നഴ്സുമാരെ ലൈംഗികവൽക്കരിക്കുന്നു, വേഷത്തിൽ മാറ്റം വേണമെന്ന് കങ്കണ

Stop Glamourizing Nurses' Uniforms, Demands Uniform Reform: Kangana Ranaut: നഴ്സുമാർക്ക് അർഹിക്കുന്ന പരിഗണനയോ ബഹുമാനമോ ലഭുക്കുന്നില്ല. ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെടുന്ന ഒരു തൊഴിൽ മേഖലയാണിത്. ഹാലോവീൻ പോലുള്ള ആഘോഷങ്ങളിൽ ആളുകൾ നഴ്‌സുമാരുടെ വേഷം കെട്ടുന്നു. തുച്ഛമായ ശമ്പളമാണ് അവർക്ക് ലഭിക്കുന്നത്. ജോലിഭാരമാകട്ടെ വളരെ കൂടുതലും. ശുചീകരണ തൊഴിലാളികളുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും അവസ്ഥയും ഇതുതന്നെയാണ്.

നഴ്സുമാരെ ലൈംഗികവൽക്കരിക്കുന്നു, വേഷത്തിൽ മാറ്റം വേണമെന്ന് കങ്കണ

കങ്കണ റണൗട്ട്

Published: 

09 Jun 2026 | 03:21 PM

ആളുകൾക്ക് നഴ്സുമാരോടുള്ള മനോഭാവത്തിൽ മാറ്റം വരണമെന്ന് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. നഴ്‌സുമാർ ധരിക്കുന്ന യൂണിഫോം ഇപ്പോഴും കൊളോണിയൽ ഭരണകാലത്തിൻ്റെ അവശേഷിപ്പാണെന്നും, നിലവിലെ യൂണിഫോം രീതി പരിഷ്കരിച്ച് ‘ഇന്ത്യൻവൽക്കരിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.

“നഴ്സുമാർക്ക് അർഹിക്കുന്ന പരിഗണനയോ ബഹുമാനമോ ലഭുക്കുന്നില്ല. ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെടുന്ന ഒരു തൊഴിൽ മേഖലയാണിത്. ഹാലോവീൻ പോലുള്ള ആഘോഷങ്ങളിൽ ആളുകൾ നഴ്‌സുമാരുടെ വേഷം കെട്ടുന്നു. തുച്ഛമായ ശമ്പളമാണ് അവർക്ക് ലഭിക്കുന്നത്. ജോലിഭാരമാകട്ടെ വളരെ കൂടുതലും. ശുചീകരണ തൊഴിലാളികളുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും അവസ്ഥയും ഇതുതന്നെയാണ്” കങ്കണ വ്യക്തമാക്കി.

യൂണിഫോമിൽ മാറ്റം അനിവാര്യം

നഴ്‌സുമാർ നേരിടുന്ന ഈ ലൈംഗികവൽക്കരണത്തിന് പിന്നിൽ കൊളോണിയൽ കാലഘട്ടത്തിലെ ഡ്രസ്സ് കോഡിനും പങ്കുണ്ടെന്ന് താരം പറയുന്നു. “ബ്രിട്ടീഷ് ഭരണകാലം മുതൽ തുടരുന്നതാണ് ഈ യൂണിഫോം രീതി. ഡോക്ടർമാർക്ക് അവർക്കിഷ്ടമുള്ളത് ധരിക്കാം, കഠിനമായ ചൂടിലും തണുപ്പിലും നഴ്‌സുമാർ വിദേശ ശൈലിയിലുള്ള വസ്ത്രം തന്നെ ധരിക്കേണ്ടി വരുന്നു. യൂണിഫോമിനെ തരംതാഴ്ത്തുകയല്ല, എന്നാൽ ഏതുതരം വസ്ത്രമാണ് ധരിക്കേണ്ടതെന്ന കാര്യത്തിൽ നഴ്‌സുമാരുടെ അഭിപ്രായം തേടി പുതിയ പരിഷ്കരണങ്ങൾ കൊണ്ടുവരണം“ കങ്കണ ആവശ്യപ്പെട്ടു.

Also Read: Thoppi Nihad: ലൈവ് കഴിഞ്ഞാൽ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; തൊപ്പിക്കെതിരെ സഹപ്രവർത്തകർ

തൻ്റെ പുതിയ ചിത്രമായ ‘ഭാരത് ഭാഗ്യ വിധാതാ’യുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് താരം ഇക്കാര്യങ്ങൾ വ്യകതമാക്കിയത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മനോജ് തപാഡിയ സംവിധാനം ചെയ്യുന്ന പീരിയഡ് ക്രൈം ത്രില്ലറാണ് ഭാരത് ഭാഗ്യ വിധാതാ. അന്ന് ആക്രമികൾ ലക്ഷ്യംവച്ച കാമ ഹോസ്പിറ്റലിലെ ഒരു നഴ്‌സിൻ്റെ വേഷമാണ് ചിത്രത്തിൽ കങ്കണ കൈകാര്യം ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്ന് പ്രചോദനം

ചിത്രത്തിൻ്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട പശ്ചാത്തലവും താരം പങ്കുവെച്ചു. രാജ്യത്തെ തൊഴിലാളികളെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച പദത്തിൽ നിന്നാണ് ‘ഭാരത് ഭാഗ്യ വിധാതാ’ എന്ന ടൈറ്റിൽ സ്വീകരിച്ചത്. മുൻപ് ‘നഴ്‌സസ് ഓഫ് കാമ’ എന്നായിരുന്നു ചിത്രത്തിന് നിശ്ചയിച്ചിരുന്ന പേര്. ‘ഭാരത് ഭാഗ്യ വിധാതാ’ എന്ന പേര് നടൻ ജോൺ എബ്രഹാമിൻ്റെ നിർമ്മാണ കമ്പനി മുൻപ് രജിസ്റ്റർ ചെയ്തിരുന്നതാണ്. എന്നാൽ കങ്കണയുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ആ ടൈറ്റിൽ വിട്ടുനൽകുകയായിരുന്നു. പെൻ സ്റ്റുഡിയോസും മണികർണ്ണിക ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം വരും ദിവസങ്ങളിൽ വലിയ സാമൂഹിക ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ജൂൺ 12-ന് തിയേറ്ററുകളിലെത്തും.

English Summary

Kangana Ranaut criticized the colonial-era uniform of nurses and the ongoing sexualization of their profession. She demanded structural reforms, fair compensation, and uniform updates that are “Indianized” in consultation with nurses.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്