് ശതകോടി പ്രണാമം നേരുന്നുവെന്നു ചന്ദ്രലേഖ കുറിപ്പിൽ പറയുന്നു.
Also Read:‘ചേച്ചിയെ കണ്ടില്ലെങ്കിൽ ശ്രീനിയേട്ടന് വിഷമമാണ്, മരിച്ചിട്ടും ചേച്ചിക്ക് മനസിലായില്ല’
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇത് അരുണേച്ചി . തൊക്കിലങ്ങാടിയിൽ ആണ് താമസം തൊക്കിലങ്ങാടി ശ്രീനാരായണ ഹോട്ടലിലെ ജീവനക്കാരിയുമാണ്. ഈ പോസ്റ്റ് അരുണേച്ചിക്ക് വേണ്ടിയാണ് വർഷങ്ങൾക്ക് മുമ്പ് ജീവതത്തിലെ ദുർഘടവഴികളിലൂടെ ജീവിക്കാനായ് നെട്ടോട്ടമോടിയ അരുണേച്ചി ശ്രീനിവാസൻ എന്ന അതുല്യ കലാകാരന്റെ വീട്ടിലെത്തുകയും അവർക്ക് രുചികരമായ ആഹാരം വച്ച് വിളമ്പി മക്കളെയും നോക്കികഴിഞ്ഞ ആ കാലഘടത്തിൽ വെറുമൊരു അടുക്കളക്കാരിയെ പോലെ കാണാതെ സ്വന്തം വീട്ടിലെ ഒരംഗത്തെപോലെ ആയിരുന്നു അരുണേച്ചി അവിടെ. അരുണേച്ചിക്ക് അദ്ധേഹം ഒരു വീട് സ്വന്തമായി വച്ച് കൊടുത്തിരുന്നു പൂക്കോട് .അങ്ങനെ അദ്ധേഹത്തിന്റെ സഹായത്തോടെ ആണ് അരുണേച്ചി ജീവിതം മുന്നോട്ട് നയിച്ചതും ഇന്നും സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതും. തന്റെ ചുറ്റുമുള്ളവർ ആരുമായ്ക്കോട്ടെ അവരെയൊക്കെ ചേർത്ത് പിടിക്കാൻ കാണിച്ച ആ പ്രതിഭയ്ക്ക് ശതകോടി പ്രണാമം.